ഈ കൈകൾ ശുദ്ധമാണ് വീണ്ടും കൈകൾ ഉയർത്തി പിടിച്ച് പ്രതിപക്ഷ നേതാവിൻറെ ഏറ്റുപറച്ചിൽ.. കടുത്ത രാഷ്ട്രീയ-മാധ്യമ പോരാട്ടത്തിന് തിരികൊളുത്തി പിണറായി വിജയൻ..

ഈ കൈകൾ ശുദ്ധമാണ് വീണ്ടും കൈകൾ ഉയർത്തി പിടിച്ച് പ്രതിപക്ഷ നേതാവിൻറെ ഏറ്റുപറച്ചിൽ. തന്റെ മകൾ ആയതുകൊണ്ടാണ് വീണയെ ഇ ഡി വേട്ടയാടി കൊണ്ടിരിക്കുന്നത് എന്നാണ് ഒരു അച്ഛന്റെ രോദനം പോലെ അദ്ദേഹം പറഞ്ഞിരിക്കുന്നത് . പക്ഷെ അദ്ദേഹത്തിന്റെ സംസാരം കേട്ടാൽ തോന്നുന്നത് . കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഒന്നും തന്നെ ഒരു പണിയുമില്ലാത്തതിനാൽ .കേരളത്തിൽ വന്ന് വീണയെ വെറുതെ വേട്ടയാടി കൊണ്ട് ഇരിക്കുകയാണ് എന്നാണ് .സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മകള്‍ വീണ ടി.ക്കെതിരെയുള്ള ഇ.ഡി നീക്കങ്ങള്‍ക്ക് പിന്നാലെ മാധ്യമങ്ങള്‍ക്കും പ്രമുഖ മാധ്യമ ഉടമയ്ക്കുമെതിരെ കടുത്ത രാഷ്ട്രീയ-മാധ്യമ പോരാട്ടത്തിന് തിരികൊളുത്തി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍.
മലയാള മനോരമ പത്രത്തെയും അതിന്റെ ചീഫ് എഡിറ്റര്‍ മാമന്‍ മാത്യുവിനെയും പേരെടുത്ത് പറഞ്ഞ് പരസ്യമായി വെല്ലുവിളിച്ച പിണറായി, തന്റെ കൈകളില്‍ കറപുരട്ടാമെന്ന് ആരും കരുതേണ്ടതില്ലെന്ന് തൃശൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അസന്ദിഗ്ദ്ധമായി വ്യക്തമാക്കി.മലയാള മനോരമ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കിയതെന്ന് പിണറായി വിജയന്‍ ചോദ്യമുയര്‍ത്തി. വീണ ഈ പറയുന്ന പണം ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും റിയാസ് അത് ഹവാല ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നും വാര്‍ത്ത നല്‍കാന്‍ മാമന്‍ മാത്യുവിനും മനോരമയ്ക്കും എങ്ങനെ സാധിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. വാര്‍ത്തകള്‍ നിര്‍മ്മിക്കുകയല്ല മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും തനിക്കെതിരെയാണെങ്കില്‍
എന്തും പ്രചരിപ്പിക്കാമെന്ന ധാര്‍ഷ്ട്യമാണ് മനോരമ കാട്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു.പക്ഷെ എത്രയൊക്കെ പറയാൻ ശ്രമിക്കുമ്പോഴും പലയിടത്തും അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നത് കാണാൻ സാധിക്കുന്നുണ്ട് . ആർട്ടിഫിഷ്യൽ ചിരി വരുത്താൻ നോക്കിയിട്ടും ഉള്ളിലുള്ള ടെൻഷൻ പുറത്ത് പ്രകടമാകുന്നുണ്ട്. ഈ കൈകൾ ശുദ്ധമാണ് പക്ഷെ ബാങ്ക് അക്കൗണ്ട് ശുദ്ധമല്ലഎന്നാണ് ഇ ഡി പറയുന്നത് . അതും കൃതമായിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ . സ്വന്തം മകള്‍ വീണ ടി. നേരിടുന്ന അന്വേഷണത്തെക്കുറിച്ച് വ്യക്തമായ നിലപാടോടെയാണ് പിണറായി വിജയന്‍ സംസാരിച്ചത്.എന്റെ കൈകൾ ശുദ്ധമാണ്. കറയാക്കാൻ നോക്കേണ്ട. തന്റെ മകളായതുകൊണ്ട് മാത്രമാണ് വീണയ്ക്ക് ഇത്തരം വിചിത്രമായ നടപടികള്‍ നേരിടേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആ ചെറുപ്പക്കാരി വലിയ സ്വത്തിന്റെ ഉടമയൊന്നുമല്ലെന്നും, അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിച്ചിട്ടുണ്ടെന്നും ഇനിയും ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.സാധാരണ ഗതിയില്‍ ഇ.ഡി പത്രക്കുറിപ്പുകള്‍ ഇറക്കാറില്ലെന്നും എന്നാല്‍ ഈ വിഷയത്തില്‍ പ്രത്യേക വാര്‍ത്താക്കുറിപ്പിറക്കിയത് കേസ് തന്നിലേക്ക്എത്തിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. താനോ മകളോ കുടുംബാംഗങ്ങളോ യാതൊരുവിധ ഹവാല ഇടപാടുകള്‍ക്കും നിന്നിട്ടില്ലെന്നും, തന്റെ കൈകള്‍ എക്കാലത്തും ശുദ്ധമാണെന്നും അത് ഭാവിയിലും അങ്ങനെ തന്നെയായിരിക്കുമെന്നും പിണറായി അവകാശപ്പെട്ടു.തനിക്കെതിരെയുള്ള അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങള്‍ക്ക് ദീര്‍ഘകാലത്തെ പഴക്കമുണ്ടെന്ന് പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു.
1996-ല്‍ തിരഞ്ഞെടുപ്പ് സമയത്ത് രണ്ടോ മൂന്നോ കോടി രൂപ തനിക്ക് ലഭിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങളും സി.ബി.ഐ അന്വേഷണവും മുന്‍പ് ഉണ്ടായ കാര്യവും പിന്നീട് അതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞ സംഭവവും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.ഈ വാർത്ത സമ്മേളനത്തിൽ പ്രതിപക്ഷനേതാവ്സംസാരിക്കുകയാണ് മാധ്യമങ്ങൾ മിണ്ടാതിരുന്നു കേൾക്കുന്നു ഇത് ഇപ്പോഴത്തെ മുഖ്യമന്ത്രി വാർത്ത സമ്മേളനം നടത്തുമ്പോൾ ഇങ്ങനെയാണോ നടക്കുന്നത് തോന്നുന്നില്ല കണ്ടിട്ട് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നു പുള്ളിക്ക് പറയാനുള്ള മുഴുവനും അവിടെ ഇരുന്നു പറയുന്നു മാധ്യമങ്ങൾ മിണ്ടാതിരുന്ന കേൾക്കുന്നു ഇല്ലെങ്കിൽ കടക്കും പുറത്തു പറഞ്ഞെന്നു വരും ചിലപ്പോൾ പുള്ളിയുടെ ഒരു രീതി അങ്ങനെ ആയിപ്പോയല്ലോ.
85 ലക്ഷം ദുബായിലേക്ക് അയച്ചു അതിനു മറുപടി ഇല്ല എൻറെ കൈകൾ ശുദ്ധമാണ് എന്ന് ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്. വി ഡി സതീശൻ ഒക്കെ മറുപടി പറയുന്നത് പോലെ തനിക്കെതിരെഒരു ആരോപണം വന്നാൽ അതിന് പോയിന്റ് പോയിന്റ് ആയിട്ട് മറുപടി നൽകും അപ്പോൾ അതിൽ കാണുന്ന ജനങ്ങൾക്കും ഒരു വ്യക്തത വരും . പക്ഷെ ഇവിടെ അദ്ദേഹത്തിന് ഇപ്പോഴും പറയാനുള്ളത് എന്റെ കൈകൾ ശുദ്ധമാണ് എന്നുള്ള വാക്ക് മാത്രമാണ് . കോടിയേരി സഖാവിന്റെ മകനെതിരെ ED കേസെടുത്തപ്പോൾ എന്തെങ്കിലും അവരുടെ കൈയിൽ കാണുമല്ലോ എന്നല്ലേ സഖാവേ പറഞ്ഞത് മകളുടെ കാര്യം വരുമ്പോൾ ED ശരിയല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയെ തന്നെ കേരളത്തിൽ ഇല്ലാണ്ടാക്കിയ പോലെയുള്ള മറുപടിയാണ് പിണറായി വിജയൻ പറയുന്നത് .
ED ക്കും.. ജനങ്ങൾക്കും ബോധ്യമാകണ്ടേ വെറുതെ ഞങ്ങൾ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞാൽ പോരല്ലോ. താങ്കളുടെ മകൾ നൽകിയ സേവനം എന്താണെന്ന് പൊതുജനത്തോട് പറഞ്ഞാൽ തീരാവുന്ന പ്രചരണം മാത്രമാണിത്. ഗൾഫിലേക്ക് പണം കടത്തിയെന്ന് ഇടി വെറുതെ പറഞ്ഞതാണെങ്കിൽ എതിരെ നിയമനടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്? കേരളത്തിലെ ജനങ്ങളെ പൊട്ടന്മാർ ആക്കാൻ താങ്കൾ വീണ്ടും ഇത്തരം അവകാശവാദങ്ങളുമായി വരരുത് എന്നാണ് ജനം പ്രതികരിക്കുന്നത് .
https://www.facebook.com/Malayalivartha

























