Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജിഷയുടെ ദുരന്തം തെരഞ്ഞെടുപ്പു പ്രചാരണം ആക്കാനൊരുങ്ങിയ സിപിഎമ്മിനു തിരിച്ചടി, സിപിഎം എംഎല്‍എയ്‌ക്കെതിരെ ജിഷയുടെ അമ്മ അലറിക്കരയുന്ന പല വീഡിയോകള്‍ പുറത്ത്

04 MAY 2016 01:35 PM IST
മലയാളി വാര്‍ത്ത.

നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ നാടെങ്ങും പ്രതിഷേധം ഉയരുന്നതിനിടെ സ്ഥലം എംഎല്‍എ സാജു പോളിനെതിരെയും ആരോപണങ്ങള്‍. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഇന്നസെന്റ് എംപിക്കും മുന്നില്‍ പൊട്ടിക്കരഞ്ഞ ജിഷയുടെ അമ്മയുടെ വാക്കുകള്‍ ഏറ്റെടുത്താണ് എംഎല്‍എയ്‌ക്കെതിരെയും പ്രതിഷേധം ഉയരുന്നത്.

മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പ്രതിക്കൂട്ടിലാക്കി ഇടതുപക്ഷം നടത്തുന്ന പ്രതിഷേധങ്ങള്‍ക്കു മറുപടിയേകാന്‍ ജിഷയുടെ അമ്മയുടെ വാക്കുകള്‍ മറുപക്ഷത്തിന് ആയുധമായിരിക്കുകയാണിപ്പോള്‍. ഇതേറ്റു പിടിച്ചു സോഷ്യല്‍ മീഡിയയിലും നിരവധി വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ട്. 'സാജു പോള്‍ ഒന്നും ചെയ്യില്ല സാറേ.. അവന്‍ കള്ളനാ സാറേ... അവനെ എനിക്കു കൊല്ലണം... എന്റെ കൊച്ചിനെ കൊന്നവനെ കൊല്ലണം..' എന്നിങ്ങനെ തന്റെ ഉള്ളിലെ ദുഃഖം മുഴുവന്‍ അണപൊട്ടിയൊഴുക്കുകയായിരുന്നു ഇന്നസെന്റിനു മുന്നില്‍ ജിഷയുടെ അമ്മ.

ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും നിഷ്‌ക്രിയത്വം ചോദ്യം ചെയ്തു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയ ഇടതുപക്ഷത്തിനു കനത്ത തിരിച്ചടിയായിരിക്കുകയാണ് ഈ അമ്മയുടെ വാക്കുകള്‍. വീഡിയോ സൈബര്‍ ലോകം ഏറ്റെടുത്തതോടെ കുറ്റവാളികള്‍ക്കെതിരായ പ്രതിഷേധമെന്നപോലെ ഇടതുപക്ഷത്തിനെതിരെയും വാളെടുക്കുകയാണു സൈബര്‍ ലോകവും.

