സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി...തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരങ്ങാട് വടക്കെമൂലയിലെ പി ചന്ദ്രന്റെയും കോളോത്ത് മാധവിയുടെയും മകൻ അജീഷ് (36) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം നടന്നത്. സംഭവ സ്ഥലത്ത് ഇരിക്കുകയായിരുന്ന അജീഷ് തന്നെ കൂട്ടാൻ വരണമെന്ന് സുഹൃത്തിനോട് പറഞ്ഞിരുന്നു. തുടർന്ന് സുഹൃത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ വൈദ്യുതി വകുപ്പ് അധികൃതർ അടുക്കിവച്ചിരുന്ന തൂൺ അജീഷിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നെന്നാണ് സൂചനകളുള്ളത്.
അജീഷിനെ കൂട്ടാനായി എത്തിയ സുഹൃത്താണ് സംഭവം ആദ്യം കണ്ടത്. ഉടൻതന്നെ തളിപ്പറമ്പിലെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha

























