Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡെവിള്‍സ് ഓണ്‍ കണ്‍ട്രി.... ചിറയില്‍കീഴില്‍ വയോധികയും പീഡനത്തിനിരയായി; ലജ്ജിച്ച് തലതാഴ്ത്തി കേരളം

04 MAY 2016 08:42 AM IST
മലയാളി വാര്‍ത്ത.

സത്യത്തില്‍ കേരളം സ്ത്രീകള്‍ക്ക് താമസിക്കാന്‍ കൊള്ളാത്ത സ്ഥലമായി മാറിയോ. നമ്മുടെ അമ്മ പെങ്ങമ്മാര്‍ സുരക്ഷിതരോ. ഓരോരുത്തരും അവനവനോട് ചോദിക്കേണ്ട സമയമായിരിക്കുന്നു. അല്ലെങ്കില്‍ കാലാനുസൃതമായ നിയമപരിഷ്‌ക്കാരത്തിനായി ഡല്‍ഹിയിലെപോലെ എല്ലാവരും തെരുവില്‍ ഇരങ്ങേണ്ട സമയമായോ. സാംസ്‌കാരിക കേരളത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ച് പ്രായഭേദമന്യേ സ്ത്രീകള്‍ക്കു നേരെ അതിക്രമം തുടരുന്നു. ചിറയില്‍കീഴില്‍ അറുപത്തിയെട്ടുകാരി പീഡനത്തിനിരയായതാണ് ഒടുവില്‍ പുറത്തുവന്ന സംഭവം. തിങ്കളാഴ്ച അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ പീഡിപ്പിച്ചത്. അവശനിലയിലായ ഇവരെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ ക്രൂരപീഡനത്തിന് ഇരയായത് ബോധ്യമായത്. സംഭവത്തില്‍ അഞ്ചു തെങ്ങ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയ്്ക്കു നേര്‍ക്കുണ്ടായ അതിക്രൂരമായ പീഡനവും കൊലപാതകവുമാണ് ഈയാഴ്ച ആദ്യം പുറത്തുവന്ന ഞെട്ടിച്ച സംഭവം. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന നിരവധി പേരെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ഇതുവരെ ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തൊട്ടുപിന്നാലെ വര്‍ക്കലയില്‍ 19കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെയാണ് കാമുകനും സുഹൃത്തുക്കളും കൂടി ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചത്. അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗം നടത്തിയ കേസില്‍ മൂന്നു പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. മറ്റു പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.
കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഏഴൂവയസ്സുകാരിയെ പീഡിപ്പിച്ച അറുപതുകാരനെ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച നടന്ന സംഭവത്തില്‍ കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ശ്രീകൃഷ്ണമന്ദിരം റോഡിലെ രവി എന്നയാളാണ് പിടിയിലാണ്.
പത്തനംതിട്ട അടൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിന്റെ സുഹൃത്തായ കോയിക്കല്‍ മനോജിനെ പോലീസ് അറസ്റ്റു ചെയ്തു.
പൂജപ്പുര നിര്‍ഭയ കേന്ദ്രത്തില്‍ അന്തേവാസിയായ പെണ്‍കുട്ടിയെ ഇന്നു രാവിലെയാണ് കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാര്‍ത്താണ്ഡം സ്വദേശിയായ 17കാരിയാണ് മരിച്ചത്. കുളിമുറിയില്‍ കയറി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുട്ടിയെ അമ്മയുടെ ആവശ്യപ്രകാരമാണ് ഇന്നലെ പൂജപ്പുരയിലേക്ക് കൊണ്ടുവന്നത്. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന നിര്‍ഭയയില്‍ മതിയായ സുരക്ഷയില്ലെന്ന് മുന്‍പും ആരോപണം ഉയര്‍ന്നിരുന്നു. സത്യത്തില്‍ എന്താണ് ഇവിടെ നടക്കുന്നത് ഡെവിള്‍സ് ഓണ്‍ കണ്‍ട്രി എന്നു മാറ്റി വിളിക്കേണ്ടിയിരിക്കുന്നു. കാരണം നായകള്‍പോലും ഇങ്ങനെ ചെയ്യാറില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (5 hours ago)

Malayali Vartha Recommends