സാജു പോള്‍ മരണദിവസം അവിടെയെത്തിയിരുന്നുവെങ്കില്‍ അദ്ദേഹത്തിനു മനസിലായേനെ ഇതു കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായ ബലാല്‍സംഗവും കൊലപാതകവുമാണെന്ന്? അദ്ദേഹം മുതിര്‍ന്ന സി പി എം നേതാക്കളെ ആരെയെങ്കിലും ഈ വിവരം അറിയിച്ചിരുന്നോ? മാദ്ധ്യമശ്രദ്ധയില്‍ കൊണ്ടുവരേണ്ട വിഷയമാണിതെന്ന് അദ്ദേഹത്തിനു തോന്നിയില്ലേ? ജിഷയുടെ അമ്മ നിരാലംബയാണെന്നും അവരെ സഹായിക്കാന്‍ ആരുമില്ലെന്നും മനസിലായില്ലേ? മനസിലായെങ്കില്‍ അദ്ദേഹം തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളില്‍ എന്തുതരം രാഷ്ട്രീയ സാമൂഹിക നിയമപര ഇടപെടലുകള്‍ നടത്തി? തുടങ്ങി നിരവധി ചോദ്യങ്ങളാണു സാജു പോള്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ അബി ടി ഐസക് എന്നയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഞ്ചു ദിവസത്തെ പൊലീസ് അന്വേഷണം അദേഹത്തിന് തൃപ്തികരമായിരുന്നോ? അതുകൊണ്ടാണോ മിണ്ടാതിരുന്നത്? മഹിളാഅസോസിയേഷന്‍ നേതാക്കളെ ആരെയെങ്കിലും സ്വന്തംമണ്ഡലത്തില്‍ നടന്ന ഈ ദാരുണ സംഭവം അറിയിച്ചിരുന്നോ? ഡല്‍ഹി സംഭവത്തെ കുറിച്ച് അറിയാവുന്ന അദേഹം എന്തുകൊണ്ട് സമാനരീതിയിലുള്ള ഈ സംഭവത്തെ ഗൗരവകരമായി എടുത്തില്ല? പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും അനാസ്ഥയുണ്ടായെന്ന് അദ്ദേഹത്തിന് എന്നാണ് മനസിലായത്? ജനപ്രതിനിധി എന്ന ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് വിഷയത്തില്‍ ഇടപെട്ടോ? ഇന്നലെ കോടിയേരിയോട് ജിഷയുടെ അമ്മ പറഞ്ഞ കാര്യങ്ങള്‍ ആദ്യദിവസം തന്നെ അവര്‍ അദ്ദേഹത്തോട് പറഞ്ഞില്ലേ? എന്നിട്ട് എന്തു നടപടി എടുത്തു? ഒരു എം എല്‍ എ വിചാരിച്ചാല്‍ പ്രാഥമിക തെളിവുകള്‍ നശിപ്പിക്കപ്പെടാതെ സാഹചര്യത്തെളിവുകള്‍ ഇല്ലാതാക്കുന്നതിനു മുമ്പ, പ്രതി രക്ഷപ്പെടുന്നതിനു മുമ്പ് ,ഉത്തരവാദിത്തത്തോടെയുള്ള ഇടപെടലുകള്‍ നടത്തി ,അഞ്ചു ദിവസം കൊണ്ട് കേസിനു തുമ്പും വാലും ഉണ്ടാക്കാന്‍ കഴിയുമായിരുന്നില്ലേ? നല്ലൊരു അന്വേഷണസംഘത്തെ നിയമിക്കാന്‍ ആഭ്യന്തരവകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുമായിരുന്നില്ലേ എന്നും ഈ പോസ്റ്റിനു താഴെ അബി ചോദിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ ശല്യപ്പെടുത്തുന്ന ഒരു വ്യക്തിക്കെതിരെ പരാതി പറഞ്ഞെന്നു നിങ്ങള്‍ കണ്ടില്ലെ. ആ വ്യക്തി പഞ്ചായത്തു മെംബെര്‍ന്റെ ബന്ധു ആണെന്നും അതുകൊണ്ടു പൊലീസ് അനാസ്ഥ കാട്ടിയെന്നും വായിച്ചു കാണുമല്ലോ? ഈ പറഞ്ഞ വ്യക്തിയെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുകള്‍ ആഭ്യന്തരമന്ത്രിക്ക് കരിങ്കൊടി കാട്ടിയിട്ട് എന്താകാര്യം? സ്ഥലം എം എല്‍ എ തിരിഞ്ഞു നോക്കിയില്ല എന്ന് മുഖ്യമന്ത്രിയോട് പെണ്‍കുട്ടിയുടെ അമ്മ. ഈ പറഞ്ഞ എം എല്‍ എ ആണെങ്കില്‍ പ്രതിപക്ഷവും. ഒക്കെ ഒരു പൊരുത്തക്കേടാണല്ലോ. ഇപ്പോള്‍ ആരെ കാണിക്കാന്‍ ആണു ഈ മാര്‍ച്ചും തടയലും ഒക്കെ. പ്രതികളെ രക്ഷിക്കാനോ? രാഷ്ട്രീയം മാറ്റിവച്ചിട്ട് ജിഷക്കു നീതി വാങ്ങിച്ചു കൊടുക്കാന്‍ കൊടിയുടെ നിറം മറന്ന് ഒന്നാകേണ്ടതിനു പകരം കിട്ടുന്നിടം മാന്തുന്ന ഈ പരിപാടി ഇനിയെങ്കിലും നിര്‍ത്തിയില്ലെങ്കില്‍ മുന്‍പ് പറഞ്ഞപോലെ പെരുംബാവൂരിന്റെ ഉശിരുള്ള ആണ്‍കുട്ടികള്‍ റോഡില്‍ ഇറങ്ങി നിയമം നടപ്പാക്കുന്നതിനു ലോകം സാക്ഷിയാകും. എന്നാണു നിസ്‌ന മുഹമ്മദ് എന്ന ഫേസ്ബുക്ക് ഉപയോക്താവ് സാജു പോളിനോടു ചോദിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു സാജു പോള്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ മറുപടിയും കുറിച്ചിട്ടുണ്ട്. ഈ പ്രശ്‌നം ഒറ്റപ്പെട്ട രീതിയില്‍ അഭിസംബോധന ചെയ്ത് പോകാന്‍ കഴിയുന്ന ഒന്നല്ലെന്നു സാജു പോള്‍ വ്യക്തമാക്കുന്നു.

