ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള സൗകര്യമാണു സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്ന് വിഎസ്

പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ വീട് സന്ദര്‍ശിച്ചതിനെ കുറിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഡല്‍ഹിയിലെ പെണ്‍കുട്ടിക്ക് സംഭവിച്ചതിനെക്കാള്‍ വലിയ ആക്രമണമാണ് പെരുമ്പാവൂരില്‍ ജിഷയ്ക്കു നേരെയുണ്ടായതെന്നും ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള സൗകര്യമാണു സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്നും വിഎസ് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ...
ആ അമ്മയുടെ മുന്‍പില്‍...
ജിഷയുടെ വീട് ഞാന്‍ ഇന്ന് സന്ദര്‍ശിച്ചിരുന്നു. കൂലിവേല ചെയ്ത് തന്റെ മകളെ എംഎയും എല്‍എല്‍ബിയും വരെ പഠിപ്പിച്ച ആ അമ്മയുടെ ദുഃഖം കണ്്ടുനില്‍ക്കാന്‍ എനിക്കു കഴിഞ്ഞില്ല. കരളലിയിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ക്ക് ഞാന്‍ സാക്ഷ്യംവഹിച്ചിട്ടുണ്്ടണ്ട്. പക്ഷേ ജിഷയുടെ അമ്മയോട് ആശ്വാസവാക്കുകള്‍ക്കായി ഞാന്‍ ബുദ്ധിമുട്ടി..ഡല്‍ഹിയിലെ പെണ്‍കുട്ടിക്കു സംഭവിച്ചതിനെക്കാള്‍ വലിയ ആക്രമണമാണ് ഈ പാവം കുട്ടിക്കു നേരെ ഉണ്ടണ്്ടായത്. സ്ത്രീകളുടെ മാനത്തിന് യാതൊരു വിലയും നല്കാത്ത നിലയാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. വര്‍ക്കലയില്‍ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ കൊണ്്ടണ്ട് തള്ളിയ സംഭവും ഇന്നാണു പുറത്ത് വന്നത്. എല്ലാവിധ ക്രിമനലുകള്‍ക്കും അഴിഞ്ഞാടാനുള്ള സൗകര്യമാണ് ഈ സര്‍ക്കാര്‍ ഉണ്്ടാക്കിയിരിക്കുന്നത്. ഏത് കുറ്റകൃത്യം ചെയ്താലും അവരെ സംരക്ഷിക്കാന്‍ പോലീസ് ഉണ്്ടാകുമെന്ന അവസ്ഥയാണ്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ ലൈംഗിക ആരോപണങ്ങള്‍ നേരിടുന്നവരാണ്. ഇത്തരക്കാരുടെ മേല്‍നോട്ടത്തില്‍ സത്യം പുറത്തുവരില്ല. ഇത്തരത്തിലുള്ള പോലീസ് നയത്തിനെതിരെ കേരളത്തിലെ എല്ലാ സ്ത്രീകളും ജനാധിപത്യബോധമുള്ള ജനങ്ങളും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















