ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; വി ശിവന്‍കുട്ടിയുടെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍

ബസില്‍ യാത്രചെയ്യുന്നതിനിടെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ മുന്‍മന്ത്രി വി ശിവന്‍കുട്ടിയുടെ ഗണ്‍മാനായിരുന്ന പ്രജീഷ് എസ് നായര്‍ക്ക് സസ്‌പെന്‍ഷന്‍. ഇയാള്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ പെണ്‍കുട്ടി തന്നെ പകര്‍ത്തി പുറത്തുവിട്ടിരുന്നു.
നിലവില്‍ തിരുവനന്തപുരം എസ്എപി ക്യാമ്പിലാണ് പ്രജീഷ് ജോലി ചെയ്യുന്നത്. രണ്ടാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ സീറ്റിന് തൊട്ടുപിന്നിലെ സീറ്റിലാണ് പ്രജീഷ് ഇരുന്നത്. സീറ്റിന് വശത്തുകൂടി കൈയിട്ട് ഇയാള്‍ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ എസ്എപി അസിസ്റ്റന്റ് കമാണ്ടന്റിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു.
പ്രജീഷ് ചെയ്തത് പൊലീസിന്റെ അന്തസിന് നിരക്കാത്തതാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. കൂടുതല്‍ അന്വേഷണം നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, വിഷയത്തില്‍ യുവതി ഇതുവരെ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം. പ്രജീഷ് ആരോപണം നിഷേധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha
























