Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

പെൻഷൻ വാങ്ങാനാവാതെ നിന്റെ കാക്കിയഴിപ്പിക്കും’ എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടാൽ ജാമ്യമില്ല..!! കുറ്റബോധവുമില്ല…, കീഴടങ്ങലുമില്ല ; കോതമംഗലം സിഐക്കെതിരെ വീണ്ടും ഭീഷണിയുമായി അര്‍ജുന്‍ ആയങ്കി. കോടതിവിധിയെയും നീതിന്യായ വ്യവസ്ഥയെയും പരിഹസിച്ചും പോലീസിനെ വെല്ലുവിളിച്ചും സോഷ്യൽ മീഡിയ പോസ്റ്റ്...

06 AUGUST 2026 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്രി ടി. സിദ്ദിഖ്

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം

കോതമംഗലം സിഐക്കെതിരെ വീണ്ടും ഭീഷണിയുമായി അര്‍ജുന്‍ ആയങ്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയും കോടതിവിധിയെയും നീതിന്യായ വ്യവസ്ഥയെയും പരിഹസിച്ചും പോലീസിനെ വെല്ലുവിളിച്ചുമാണ് സോഷ്യൽ മീഡിയയിലൂടെയുള്ള അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി.

'ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി ഭീഷണിപ്പെടുത്തി ഗര്‍ഭം കലക്കിക്കുന്ന, നാടുനീളെ പെണ്ണുപിടിച്ച് നടക്കുന്ന സ്ഥിരം ലൈംഗിക കുറ്റവാളി മാങ്കൂട്ടത്തിനൊക്കെ ജാമ്യം കിട്ടും... ഒരു പോലീസ് ദ്രോഹിയോട് 'പെന്‍ഷന്‍ വാങ്ങാനാവാതെ നിന്റെ കാക്കിയഴിപ്പിക്കും' എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ ജാമ്യമില്ല; കുറ്റബോധവുമില്ല..., കീഴടങ്ങലുമില്ല....' എന്നായിരുന്നു ആയങ്കിയുടെ പുതിയ ഫേസ്ബുക്ക് കുറിപ്പ്. ഇതിന് പിന്നാലെ 'നിന്നെ കൊണ്ട് പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിക്ക്' എന്ന് സി.ഐയെ വീണ്ടും വെല്ലുവിളിച്ചുകൊണ്ട് സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നണ്ട്.

കോതമംഗലം സി.ഐയെ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലാണ് നിലവിൽ അര്‍ജുന്‍ ആയങ്കി . കഴിഞ്ഞ ദിവസം ഇതിന്റെ അടിസ്ഥാനത്തിൽ അർജുൻ ആയങ്കി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് രണ്ട് ദിവസം മുമ്പാണ്. ആയങ്കിക്കെതിരായ കേസ് കേവലം ഭീഷണിപ്പെടുത്തല്‍ എന്നതിലുപരി തികച്ചും ഗൗരവതരമാണെന്ന് കേസ് പരിഗണിച്ച ഹൈക്കോടതി വ്യക്തമായി നിരീക്ഷിച്ചു.

പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അന്വേഷണത്തിന് അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ പ്രതി കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണത്തില്‍ അനാവശ്യമായി ഇടപെട്ട് തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും വിലയിരുത്തിയാണ് ജാമ്യാപേക്ഷ നിരാകരിച്ചത്. ഇതിന് പിന്നാലെയാണ് കോതമംഗലം സിഐക്കെതിരെ വീണ്ടും ഭീഷണിയുമായി ആയങ്കി രംഗത്തെത്തിയത്.


നേരത്തെ, സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കി അടക്കം ആറ് പേരെ മെയ് മാസത്തില്‍ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പുന്നേക്കാടുള്ള റിസോര്‍ട്ടിലെത്തിയപ്പോഴായിരുന്നു കോതമംഗലം പോലീസ് സംഘം റിസോര്‍ട്ട് വളഞ്ഞ് അര്‍ജുന്‍ ആയങ്കിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. പ്രശസ്ത ക്രിമിനല്‍ മരട് അനീഷിന്റെ കൂട്ടാളികളും അന്ന് കസ്റ്റഡിയിലായവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളും പോലീസ് സംഘം അന്ന് പിടിച്ചെടുത്തിരുന്നു.


ഈ കേസില്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അര്‍ജുന്‍ ആയങ്കി കോതമംഗലം സി.ഐക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രതികാര ഭീഷണിയുമായി രംഗത്തെത്തിയത്. കോതമംഗലം സി.ഐ. പ്രശാന്തിനെതിരെയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ രൂക്ഷമായ ഫേസ്ബുക്ക് പോസ്റ്റ്. സര്‍വീസില്‍ നിന്ന് സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ സി.ഐയെ അനുവദിക്കില്ലെന്നായിരുന്നു ആയങ്കിയുടെ പ്രധാന പോസ്റ്റ്. 'കോതമംഗലം സര്‍ക്കിള്‍ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്' എന്ന് പറഞ്ഞുകൊണ്ടാണ് ഭീഷണി കുറിപ്പ് ആരംഭിച്ചിരുന്നത്.

ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് പോലീസ് തങ്ങള്‍ക്കെതിരെ ഇത്തരമൊരു കള്ളക്കേസെടുത്ത് നടപടി സ്വീകരിച്ചതെന്നാണ് അര്‍ജുന്‍ ആയങ്കി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചത്. പോലീസ് നടപ്പിലാക്കിയ ഈ പ്രതികാര നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ലെന്നും, തങ്ങള്‍ ഇത്രയും പേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്‌മേല്‍ മറിച്ച ഉദ്യോഗസ്ഥനെ വെറുതെ വിടില്ലെന്നും അര്‍ജുന്‍ ആയങ്കി പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തുടര്‍ന്നാണ് സി.ഐയുടെ പരാതിയില്‍ പോലീസ് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തതും, മുന്‍കൂര്‍ ജാമ്യം തേടി ആയങ്കി ഹൈക്കോടതിയെ സമീപിച്ചതും. ഹൈക്കോടതി ജാമ്യം തള്ളിയതോടെ ഒളിവിലുള്ള ആയങ്കിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (2 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (2 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (3 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (4 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (4 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (4 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends