"എനിക്ക് മരിക്കാൻ തോന്നി, ഒപ്പം വിമാനത്തിലുള്ള മറ്റുള്ളവരെക്കൂടി കൂടെക്കൂട്ടാൻ തോന്നി: നെടുമ്പാശ്ശേരി വിമാനക്കേസിൽ വൻ തിരിവ്; പ്രതിക്ക് ഭ്രാന്തില്ല, മലേഷ്യൻ കണക്ഷൻ അന്വേഷിക്കാൻ എൻ.ഐ.എ രംഗത്ത്...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒഴിവായ വൻ വിമാനദുരന്തത്തിന് പിന്നാലെ കേസിൽ അതീവ നിർണായക തിരിവ്. കോലാലംപൂരിൽ നിന്നും കൊച്ചിയിലേക്ക് വന്ന ബാത്തിക് എയർ വിമാനത്തിന്റെ എമർജൻസി വാതിൽ തല്ലിപ്പൊളിക്കാൻ ശ്രമിച്ച കേസ് ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ (NIA) നേരിട്ട് അന്വേഷിക്കും. പ്രതിയായ പാലക്കാട് സ്വദേശി ജംഷീറിന് യാതൊരുവിധ മാനസിക പ്രശ്നങ്ങളോ, സംഭവസമയത്ത് മദ്യത്തിന്റെ സ്വാധീനമോ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമായ സാഹചര്യത്തിലാണ് എൻ.ഐ.എ അന്വേഷണം ഏറ്റെടുക്കുന്നത്."എനിക്ക് മരിക്കാൻ തോന്നി, ഒപ്പം വിമാനത്തിലുള്ള മറ്റുള്ളവരെക്കൂടി കൂടെക്കൂട്ടാൻ തോന്നി" എന്ന പ്രതിയുടെ മൊഴിക്ക് പിന്നിൽ അന്താരാഷ്ട്ര തലത്തിലുള്ള എന്തെങ്കിലും അട്ടിമറി ലക്ഷ്യങ്ങളോ ഗൂഢാലോചനയോ ഉണ്ടോ എന്നാണ് എൻ.ഐ.എ ഇപ്പോൾ പരതുന്നത്.
https://www.facebook.com/Malayalivartha
























