'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച 'തായ് മാമൻ തങ്ക മോതിരം' പദ്ധതിയിൽ സ്വർണമോതിരം വിതരണം ചെയ്യാനുള്ള കരാർ കേരളം ആസ്ഥാനമായുള്ള Joyalukkas, Kalyan Jewellers എന്നിവർക്ക് ലഭിച്ചു. ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ജോയ്അലുക്കാസിന് 70 ശതമാനവും, അതേ നിരക്ക് അംഗീകരിച്ച കല്യാൺ ജ്വല്ലേഴ്സിന് 30 ശതമാനവുമാണ് കരാർ.തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (TNMSC) 4,41,667 ഒരു ഗ്രാം സ്വർണമോതിരങ്ങൾ വാങ്ങുന്നതിനായി ജൂലൈ 14നാണ് ടെൻഡർ ക്ഷണിച്ചത്.
ആകെ പദ്ധതിയുടെ ചെലവ് 755.83 കോടി രൂപയാണ് കണക്കാക്കുന്നത്.TN Tenders Portal വഴി നടത്തിയ ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്.ടെൻഡറിൽ ജോയ്അലുക്കാസ് ശ്രദ്ധേയമായ രീതിയിൽ കുറഞ്ഞ നിരക്കാണ് മുന്നോട്ടുവച്ചത്. ഒരു ഗ്രാം സ്വർണത്തിന്റെ നിലവിലെ വിലയ്‌ക്ക് പുറമെ ഒരു മോതിരത്തിന് അധികമായി വെറും 0.01 രൂപ മാത്രമാണ് കമ്പനി ക്വോട്ട് ചെയ്തത്. ഇതിൽ നിർമ്മാണച്ചെലവ്, ഇൻഷുറൻസ്, ഗതാഗതച്ചെലവ്, BIS ഹാൾമാർക്കിംഗ് തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു.
തമിഴ്നാട് ടെൻഡർ സുതാര്യതാ നിയമപ്രകാരം ജോയ്അലുക്കാസ് നൽകിയ ഏറ്റവും കുറഞ്ഞ നിരക്ക് ടെൻഡറിൽ പങ്കെടുത്ത മറ്റ് 10 കമ്പനികളെയും അറിയിച്ച് അതേ നിരക്ക് അംഗീകരിക്കാൻ തയ്യാറാണോ എന്ന് സർക്കാർ ചോദിച്ചു. ഇതിൽ കല്യാൺ ജ്വല്ലേഴ്സ് മാത്രമാണ് ജോയ്അലുക്കാസിന്റെ നിരക്ക് അംഗീകരിക്കാൻ തയ്യാറായത്.തുടർന്ന് ഏറ്റവും കുറഞ്ഞ നിരക്ക് നൽകിയ കമ്പനിയായ ജോയ്അലുക്കാസിന് 70 ശതമാനവും കല്യാൺ ജ്വല്ലേഴ്സിന് 30 ശതമാനവും എന്ന അനുപാതത്തിൽ TNMSC വർക്ക് ഓർഡർ നൽകുകയായിരുന്നു.ജനപ്രിയ പദ്ധതികളാണ് വിജയ് സർക്കാർ തമിഴ് മക്കൾക്കായി ഒരുക്കി വച്ചിരിക്കുന്നത് .
https://www.facebook.com/Malayalivartha


























