സംസ്ഥാനത്ത് മഴ എത്തുന്നു..പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കാണ് ജാഗ്രതാ നിർദേശമുള്ളത്..ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത.. എല്ലാം തെറ്റി.. എൽ നിനോ പ്രതിഭാസമാണ് വില്ലനായത്..

കനത്ത ചൂടിനാശ്വാസമായി സംസ്ഥാനത്ത് മഴ എത്തുന്നു. രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കാണ് ജാഗ്രതാ നിർദേശമുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം, കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് പുലർച്ചെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.തെക്കു പടിഞ്ഞാറൻ മൺസൂൺ ഈ മാസം പിൻവാങ്ങാനിരിക്കെ സംസ്ഥാനത്ത് 23 ശതമാനം മഴക്കുറവാണ് നേരിടുന്നത്. ചൂടും കടുത്തു. പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു. മറ്റ് ജില്ലകളിലും താപനില ഉയരുന്നുണ്ട്. വേനൽകാലത്തെ അവസ്ഥയാണ് നിലവിലുള്ളത്.കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ മഴയേ ഇല്ലായിരുന്നു. ഇത്തവണ ജൂൺ ഒന്നിനുതന്നെ കാലവർഷം ആരംഭിച്ചപ്പോൾ വലിയ പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ എല്ലാം തെറ്റി. എൽ നിനോ പ്രതിഭാസമാണ് വില്ലനായത്. ഓഗസ്റ്റ് 27 മുതൽ സെപ്തംബർ രണ്ടു വരെ മഴക്കുറവ് 64 ശതമാനമാണ്.ഈ കാലയളവിൽ 76.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 27.4 മില്ലിമീറ്റർ മാത്രമാണ്. ജൂൺ മുതൽ ഇതുവരെ 1769.9 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ചെങ്കിലും 1369.6 മില്ലിമീറ്ററേ പെയ്തുള്ളൂ.കാലവർഷം നിരാശപ്പെടുത്തി അവസാനിക്കാറാകുമ്പോൾ വരുന്ന തുലാവർഷത്തിലാണ് ഇനിയുള്ള പ്രതീക്ഷ. സാധാരണയായി ഒക്‌ടോബറിൽ ആരംഭിച്ച് ഡിസംബർ വരെയാണ് തുലാവർഷം. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ലെങ്കിലും നല്ല രീതിയിൽ മഴ ലഭിക്കുമെന്നാണ് സൂചന.
ഒക്‌ടോബറിൽ മഴ കനക്കുമെന്നും പ്രതീക്ഷിക്കുന്നു. തെക്കൻ, മദ്ധ്യകേരളത്തിലാണ് തുലാവർഷം കൂടുതൽ കിട്ടാറാള്ളത്.പസിഫിക് സമുദ്രത്തിലെ ജലത്തിന്റെ ഉപരിതല താപനില സാധാരണയേക്കാൾ ഗണ്യമായി ഉയരുന്ന പ്രതിഭാസത്തെയാണ് എൽനിനോ എന്ന് വിളിക്കുന്നത്. ഇത്, അന്തരീക്ഷ താപനില വർധിപ്പിക്കുകയും ആഗോളതലത്തിൽ മഴയുടെയും കാറ്റിന്റെയും ഗതിയും രീതികളും മാറ്റുകയും ചെയ്യും. വരും മാസങ്ങളിൽ ലോകമാകെ എൽ നിനോ പ്രതിഭാസം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യൂഎംഒ) നൽകുന്ന സൂചന.
പസിഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ, 2027 ഫെബ്രുവരി വരെ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് വിവരം.ഡൽഹിയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ഇൻഡിഗോ എയർലൈൻസ് മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha


























