കോമൺവെൽത്ത് ഗെയിംസ്... 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടി മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ

കോമൺവെൽത്ത് ഗെയിംസിൽ 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ . അടുത്ത ലക്ഷ്യം 2027ലെ ലോക പാരാ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പും 2028ലെ പാരാലിംപിക്സും.
കോമൺവെൽത്ത് ഗെയിംസിലെ മികച്ച പ്രകടനത്തിന് കേരള സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ പാരിതോഷികം ബാസിലിന് മുന്നോട്ടുള്ള പരിശീലനത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. തിരുവനന്തപുരം സായ് കേന്ദ്രത്തിലാണ് നിലവിൽ ബാസിൽ പരിശീലനം നടത്തുന്നത്.
വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സമയത്തിൽ പുരോഗതി നേടാനുമാണ് ബാസിലിന്റെ ശ്രമം. ലോക ചാംപ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തി 2028ലെ പാരാലിംപിക്സിന് യോഗ്യത നേടുകയാണ് പ്രധാന ലക്ഷ്യം.
"
https://www.facebook.com/Malayalivartha
























