കരുവാറ്റ കൊലപാതകം.. ഒന്നാം പ്രതിയായ എട്ടാം ക്ലാസുകാരിയുടെ മൊഴിയും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.. വിരലടയാള ശേഖരണമടക്കമുള്ള ശാസ്ത്രീയ തെളിവെടുപ്പ് നടപടികളിലേക്ക്..

കേരളത്തെ നടുക്കിയ കൗമാരക്കാർ നടത്തിയ കൊലപാതകം . കരുവാറ്റയില്‍ ഗൃഹനാഥനെ വധിച്ച കേസില്‍, കൊലപ്പെടുത്താനുള്ള വിരോധത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളും തെളിവുകളും കണ്ടെത്തുന്നതിനൊപ്പം കൊലപാതകത്തിന്റെയും കവര്‍ച്ചയുടെയും ആസൂത്രണം, കൃത്യം നടത്തിയ രീതി, സംഭവശേഷം രക്ഷപ്പെട്ടുപോകല്‍ തുടങ്ങിയ കാര്യങ്ങളില്‍ പൂര്‍ണ വ്യക്തത വരുത്താനൊരുങ്ങി പൊലീസ്. ഇതിനൊപ്പം, കൊല്ലപ്പെട്ടയാളില്‍നിന്ന് തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന ഒന്നാം പ്രതിയായ എട്ടാം ക്ലാസുകാരിയുടെ മൊഴിയും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
കൃത്യം നടന്ന വീടുകളിലെ അലമാര കുത്തിത്തുറക്കാനുപയോഗിച്ച സ്‌ക്രൂഡ്രൈവറില്‍നിന്ന് നിര്‍ണായക വിരലടയാളങ്ങള്‍ ഫോറന്‍സിക് സംഘത്തിന് ലഭിച്ചിരുന്നു. ഇത് പ്രതികളുടേതുതന്നെയാണോ എന്ന് താരതമ്യം ചെയ്ത് ഉറപ്പുവരുത്തുന്നതിനായി കുട്ടിക്കുറ്റവാളികളുടെ വിരലടയാള ശേഖരണമടക്കമുള്ള ശാസ്ത്രീയ തെളിവെടുപ്പ് നടപടികളിലേക്ക് അന്വേഷണസംഘം കടക്കും. കേസിലെ രണ്ടും മൂന്നും നാലും പ്രതികളില്‍നിന്ന് വിശദമായ ചോദ്യം ചെയ്യലിലൂടെ ലഭ്യമാകുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും ഒന്നാം പ്രതിയായ പതിമൂന്നുകാരിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക.
കുട്ടികളുടെ മൊഴികളിലെ പരസ്പരവിരുദ്ധത മാറ്റിയെടുക്കാനും കൃത്യത്തിലെ പങ്കാളിത്തം കൃത്യമായി വേര്‍തിരിച്ചറിയാനും ഇത് ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.കേസിൽ മൊഴി മാറ്റി പോലീസിനെ കുഴക്കി പതിമൂന്നുകാരി. ഓരോ ഘട്ടത്തിലും പെൺകുട്ടി മൊഴി മാറ്റുന്ന പശ്ചാത്തലത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും കൗൺസലറുടെയും സാന്നിധ്യത്തിൽ കുട്ടിയെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. ഇതിനായി ശിശുക്ഷേമ സമിതിയുടെ സഹായം പോലീസ് തേടിയിട്ടുണ്ട്.
മുത്തച്ഛൻ തന്നോട് മോശമായി പെരുമാറിയതിലുള്ള വൈരാഗ്യം മൂലമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പെൺകുട്ടി ആദ്യ ഘട്ടത്തിൽ മൊഴി നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നൽകിയ മൊഴിയിൽ, വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് മോഷ്ടിക്കാൻ ശ്രമിക്കുന്നത് മുത്തച്ഛൻ കണ്ടുപിടിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പെൺകുട്ടി വെളിപ്പെടുത്തി. കാമുകന് ബൈക്കും തനിക്ക് ഐഫോണും വാങ്ങുന്നതിനാണ് സ്വർണം കവരാൻ ശ്രമിച്ചതെന്നും സംഭവം പുറത്തുപറയുമെന്ന് മുത്തച്ഛൻ ഭീഷണിപ്പെടുത്തിയതാണ് വൈരാഗ്യത്തിന് കാരണമായതെന്നും കുട്ടി പറഞ്ഞു.അതുകൊണ്ട് പറയുന്നതിൽ ഏതാണ് പൂർണമായും വിശ്വസിക്കുക എന്നുള്ള അന്വേഷണത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha


























