കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ...

കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ . കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്റ ഇതുസംബന്ധിച്ച് ശുപാർശ സർക്കാരിന് നൽകിയെന്ന വാർത്തയോട് പറവൂരിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യത്തിൽ ആലോചനകളൊന്നും ഉണ്ടായിട്ടില്ല. കെ.എം.ആർ.എൽ പത്രക്കുറിപ്പ് ഇറക്കിയപ്പോഴാണ് വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ബെഹ്റയാണ് പേരുമാറ്റൽ ശുപാർശ സർക്കാരിന് സമർപ്പിച്ചതായി കഴിഞ്ഞദിവസം അറിയിച്ചത്. ഇതിനെതിരെ ഹൈബി ഈഡൻ എം.പിയും മുൻമന്ത്രി പ്രൊഫ.കെ.വി. തോമസും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























