പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി

കേരളമൊട്ടാകെ പടരുന്ന പീഢനഭ്രമം. വീട്ടില്‍ തനിച്ചിരുന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. മൂവാറ്റുപുഴ മുടവൂര്‍ വേലക്കോട്ടേല്‍ അജാസ് (25) ആണ് പിടിയിലായത്. സമീപത്തെ ഒരു സ്ഥാപനത്തില്‍ പെയിന്റിങ് തൊഴിലാളിയാണ് അജാസ്. കടാതിവളക്കുഴി റോഡില്‍ തീക്കൊള്ളിപ്പാറ ജങ്ഷനു സമീപം വിജനമായ പ്രദേശത്തുള്ള വീട്ടിലാണ് പട്ടാപ്പകല്‍ അജാസ് അതിക്രമിച്ചു കയറിയത്. പെണ്‍കുട്ടി അലമുറയിട്ടു കുതറിയോടി റോഡിലെത്തിയതോടെയാണു നാട്ടുകാര്‍ സംഭവം അറിഞ്ഞത്. വീട്ടിലേക്കു സംഘടിച്ചെത്തിയ നാട്ടുകാര്‍ അജാസിനെ തടഞ്ഞുവച്ചു പോലീസിനെ അറിയിക്കുകയായിരുന്നു. മൂവാറ്റുപുഴയില്‍ നിന്നെത്തിയ പോലീസ് സംഘം യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരേ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതിനും ബാലപീഡനത്തിനും വീട്ടില്‍ അതിക്രമിച്ചു കയറിയതിനും ഇയാള്‍ക്കെ തിരേ കേസെടുത്തു.
അജാസ് ആസൂത്രിതമായി തയാറെടുത്താണു പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. സ്ഥിരമായി ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമീപത്തെ ചായക്കടയില്‍ നിന്നാണു പെണ്‍കുട്ടിയെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കിയത്. ഇന്നലെ പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്നു മനസിലാക്കിയാണ് അജാസെത്തിയത്.
വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയോടു വെള്ളം ആവശ്യപ്പെട്ടു. പിന്നാലെ അജാസ് കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി കുതറിയോടുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കച്ചവട സ്ഥാപനം നടത്തി വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















