Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തില്‍ 71 സീറ്റ് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അമിത് ഷാ

05 MAY 2016 12:14 PM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ 71 സീറ്റ് നേടുന്നതിനാണ് ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. യുഡിഎഫും എല്‍ഡിഎഫും വികസനത്തെ തടസപ്പെടുത്തുന്നവരാണ്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താവണം ഈ തെരഞ്ഞെടുപ്പ്. ബംഗാളില്‍ ഒന്നിക്കുന്നവര്‍ കേരളത്തില്‍ പോരടിക്കുന്നതിന്റെ പൊള്ളത്തരം ജനം തിരിച്ചറിയണമെന്നും റാന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തില്‍ ദലിത് വനിതകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ അമിത് ഷാ നിയമിച്ചു. എംപിമാരായ മീനാക്ഷി ലേഖി, അര്‍ജ്ജുന്റാം അഗര്‍വാള്‍, ഉദിത് രാജ് എന്നിവരാണ് സമിതി അംഗങ്ങള്‍. ഇവര്‍ ഏഴാം തീയതി മുതല്‍ മൂന്ന് ദിവസം കേരളത്തില്‍ പെരുമ്പാവൂരും വര്‍ക്കലയും അടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

പെരുമ്പാവൂര്‍ സംഭവം തെളിയിക്കുന്നത് കേരളത്തില്‍ ക്രമസമാധാനനില പാടെ തകര്‍ന്നിരിക്കുന്നുവെന്നാണെന്ന് ബിജെപി ആരോപിച്ചു. കേരളത്തില്‍ ദലിത് സമൂഹം ഭയപ്പെട്ടിരിക്കുകയാണെന്നും ഇവര്‍ക്ക് ഭയരഹിതമായി വോട്ടുചെയ്യുന്നതിന് കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ കേരളത്തിലേക്കയക്കണമെന്നും കേന്ദ്ര മന്ത്രി ജെ.പി.നഡ്ഡയുടെ നേതൃതത്തിലുള്ള സംഘം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോടാവശ്യപ്പെട്ടു. വിഷയത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒത്തുകളിക്കുകയാണെന്നും തെരഞ്ഞെടുപ്പുകമ്മീഷനെ കണ്ടശേഷം ജെ.പി.നഡ്ഡ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (5 hours ago)

Malayali Vartha Recommends