''കേരളത്തിലെ പട്ടികജാതി വിഭാഗം, ആദിവാസി വിഭാഗം മുതല്‍ അവശത അനുഭവിക്കുന്ന എല്ലാ വിഭാഗത്തിലും പെട്ട എല്ലാ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുക, പട്ടയം ഇല്ലാത്ത ആളുകള്‍ക്ക് പട്ടയം നല്‍കുക, വീടില്ലാത്തവര്‍ക്ക് വീട് നല്‍കുക ഇവ എല്‍ഡിഫ് നയമാണ്. ആ നയത്തിന്റെ ഭാഗമായി എല്‍ ഡി ഫ് സര്‍ക്കാരുകള്‍, ഇ എം എസ് ഭവനപദ്ധതി  എം എന്‍ ലക്ഷം വീട് പദ്ധതി എന്നിവ നടപ്പാക്കിയിരുന്നു. ഇനിയും ആ പദ്ധതികളില്‍ ഏറെ മുന്നോട്ട് പോകാനുണ്ട്. 750 കിലോ മീറ്റര്‍ നീളത്തിലെ പെരിയാര്‍ വാലി കനാല്‍ ഓരങ്ങളില്‍ ഏകദേശം 800 കുടുംബങ്ങള്‍ ഇനിയും താമസിക്കുന്നതായാണ് കണക്കാകുന്നത്. അവരുടെ പട്ടയപ്രശ്‌നം പരിഹരിക്കാനായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കമടക്കം വേദികളില്‍ ശ്രമിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല.'' സാജു പോള്‍ പറയുന്നു.

സാജു പോളിനു പിന്തുണയുമായും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. 'ആദ്യം നിങ്ങള്‍ പ്രചരിപ്പിച്ചത് എം എല്‍ എ അവിടെ പോയില്ല എന്നതാണ് .. അതുപൊളിഞ്ഞപ്പോള്‍ സിജി സാജു എന്ന പഞ്ചായത്ത് മെമ്പര്‍ സിപിഐ ആണെന്ന കണ്ടെത്തലുമായി വന്നു.. അവരുടെ ഭര്‍ത്താവിന്റെ അനിയനെ മോശക്കാരനാക്കാന്‍ നോക്കി. അതും പൊളിഞ്ഞപ്പോള്‍ എം എല്‍ എ വീടുവച്ചു കൊടുക്കാത്തതെന്ത് എന്നായി.

രായമംഗലം ഗ്രാമ പഞ്ചായത്ത് യു ഡി എഫ് ആണ് കഴിഞ്ഞ 10 കൊല്ലം ഭരിച്ചതെന്നു വന്നപ്പോള്‍ അതും പൊളിഞ്ഞു. അവിടുത്തെ മുന്‍കാല മെമ്പര്‍ മാരുടെ പേര്, കക്ഷി കൂടി വന്നപ്പോള്‍ പൂര്‍ണ്ണമായി. കേരളത്തിലെ പട്ടികജാതി വിഭാഗം, ആദിവാസി വിഭാഗം മുതല്‍ അവശത അനുഭവിക്കുന്ന എല്ലാ വിഭാഗത്തിലും പെട്ട എല്ലാ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുക, പട്ടയം ഇല്ലാത്ത ആളുകള്‍ക്ക് പട്ടയം നല്‍കുക, വീടില്ലാത്തവര്‍ക്ക് വീട് നല്‍കുക ഇവ എല്‍ഡിഫ് നയമാണ്. ആ നയത്തിന്റെ ഭാഗമായി എല്‍ ഡി എഫ് സര്‍ക്കാരുകള്‍, ഇ എം എസ് ഭവനപദ്ധതി എം എന്‍ ലക്ഷം വീട് പദ്ധതി എന്നിവ നടപ്പാക്കിയിരുന്നു. അത് രായമംഗലം പഞ്ചായത്തില്‍ നടപ്പാക്കാത്തതെന്ത് എന്ന് ചോദിച്ചപ്പോള്‍ ഉത്തരം മുട്ടി, കൊഞ്ഞനം കാണിക്കാന്‍ തുടങ്ങി. പ്രതിഷേധം ശക്തമായപ്പോള്‍ ആഭ്യന്തര മന്ത്രി തിരിഞ്ഞോടി, മുഖ്യമന്ത്രിയുടെ നാടകത്തിനു ഏറെ വിയര്‍ത്തു.' തുടങ്ങി ഇടതുപക്ഷ അനുഭാവികളും സൈബര്‍ ലോകത്തു മറുപടിയുമായി എത്തുന്നുണ്ട്.

യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്നു മാറി ഇരുചേരിയായി തിരിഞ്ഞു രാഷ്ട്രീയക്കളി കളിക്കുകയാണെങ്കില്‍ ജിഷയ്ക്കും കുടുംബത്തിനും എന്തു നീതിയാണു ലഭിക്കുന്നതെന്ന ചോദ്യവും ഇതിനിടെ ഉയരുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കേണ്ടതുണ്ടെന്നും അതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വിഷയത്തില്‍നിന്നു തെന്നിമാറരുതെന്നും ഓര്‍മിപ്പിക്കുന്നവരുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (5 hours ago)

Malayali Vartha Recommends