Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..

05 AUGUST 2026 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇങ്ങനെ പോയാല്‍ മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും. മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല. ആവേശം വിതറിയ തുടക്കത്തില്‍ നിന്ന് അനുദിനം ഗ്രാമര്‍ ഇടിഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി വിഡി സതീശനൊപ്പം മന്ത്രി സിപി ജോണും കെ മുരളീധരനും തരം താഴ്ന്നതോടെ യുഡിഎഫ് സര്‍ക്കാരിന്റെ ഇമേജ് അനുദിനം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.പ്രളയത്തിലും മഴക്കെടുതിയിലും ജനം പൊറുതി മുട്ടിയ വേളയില്‍ സതീശന്‍ നടത്തിയ ഹെലികോപ്ടര്‍ യാത്രയും ആര്‍ത്തിയോടെ കഴിച്ച സദ്യയുമൊക്കെ വിവാദം തീര്‍ത്തുകൊണ്ടിരിക്കെയാണ്

 

മന്ത്രി സിപി ജോണ്‍ പ്രിയദര്‍ശിനി ബസിലെ സ്ത്രീ സൗജന്യയാത്രക്കാരെ കടന്നാക്ഷേപിച്ചത്.സിഎംപിയിലെ ഒറ്റയാനായിട്ടും യുഡിഎഫ് കാരുണ്യത്തോടെ വച്ചുനീട്ടിയതാണ് ജോണിനും മന്ത്രിസ്ഥാനം.സൗജന്യ യാത്രക്കാരായ സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍  മന്ത്രി ജോണ്‍ ഖേദം പറഞ്ഞെങ്കിലും അത് മന്ത്രിസഭയ്ക്ക് തീരാത്ത കളങ്കമായി. പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കണമായിരുന്നു. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഖേദം പ്രകടിപ്പിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി വിഡി സതീശന്റെ ശാസനയെത്തുടര്‍ന്നാണ് സിപി ജോണ്‍ ക്ഷമാപണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ തിക്കിതിരക്കി കയറുന്നുവെന്നും സ്വകാര്യ സ്‌കൂളുകളില്‍ മക്കളെ പഠിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.
അതിനിടെയാണ് മന്ത്രി കെ മുരളീധരന്‍ മത്സ്യത്തൊഴിലാളികളെയും കേരള സമൂഹത്തെയും അടിച്ചാക്ഷേപിക്കുന്ന വൃത്തികെട്ട രീതിയിലുള്ള പ്രതികരണം നടത്തിയത്.കടലില്‍ പോയാല്‍ കിട്ടാന്‍ ദിവസങ്ങള്‍ എടുക്കാറുണ്ടെന്നും അത് തിരച്ചില്‍ നടത്താഞ്ഞിട്ടല്ലെന്നും മന്ത്രി കെ മുരളീധരന്‍.മുതലപ്പൊഴിയിലും കോവളത്തും കടല്‍ക്ഷോഭത്തെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാവാത്തതിലെ പ്രതിഷേധത്തിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ ന്യായീകരണം.തെരച്ചില്‍ നടക്കുന്നുണ്ടെങ്കിലും ബോഡി കിട്ടുയില്ലെന്നും  അത് തിരച്ചില്‍ നടത്താഞ്ഞിട്ടല്ല,

 

നടത്തിക്കൊണ്ടിരിക്കുകയുമാണെന്നാണ് മുരളീധരന്‍ പറഞ്ഞത്.
വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കടലില്‍ കാണാതായ പുല്ലുവിള സ്വദേശി ജോണിനായും മുതലപ്പൊഴിയില്‍ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനായുമാണ് തിരച്ചില്‍. ഷിജിനായി പൂന്തുറ, പനന്തുറ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തിങ്കളാഴ്ചത്തെ തിരച്ചില്‍. ഷിജിനെ കണ്ടെത്തുതിലെ അലംഭാവത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
മുതലപ്പൊഴിയില്‍ അപകടത്തില്‍പ്പെട്ട മത്സതൊഴിലാളികളെ രക്ഷിക്കാന്‍ 13 മണിക്കൂര്‍ വൈകിയാണ് കോസ്റ്റല്‍ പോലീസ് എത്തിയത്. ഇത്തരത്തില്‍ വലിയതോതിലുള്ള അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

 

മത്സ്യത്തൊഴിലാളികളുടെ വോട്ടുകള്‍ക്കൂടി നേടിയാണ് മുരളീധരന്‍ ജയിച്ചു മന്ത്രിയായതെന്നിരിക്കെ അധിക്ഷേപകരമായ മറുപടിയാണ് മന്ത്രിയില്‍ നിന്നുണ്ടായത്.സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് അനുവദിച്ച പ്രിയദര്‍ശിനി സൗജന്യയാത്രയില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന  മന്ത്രി സിപി ജോണിന്റെ പ്രതികരണം കോണ്‍ഗ്രസ് നേതൃതത്തെയും ഞെട്ടിച്ചിരിക്കുകയാണ്.കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളി കയറുകയാണെന്നും എന്നാല്‍ മക്കളെ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ക്കുന്നുവെന്നുമുള്ള പരാമര്‍ശം അനുചിതമായിപ്പോയെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ പ്രതികരണം. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

ഫീസില്ലാത്ത സ്വകാര്യ സ്‌കൂളില്‍ പോലും മക്കളെ വിടില്ല. ബസ് വന്നാല്‍ പൈസ കുറഞ്ഞ ട്രാന്‍സ്‌പോര്‍ട്ടില്‍ തള്ളിക്കയറും.അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ പോകില്ല. പകരം സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയില്‍ കിടക്കുമെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജോണിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാണ് കോണ്‍ഗ്രില്‍ ഉയര്‍ന്ന  പ്രതികരണം.കൊച്ചിയില്‍ ഉണ്ടായിരുന്ന ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാന്‍ വേണ്ടിയാണ് ഹെലികോപ്റ്ററില്‍ പോയതെന്നുമാണ് മുഖ്യമന്ത്രി വിഡി സതീശന്റെ വിശദീകരണം. തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടതിനു ശേഷമാണ് അവര്‍ കൊച്ചിയില്‍ വന്നത്.

 

വന്ദേഭാരതില്‍ പോയി രാത്രി കാണാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ അവര്‍ക്ക് രാത്രി ഡല്‍ഹിക്കു മടങ്ങണമെന്ന് അറിയിച്ചതുകൊണ്ടാണ് അതിനു മുന്‍പ് കാണാനായി ഹെലികോപ്റ്ററില്‍ പോയതെന്നുമാണ് സതീശന്‍ പറയുന്നത്. സംസ്ഥാനം കടുത്ത കാലവര്‍ഷക്കെടുതിയെ നേരിടുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ ഓരോ ദിവസവും ഇമേജ് നഷ്ടപ്പെടുത്തുന്ന സാഹചര്യമാണുള്ളത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (18 minutes ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (25 minutes ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (31 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (2 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (3 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (4 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (5 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (6 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (6 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (6 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (6 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (7 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (7 hours ago)

Malayali Vartha Recommends