Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

"ഡോൾഫിൻ" തീരത്തേക്ക്..കേരളത്തെ വിട്ടു പോവാതെ മഴക്കലി.. പെരുംമഴക്കാലം ഒപ്പം പുതിയൊരു ചുഴലിക്കാറ്റും..വരാൻ പോകുന്നത് അതിഭയാനകമായ മണിക്കൂറുകൾ..

06 AUGUST 2026 11:45 AM IST
മലയാളി വാര്‍ത്ത

കേരളത്തെ വിട്ടു പോവാതെ മഴക്കലി. വരൻ പോകുന്നത് പെരുംമഴക്കാലം ഒപ്പം പുതിയൊരു ചുഴലിക്കാറ്റും . വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും നാളെയും മധ്യ, വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കു കാരണമായേക്കുമെന്നു സൂചന. കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനുപിന്നിൽ ശാന്തസമുദ്രത്തിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെ വിദൂരസ്വാധീനവുംചുഴലിക്കാറ്റ് നേരിട്ട് ഇന്ത്യയെയോ കേരളത്തെയോ ബാധിക്കില്ലെങ്കിലും പടിഞ്ഞാറു ഭാഗത്ത് ഇന്ത്യയോടു കൂടുതൽ അടുക്കുന്നതിനാൽ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിലെ കാലവർഷക്കാറ്റിന്റെ നീക്കത്തെയും ബാധിക്കും.

 

ഡോൾഫിൻ സൃഷ്ടിക്കുന്ന ന്യൂനമർദം കേരളത്തിലെ കാറ്റിന്റെ വേഗം കൂടാനും കാരണമായേക്കും.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്.തെക്കൻ തമിഴ്നാട് തീരത്തെ ചക്രവാത ചുഴി, പസഫിക് മഹാസമുദ്രത്തിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റ്, ഇവയുടെ സ്വാധീനം മൂലം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത മൂന്നു ദിവസവും 14 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്.

 

മധ്യകേരത്തിലും വടക്കൻ കേരളത്തിലും കനത്ത മഴ തുടരാനാണ് സാധ്യത.മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഈ ചുഴലിക്കാറ്റ് ശനിയാഴ്ചയ്ക്കുശേഷം ചൈനയിൽ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് ദുർബലമാകുന്നതോടെ കേരളത്തിലും മഴയുടെ ശക്തികുറയും. ഇതിനുപുറമേ ഫിലിപ്പീൻസിന് സമീപത്തായി കുജിര ചുഴലിക്കാറ്റുമുണ്ട്.ചുഴലിക്കാറ്റെന്നാൽ അതിശക്തമായ ന്യൂനമർദമാണ്. മർദം കുറഞ്ഞ ആ പ്രദേശത്തേക്ക്‌ ചുറ്റുപാടുമുള്ള കാറ്റ് വലിക്കപ്പെടും. അറബിക്കടലിലെ കാറ്റ് അങ്ങോട്ടേക്ക്‌ പ്രവഹിക്കുമ്പോൾ കേരളതീരത്തും ശക്തമായ കാറ്റ് അനുഭവപ്പെടും.

ഇത് പശ്ചിമഘട്ട മലനിരകളിൽ തട്ടി മഴയാകും.അതിശക്തമായ ചുഴലിക്കാറ്റാണ് ഡോൾഫിൻ. ജൂലായ് 27-നാണ് ഡോൾഫിൻ രൂപംകൊണ്ടത്. 29-ന് ഇത് മണിക്കൂറിൽ 165 കിലോമീറ്റർ വേഗമുള്ള സൂപ്പർ ടൈഫൂൺ ആയി മാറി. 240 കിലോമീറ്റർ വരെ വേഗത കൈവരിച്ച അതിശക്തമായ കാറ്റാണിത്.ഇത് ചൈനയിലോ ജപ്പാൻ തീരത്തോ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജപ്പാനിലെ ഒഗസവാര ദ്വീപുകളിൽ ഇതിനകം വീശിയടിച്ച ഈ കൊടുങ്കാറ്റ് ഒകിനാവ ദ്വീപുകളിലേക്കും തുടർന്ന് ചൈനയുടെ കിഴക്കൻ തീരങ്ങളിലേക്കും (ഷാങ്ഹായ് ഉൾപ്പെടെ) നീങ്ങുമെന്നാണ് Japan Meteorological Agency വ്യക്തമാക്കുന്നത്.ചുഴലിക്കാറ്റിന്റെ മർദവ്യത്യാനം കാരണം അറബിക്കടലിൽ നിന്നുള്ള കാറ്റ് പസഫിക്കിലേക്ക് വലിക്കപ്പെടുന്നു.

 

ഇത് കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും കാരണമാകുന്നു.ചുഴലിക്കാറ്റ് കരതൊട്ട് ദുർബലമായാൽ മാത്രമേ കേരളത്തിലെ മഴയുടെ ശക്തി കുറയുകയുള്ളൂ.ഈ വർഷത്തെ പതിമൂന്നാമത്തെ കൊടുങ്കാറ്റായ ഡോൾഫിൻ കിഴക്കൻ ചൈനാ കടലിലൂടെ നീങ്ങുന്നതിനാൽ ചൈനയിൽ ഓറഞ്ച് വേവ് അലേർട്ട് പുതുക്കി .നാഷണൽ മറൈൻ എൻവയോൺമെന്റൽ ഫോർകാസ്റ്റിംഗ് സെന്റർ രാവിലെ 8 മണിക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. രാജ്യത്ത് തിരമാലകൾക്ക് നാല് തലങ്ങളുള്ള മുന്നറിയിപ്പ് സംവിധാനമുണ്ട്, അതിൽ ഏറ്റവും ഉയർന്നതിനെ ചുവപ്പ് സൂചിപ്പിക്കുന്നു, തുടർന്ന് ഓറഞ്ച്, മഞ്ഞ, നീല എന്നിവ പിന്തുടരുന്നു.

 

വ്യാഴാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച രാവിലെ വരെ, കിഴക്കൻ കിഴക്കൻ ചൈനാ കടലിൽ 6 മുതൽ 10 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് കടൽത്തീരത്ത് ഓറഞ്ച് അലർട്ട് പ്രേരിപ്പിച്ചതായി കേന്ദ്രം അറിയിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (37 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (50 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (54 minutes ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends