Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

എവിടെ എന്റെ മകള്‍....ആ അമ്മയുടെ നിലവിളിക്ക് കേരളം ഉത്തരം പറഞ്ഞേ മതിയാകൂ

04 MAY 2016 02:46 AM IST
മലയാളി വാര്‍ത്ത.

More Stories...

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

എവിടെ എന്റെ മകള്‍.. അവളെ ജീവനോടെ തിരികെ തരൂ തന്നെ കാണാനും ആശ്വസിപ്പിക്കാനും എത്തുന്നവരോട് ചങ്കുപൊട്ടി നിലവിളിക്കുന്ന ആ പാവം അമ്മയ്ക്ക് ഒന്നേ ആവശ്യപ്പെടാനുണ്ടായിരുന്നുള്ളൂ. ആ ചോദ്യങ്ങള്‍ കേരളത്തിന്റെ പൊതുസമൂഹത്തിനെതിരെയുള്ള ചോദ്യശരങ്ങള്‍ക്കൂടിയാണ്. ലോകത്തെവിടെയെങ്കിലും എന്തും സംഭവിച്ചാല്‍ നിമിഷങ്ങള്‍ക്കൊണ്ടറിയുന്ന നാം ജിഷ എന്ന പെണ്‍കുട്ടി കൊലചെയ്യപ്പെട്ടിട്ട് അറിയാന്‍ എടുത്തത് 5 ദിവസമാണ്. അത്രയ്ക്ക് ലാഭവത്തോടെയാണ് ഈ വിഷയത്തെ പോലീസ് സമീപിച്ചതെന്ന് വ്യക്തം.
ഇപ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം അരങ്ങേറുകയാണ്. ജിഷയെന്ന നിയമവിദ്യാര്‍ത്ഥിനി അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ഭരണക്കാരോടുള്ള പ്രതിഷേധമായി മാറിയിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര മന്ത്രിയും സംഭവത്തിന്റെ ചൂട് ശരിക്കുമറിഞ്ഞു.
കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധ പ്രകടനങ്ങള്‍ ഇന്നലെ നടന്നു. കോഴിക്കോടും, കൊച്ചിയിലും തിരുവനന്തപുരത്തുമായിരുന്നു പ്രതിഷേധങ്ങള്‍. സൈബര്‍ ലോകത്തെ പ്രതിഷേധം അതിവേഗമാണ് തെരുവിലേക്ക് നീണ്ടത്. ഇന്നലെ രാജ്യസഭാംഗം സുരേഷ് ഗോപി ജിഷയുടെ മാതാവിനെ കാണാന്‍ പെരുമ്പാവൂര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ആശ്വസിപ്പിക്കാനെത്തിയ താരത്തെ കണ്ടപ്പോള്‍ ജിഷയുടെ അമ്മ രാജേശ്വരി കെട്ടിപ്പിട്ടിച്ച് അലമുറയിട്ടും നിലവിളിച്ചു. ഒരുനിമിഷം സുരേഷ് ഗോപിയും എന്തുപറയണമെന്നറിയാതെ സ്തംഭിച്ചു പോയി.
അതേസമയം അമ്മയെ കാണാനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ശരിക്കും പ്രതിഷേധത്തിന്റെ ചൂടറിഞ്ഞത്. കുറുപ്പംപടിയില്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധം തെരുവിലേക്കും നീണ്ടു. മരിച്ച പെണ്‍കുട്ടിയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞു.
കാറിനു മുന്നില്‍ കൊടിയും മറ്റും വച്ച് പ്രതിഷേധക്കാര്‍ അടിച്ചു. മന്ത്രി തിരിച്ച് ആശുപത്രിയിലേക്ക് എത്തുമെന്ന് കരുതി പ്രവര്‍ത്തകര്‍ കൂട്ടംകൂടി മുദ്രാവാക്യം വിളിച്ചു. കൊല ചെയ്യപ്പെട്ട ജിഷയുടെ കുറുപ്പംപടിയിലെ വീട് മന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ഐജി മഹിപാല്‍ യാദവും ഒപ്പം ഉണ്ടായിരുന്നു. ജിഷയുടെ കൊലപാതകം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചത് അപലപനീയമാണെന്നു മന്ത്രി പറഞ്ഞു.
ആശുപത്രിയില്‍ എത്തിയ ആഭ്യന്തര മന്ത്രിക്ക് മതിയായ സുരക്ഷ ഒരുക്കുവാന്‍ പൊലീസിന് കഴിഞ്ഞില്ല. പ്രതിഷേധക്കാര്‍ ഉണ്ടെന്നറിഞ്ഞിട്ടും വേണ്ടത്ര പൊലീസുകാരെ നിയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ നിയന്ത്രിക്കാനും പൊലീസിനു കഴിഞ്ഞില്ല. മാദ്ധ്യമസ്ഥാപനത്തിന്റെ വാഹനത്തിനു നേരേയും ആക്രമണം ഉണ്ടായി. പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞത് സംഘര്‍ഷത്തിന് വഴി വച്ചെങ്കിലും പിന്നീട് പൊലീസ് ഇടപെട്ട് പരിഹരിച്ചു. മന്ത്രിയെ തടഞ്ഞ നടപടിയില്‍ യുഡിഎഫ് പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും യുഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
എല്‍ദോസ് കുന്നപ്പള്ളിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിയതിനു ശേഷം ആശുപത്രിയിലേക്കു നടന്നു നീങ്ങിയ ആഭ്യന്തര മന്ത്രിയെ കരിങ്കൊടി കാട്ടി. തുടര്‍ന്നു കാറില്‍ കയറിയ മന്ത്രിക്കു പ്രവര്‍ത്തകരുടെ പ്രതിഷേധം മൂലം മുന്നോട്ട് പോകാനായില്ല. പൊലീസ് ഇടപെട്ടാണ് കാര്‍ മുന്നോട്ട് എടുക്കാനായത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends