മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെയുള്ള അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുതിയ ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നു. വീണയുടെ പക്കൽ നിന്നും കണ്ടെടുത്ത കയ്യെഴുത്ത് രേഖകളിലെ 20 കോടിയുടെ പണമിടപാടുകളെക്കുറിച്ചും, ദുബായിലേക്ക് 85 ലക്ഷം രൂപ ഹവാല മാർഗ്ഗത്തിലൂടെ കടത്തിയെന്ന വിവരത്തിലുമാണ് ഇഡി ഇപ്പോൾ പരിശോധന കേന്ദ്രീകരിക്കുന്നത്.
ആശയവിനിമയത്തിനായി രഹസ്യമായി ഉപയോഗിച്ച സിം കാർഡിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, കേന്ദ്ര ഏജൻസികളുടേത് വെറും രാഷ്ട്രീയ പകപോക്കലാണെന്നും ഇഡി അപസർപ്പക കഥകൾ മെനയുകയാണെന്നും കുറ്റപ്പെടുത്തി സിപിഐഎം മുഖപത്രമായ ദേശാഭിമാനി കടുത്ത ഭാഷയിൽ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























