Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വട്ടം ചുറ്റിപോലീസ്...ജിഷയുടെ കൊലപാതകിയാക്കാന്‍ പോലീസ് ഡമ്മിയെ അന്വേഷിക്കുന്നു

05 MAY 2016 07:29 AM IST
മലയാളി വാര്‍ത്ത.

ജിഷയെ കൊലപ്പെടുത്തിയ വ്യക്തിയെ കിട്ടാത്ത സാഹചര്യത്തില്‍ കുറ്റം ആരുടെയെങ്കിലും തലയില്‍ ചാരണമെന്ന് ഉന്നത ഉദേ്യാഗസ്ഥര്‍ എറണാകുളം റൂറല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. കൊലപാതകികളെ 24 മണിക്കൂറിനകം പിടിക്കണമെന്നും ഇല്ലെങ്കില്‍ നടപടിയെടുക്കുമെന്നാണ് ഭീഷണി. എറണാകുളം പോലീസിന്റെ ഉന്നതതലത്തില്‍ കുറ്റം തലയില്‍ കെട്ടിവയ്ക്കാന്‍ പാകത്തിലൊരാളെ അനേ്വഷിക്കാന്‍ നടപടി തുടങ്ങി. ഭാഷയറിയാത്ത ഏതെങ്കിലും അന്യസംസ്ഥാന തൊഴിലാളിയെ ഇതിനുവേണ്ടി കണ്ടെത്തുമോ എന്നാണ് എല്ലാവരും കൗതുകപൂര്‍വ്വം നോക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളികളുടെ തലസ്ഥാനമാണ് പെരുമ്പാവൂര്‍. ആലുവ മുതല്‍ പെരുമ്പാവൂര്‍ വരെയുള്ള വിവിധ സ്ഥലങ്ങളില്‍ പതിനായിരകണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. അവരെ കേസില്‍ കുരുക്കിയാല്‍ ചോദിക്കാനും പറയാനും ആരും കാണില്ല.
മോഷണകേസിലും മറ്റും പ്രതിയായ അന്യസംസ്ഥാന തൊഴിലാളിയുണ്ടോ എന്നാണ് പോലീസിന്റെ അനേ്വഷണം. അങ്ങനെയൊരാളെ കിട്ടിയാല്‍ അയാളെ കുരുക്കാമെന്നാണ് പോലീസിന്റെ ചിന്ത.
എറണാകുളം റൂറല്‍ പോലീസ് മേധാവിക്കുമേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. നാടിനെ വിറപ്പിച്ച ഒരു കൊലപാതകം നടന്നിട്ടും പ്രതിയെ പിടിക്കാനായില്ലെങ്കില്‍ അത് മോശം തന്നെയാണെന്ന് റൂറല്‍ പോലീസ് മേധാവിയെ ഡിജിപി നേരിട്ടറിയിച്ചു. ആഭ്യന്തരമന്ത്രിയും ഇതേ പ്രസ്താവന ആവര്‍ത്തിച്ചു. അതിനിടെ കേന്ദ്രമന്ത്രിയും മറ്റും സംസ്ഥാനത്തെത്തും മുമ്പ് കൊലപാതകിയെ കണ്ടുപിടിക്കണമെന്നും ഉന്നതപോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പോലീസാകട്ടെ ഇരുട്ടില്‍ തപ്പുകയാണ്. കൊലപാതകം ശാസ്ത്രീയമായി തെളിയിക്കാന്‍ ജിഷയുടെ മൃതദേഹം പോലും അവശേഷിക്കുന്നില്ല. മൃതദേഹം കത്തിച്ചുകളയാന്‍ നിര്‍ദ്ദേശം നല്‍കിയ പോലീസ് ഉദേ്യാഗസ്ഥനെ കുറിച്ചും സര്‍ക്കാര്‍ അനേ്വഷണം കര്‍ശനമാക്കുന്നുണ്ട്. അതിനിടെ ജിഷ വധക്കേസില്‍ പ്രതികളാക്കാന്‍ രണ്ടു പോലീസുകാരെ വേഷം കെട്ടിച്ചത് മാധ്യമങ്ങളില്‍ വന്നതോടെ അതും നാണക്കേടായി തീര്‍ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (58 minutes ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (1 hour ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (3 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (4 hours ago)

Malayali Vartha Recommends