Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...

08 AUGUST 2026 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഐടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ടൂര്‍ണമെന്‍റായ റാവിസ് പ്രിവിലിസ് പ്രതിധ്വനി സെവന്‍സ്-സീസണ്‍ 9, വനിതകള്‍ക്കുള്ള ഫൈവ്സ്-സീസണ്‍ 6 എന്നിവയ്ക്ക് ടെക്നോപാര്‍ക്കില്‍ തുടക്കമായി. ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തില്‍ യൂഡി പ്രൊമോഷന്‍സ്, റാവിസ് ഹോട്ടല്‍സ് എന്നിവയുമായി സഹകരിച്ചാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. രണ്ട് മാസം നീണ്ടുനില്ക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്‍റ് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഗോള്‍കീപ്പര്‍ കെ. ടി. ചാക്കോ ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ (ഫേസ് -1) ഉദ്ഘാടനം ചെയ്തു. വനിതാ ടൂര്‍ണമെന്‍റിന്‍റെ കണ്‍വീനര്‍ അഞ്ചന കെ. ദാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുരുഷ ടൂര്‍ണമെന്‍റ് കണ്‍വീനര്‍ സരീഷ് എം സ്വാഗതം ആശംസിച്ചു.

ലീല അഷ്ടമുടി ജനറല്‍ മാനേജര്‍ സ്മിത റാത്തോഡ്, ലീല കോവളം ക്ലസ്റ്റര്‍ ഡയറക്ടര്‍ പ്രേം കമല്‍, യൂഡി മാനേജര്‍ കിരണ്‍ ആര്‍ കെ, പ്രതിധ്വനി സംസ്ഥാന കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍, പ്രതിധ്വനി സ്പോര്‍ട്സ് കണ്‍വീനര്‍ രജിത് വി പി, ടൂര്‍ണമെന്‍റിന്‍റെ ജോയിന്‍റ് കണ്‍വീനര്‍ അദ്വൈത് വിശ്വംബരന്‍ എന്നിവരും പങ്കെടുത്തു.

ഉദ്ഘാടനച്ചടങ്ങിന് മുന്‍പായി നിലവിലെ ചാമ്പ്യന്മാരായ എച്ച് & ആര്‍ ബ്ലോക്ക് പുരുഷ , വനിതാ ടീമുകളില്‍ നിന്ന് എവര്‍ റോളിംഗ് ട്രോഫി ഏറ്റുവാങ്ങി. ഉദ്ഘാടനത്തോടനുബന്ധിച്ച് ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ നിന്നാരംഭിച്ച ബൈക്ക് റാലി (ഫേസ്-1) ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ സമാപിച്ചു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞയായ 'തൂഫാന്‍ വാരിയര്‍' അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ എസ്.വൈ. സുരേഷ് ടെക്കികള്‍ക്ക് ചൊല്ലിക്കൊടുത്തു. കേരളത്തിന്‍റെ പൊതു സുരക്ഷയ്ക്കും മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിനുമായി ഐടി സമൂഹത്തിന്‍റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പ്രതിജ്ഞ.

ഉദ്ഘാടനത്തിനു ശേഷം നടന്ന രണ്ട് പ്രദര്‍ശന മത്സരങ്ങളില്‍ പ്രതിധ്വനി വനിതാ ടീം നിലവിലെ ചാമ്പ്യന്മാരായ എച്ച് & ആര്‍ ബ്ലോക്ക് വനിതാ ടീമിനേയും എച്ച് & ആര്‍ ബ്ലോക്ക് പുരുഷ ടീം പ്രതിധ്വനി പുരുഷ ടീമിനേയും തോല്‍പിച്ചു.

ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ എല്ലാ വൈകുന്നേരവും ഫ്ലഡ്ലൈറ്റിലാണ് മത്സരങ്ങള്‍ നടക്കുക. 100-ലധികം ഐടി കമ്പനികളില്‍ നിന്നുള്ള 106 ടീമുകളെ പ്രതിനിധീകരിക്കുന്ന 2,500-ലധികം ഐടി പ്രൊഫഷണലുകള്‍ ടൂര്‍ണമെന്‍റിന്‍റെ ഭാഗമാകും.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് ക്യാഷ് പ്രൈസും എവര്‍ റോളിംഗ് ട്രോഫിയുമാണ് സമ്മാനം. ഇതിനുപുറമേ വിജയികള്‍ക്ക് കൊല്ലത്തെ റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ ഒരു ദിവസത്തെ താമസവും, റാവിസ് ഹോട്ടല്‍സും യൂഡി പ്രൊമോഷന്‍സും നല്‍കുന്ന സമ്മാനങ്ങളും ലഭിക്കും. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരന്‍, കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരന്‍, മികച്ച ഗോള്‍കീപ്പര്‍ എന്നിവര്‍ക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ട്. ഓരോ മത്സരത്തിലേയും മികച്ച കളിക്കാരന് യൂഡി 'പ്ലെയര്‍ ഓഫ് ദി മാച്ച്' ട്രോഫി നല്കും. കാണികള്‍ക്ക് സമ്മാനങ്ങള്‍ നേടാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ലീഗ് അടിസ്ഥാനമാക്കിയുള്ള ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം നോക്കൗട്ട് റൗണ്ട് നടക്കും. മത്സരങ്ങള്‍ പ്രവൃത്തി ദിവസങ്ങളിലാണ് നടക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (2 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (2 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (3 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (4 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (4 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (4 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (5 hours ago)

Malayali Vartha Recommends