സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ രൂപീകരിച്ചത് സ്വാഗതാർഹമെന്ന് കെ ജി എം ഒ

ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക യഥാസമയം തയ്യാറാക്കുന്നതിനും സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകുന്നതിനുമായി ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ രൂപീകരിച്ച സമയോചിതമായ സംസ്ഥാന സർക്കാർ തീരുമാനത്തെ കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരവും അഭിനന്ദനാർഹവുമാണ്.
വിവിധ തലങ്ങളിലെ നടപടിക്രമങ്ങളുടെ കാലതാമസം മൂലം വർഷങ്ങളായി ഡോക്ടർമാർക്ക് അർഹതപ്പെട്ട സ്ഥാനക്കയറ്റം നിഷേധിക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. ഇതുവഴി സുപ്രധാന തസ്തികകളിലെ ഒഴിവുകൾ പോലും യഥാസമയം നികത്താൻ കഴിഞ്ഞിരുന്നില്ല. ഡോക്ടർമാരുടെ കുറവ് സംസ്ഥാനത്തെ സാധാരണക്കാരായ രോഗികളെയും സാരമായി ബാധിച്ചിരുന്നുവെന്നും കെ ജി എം ഒ .
ആരോഗ്യവകുപ്പിലെ വിവിധ സെക്ഷനുകളെ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്ന ഒരു എച്ച്.ആർ സെൽ എന്നത് സംഘടനയുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. സ്പെഷ്യലിസ്റ്റ്, ജനറൽ, അഡ്മിനിസ്ട്രേറ്റീവ് കേഡറുകളിലെ പ്രമോഷൻ നടപടികൾ ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കി സ്ഥാനക്കയറ്റം നൽകുമെന്ന പ്രഖ്യാപനം ആരോഗ്യമേഖലയ്ക്ക് വലിയ ഉണർവേകുന്നതാണെന്ന് കെ ജി എം ഒ .
https://www.facebook.com/Malayalivartha


























