ജിഷ വധം; പ്രത്യേക സംഘം അന്വേഷിക്കണം: വി.എസ്

ജിഷയുടെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ജിഷ!യുടെ മാതാവിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടാണ് വി.എസ് ഇക്കാര്യം പറഞ്ഞത്.കഴിവുകെട്ടവര്‍ ഭരിക്കുമ്പോള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടും. മുഖ്യമന്ത്രിയുടെ പൊലീസ് പറയുന്നത് സത്യവുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.നടനും എം.പിയുമായ ഇന്നസെന്റും ആശുപത്രിയിലെത്തി ജിഷയുടെ മാതാവിനോട് വിവരങ്ങള്‍ ആരാഞ്ഞു. സംഭവത്തില്‍ പൊലീസിനും ഭരണകൂടത്തിനും വീഴ്ചപറ്റിയെന്ന് ഇന്നസെന്റ് പറഞ്ഞു.അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിന്ന് പിടികൂടിയ അയല്‍വാസിയെ പൊലീസ് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു. പൊലീസ് തയാറാക്കിയ രേഖാ ചിത്രവുമായിഅയല്‍വാസിക്ക്‌സാമ്യമുള്ളതായിസൂചനയുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ കൊലപാതകമുണ്ടായ വ്യാഴാഴ്ച മുതല്‍ കാണാതായത് സംശയത്തിനു ഇടയാക്കിയിരുന്നു. എ.ഡി.ജി.പി പത്മകൂമാറിന്റെ നേതൃത്വത്തില്‍ രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.ഇയാളില്‍ നിന്നും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.കൊല്ലപ്പെട്ട ജിഷയുടെ വീടിന്റെ ഒരു കിലോമീറ്ററിന് അപ്പുറം താമസിക്കുന്ന ഇയാള്‍ക്ക് 26 വയസ്സുണ്ട്. കൊലപാതകം നടന്ന സമയത്ത് ജിഷയുടെ വീടിനുസമീപത്തെ മൊബൈല്‍ ടവര്‍ ലെക്കേഷനില്‍ ഇയാളുണ്ടായിരുന്നു. കഴിഞ്ഞദിവസം പിടിയിലായ മറ്റുള്ളവരെ സംഭവവുമായി ബന്ധമില്ലാത്തിനാല്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ വിട്ടയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























