Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോസ് തെറ്റയിലിനെ കുടുക്കാന്‍ ഉമ്മന്‍ചാണ്ടി മൂന്നു കോടി നല്‍കിയെന്നു വിവാദ പെണ്‍കുട്ടി; ഗൂഡാലോചനയ്ക്കു പിന്നില്‍ എംഎല്‍എമാരും തെളിവുകളുമായി നോബി അഗസ്റ്റിന്‍

04 MAY 2016 05:28 AM IST
മലയാളി വാര്‍ത്ത.

ജോസ് തെറ്റയില്‍ വിവാദത്തിന് പിന്നില്‍ കളിച്ചത് ഉമ്മന്‍ ചാണ്ടി. തന്റെ കയ്യില്‍ തെളിവുകളുണ്ടെന്ന് നോബി അഗസ്റ്റിന്‍. ജോസ് തെറ്റയിലിനെതിരായ ലൈംഗികവിവാദം സംബന്ധിച്ച വീഡിയോദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയെന്ന് കേസിലെ വിവാദനായിക നോബി ആഗസ്റ്റിന്റെ വെളിപ്പെടുത്തല്‍. സോളാര്‍കേസില്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമായി തന്നെ കരുവാക്കുകയായിരുന്നു. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് നില്‍ക്കക്കള്ളിയില്‌ളെന്നും അതിനാല്‍ പരാതി നല്‍കാന്‍ സഹായിക്കണമെന്നുമായിരുന്നു തന്നെ സമീപിച്ചവരുടെ ആവശ്യം. ജോസ് തെറ്റയിലിനെതിരെ പരാതി നല്‍കിയാല്‍ ആരും അറിയാതെ ഒരു മണിക്കൂറിനകം പരാതി പിന്‍വലിപ്പിക്കാമെന്നും മൂന്നുകോടി രൂപ പ്രതിഫലമായി നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. കൂടാതെ, തെറ്റയിലിന്റെ മകനുമായുള്ള വിവാഹം നടത്താമെന്നും ഉറപ്പ് ലഭിച്ചിരുന്നു. ഉമ്മന്‍ചാണ്ടി, ബെന്നി ബഹ്നാന്‍, സി.പി മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അവര്‍ ആരോപിച്ചു. സഹായിക്കാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നുവെന്ന് പിന്നാട് തിരിച്ചറിഞ്ഞത്. സുഹുത്ത് തൃശൂരുകാരിയായ റസിനാ മാലിക് പരാതി നല്‍കാന്‍ വനിതാഅഭിഭാഷകയെ കാണിക്കാണെന്ന് പറഞ്ഞ് തന്റെ കൈവശമിരുന്ന വീഡിയോദൃശ്യം വാങ്ങി. ഇതാണ് പിന്നീട് ചാനലിലൂടെ പുറത്തുവന്നത്. റസീനാ മാലിക്കിനെയും അവരുടെ ഭര്‍ത്താവിനെയും ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരും. മകനില്‍നിന്നും തന്നെ അകറ്റാനാണ് ജോസ് തെറ്റയില്‍ തന്നോട് മോശമായി പെരുമാറിയത്. രണ്ടുകുടുംബങ്ങളും ചേര്‍ന്ന് ഉറപ്പിച്ച വിവാഹം മുടങ്ങിയതിനെതിരെ പ്രതികാരം ചെയ്യാന്‍ അദ്ദേഹവുമായി സഹകരിച്ച് താന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ജീവനും അഭിമാനവും ഇല്ലാതാക്കിയ ആ ദൃശ്യങ്ങള്‍ രാഷ്ട്രീയതാല്‍പ്പര്യത്തിന് പിന്നീട് ഉപയോഗിക്കുകയായിരുന്നുവെന്നും നോബി ആരോപിച്ചു. കബളിപ്പിക്കപ്പെട്ടതിനുശേഷം സഹായം അഭ്യര്‍ഥിച്ച് ഉമ്മന്‍ചാണ്ടിയെ കാണാന്‍ പുതുപ്പള്ളിയിലെ വീട്ടിലും കഌഫ്ഹൗസില്‍ ഒത്തിരിപ്രാവിശ്യം പോയിട്ടുണ്ട്. എല്ലാ ഞായറാഴ്ചകളിലുമാണ് പുതുപ്പള്ളിയില്‍ പോയിരുന്നത്. വീടിന്റെ സന്ദര്‍ശകമുറിയും ഊണുമുറിയും അടുക്കളപോലും തനിക്ക് പരിചയമാണ്. അവിടെ ആള്‍ത്തിരക്കുണ്ടെങ്കില്‍ ഡൈനിങ് ഹാളില്‍ ഇരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കും. ഒരുദിവസം ചെന്നപ്പോള്‍ മുഖ്യമന്ത്രി കപ്പ കഴിക്കുകയായിരുന്നു. മറ്റുള്ളവരുടെ ദൃഷ്ടിയില്‍പ്പെടാതെ പറഞ്ഞയ്ക്കാന്‍ വ്യഗ്രത കാട്ടി. മറ്റുള്ളവര്‍ കാണാതിരിക്കാന്‍ അടുക്കളയിലേക്ക് മാറിനില്‍ക്കാന്‍ പറഞ്ഞു. പിന്നിലൂടെ ആളുകള്‍ വന്നപ്പോള്‍ സ്‌റ്റോര്‍റൂമില്‍ കയറി ഒളിച്ചിരിക്കേണ്ടതായും വീടിന്റെ പിന്‍ഭാഗത്തുകൂടി ഇറങ്ങിപോരേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പരാതി നല്‍കാനും മുബൈയില്‍പോയി സ്ഥിരതാമസമാക്കുന്നതിനും മൂന്നുകോടി രൂപയോളമാണ് വാഗ്ദാനം ചെയ്തത്. ഈ സംഭവം നടക്കുമ്പോള്‍ സോളാര്‍വിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടറിയറ്റിന് മുന്നില്‍ എല്‍.ഡി.എഫിന്റെ സമരം നടക്കുന്നുണ്ടായിരുന്നു. എല്‍.ഡി.എഫ് ഘടകക്ഷിനേതാവ് ജോസ് തെറ്റയിലിനെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് സോളാര്‍സമരം ഒത്തുതീര്‍പ്പാക്കി. അതില്‍ തന്നെ കരുവാക്കുകയായിരുന്നു. ആസാഹചര്യത്തില്‍ രണ്ടുപേരും നടത്തിയത് അഡ്ജസ്റ്റ്‌മെന്റ് സമരമാണെന്ന് പിന്നീടാണ് മനസ്സിലായത്. കേരളം ഭരിക്കുന്ന രാഷ്ട്രീയനേതാക്കളില്‍നിന്നുള്ള അനുഭവം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ പട്ടാമ്പിയില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കും. പട്ടാമ്പിയിലും പുതുപ്പള്ളിയിലും തന്റെ ജീവിതാനുഭവം ജനങ്ങളോട് തുറന്നുപറയും. കേസുമായി ബന്ധപ്പെട്ട് നേതാക്കളോട് സംസാരിച്ചതിന്റെ ശബ്ദരേഖകള്‍ അടക്കമുള്ള തെളിവുകള്‍ തെരഞ്ഞെടുപ്പിനുശേഷം പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (5 hours ago)

Malayali Vartha Recommends