ദേശീയ ഗുസ്തി താരം അശ്വിനി മനോഹർ പോൾ മൂന്ന് മക്കളോടൊപ്പം ജീവനൊടുക്കി..മൂന്നുപേരും മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ.. 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു..ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള പീഡനം..

മരണത്തിലും ആ മക്കളെ ചേർത്ത് പിടിച്ച് 'അമ്മ. ദേശീയ ഗുസ്തി താരം അശ്വിനി മനോഹർ പോൾ മൂന്ന് മക്കളോടൊപ്പം ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് കുട്ടികളും അശ്വിനിയും മരിച്ചു. നൽദുർഗ് കോട്ടയിൽ വെള്ളിയാഴ്ച രാവിലെയാണ് ദാരുണ സംഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി വരികയാണ്. മകനും ഇരട്ട പെൺമക്കളും അടങ്ങുന്ന മൂന്നു കുട്ടികളോടൊപ്പമായിരുന്നു താരത്തിന്റെ കടുംകൈ.മൂന്ന് മക്കളുമായി കോട്ടയിലെത്തിയ അശ്വിനി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ അഞ്ച് വയസുകാരനായ മകൻ അജിങ്ക്യയും രണ്ടര വയസുള്ള ഇരട്ടക്കുട്ടികളിലൊരാളായ ക്രാന്തിയും അശ്വിനിക്കൊപ്പം മരിച്ചു. ഗുരുതരമായി പരിക്കേറ്റ വീര എന്ന കുട്ടിയാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. നാല്‍ദുര്‍ഗ് കോട്ടയില്‍ നിന്ന് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു. അഞ്ച് വയസുകാരനായ മകന്‍ അജിങ്ക്യ, ഇരട്ടക്കുട്ടികളില്‍ ഒരാളായ രണ്ടര വയസുകാരി ക്രാന്തി എന്നിവര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വീര എന്ന കുട്ടി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ധാരാശിവിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് കുട്ടി. സംഭവത്തില്‍ നല്‍ദുര്‍ഗ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
അശ്വിനിയുടെ ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള കടുത്ത മാനസികവും ശാരീരികവുമായപീഡനമാണ് മകൾ ഇത്തരമൊരു കടുത്ത തീരുമാനം എടുക്കാൻ കാരണമായതെന്ന് പിതാവ് ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയ്ക്കുള്ളിലേക്ക് ഭക്ഷണം കൊണ്ടുപോകുന്നതിനുള്ള വിലക്ക് ലംഘിച്ച് കേക്കും ചോക്ലേറ്റുകളുമായി എത്തിയപ്പോൾ എൻട്രി കൗണ്ടറിലെ ജീവനക്കാരൻ ഇത് ചോദ്യം ചെയ്തിരുന്നു. എന്നാൽ കുട്ടിയുടെ ജന്മദിനമാണെന്നാണ് അശ്വിനി ജീവനക്കാരോട് പറഞ്ഞത്. തന്റെ ഭർത്താവ് തൊട്ടുപിന്നാലെ വരുന്നുണ്ടെന്നും ഇവർ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ കുട്ടികളിൽ ആരുടെയും ജന്മദിനം സെപ്റ്റംബർ 4ന് അല്ലെന്ന് പിന്നീടത് അന്വേഷണത്തിൽ വ്യക്തമായി.
ഭർത്താവ് യഥാർഥത്തിൽ ഇവർക്ക് പിന്നാലെ കോട്ടയിലേക്ക് വന്നിരുന്നോ എന്ന് വ്യക്തമായിട്ടില്ല.സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും മരണത്തിലേക്ക് നയിച്ച കാരണങ്ങളും സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.കായികരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ അശ്വിനി മഹാരാഷ്‌ട്രയിൽ ‘പെൺപുലി’ എന്ന വിശേഷണത്തിലും അറിയപ്പെട്ടിരുന്നു. ദേശീയതല ഗുസ്തി മത്സരങ്ങളിൽ അഞ്ച് സ്വർണ മെഡലുകളും ആറ് വെള്ളി മെഡലുകളും നേടിയിട്ടുള്ള താരമാണ് അശ്വിനി.ഗുസ്തിയില്‍ ദേശീയ തലത്തില്‍ അഞ്ച് സ്വര്‍ണവും ആറ് വെള്ളിയും അശ്വിനി നേടിയിട്ടുണ്ട്.
2007ല്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ ഗുസ്തി മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അവര്‍ നിരവധി മെഡലുകളുംസ്വന്തമാക്കിയിട്ടുണ്ട്. 2008ലും 2009ലും ഗുര്‍ദാസ്പൂര്‍(പഞ്ചാബ്), ചെന്നൈ എന്നിവിടങ്ങളില്‍ നടന്ന ദേശീയ മല്‍സരങ്ങളില്‍ അവര്‍ സ്വര്‍ണ മെഡലുകള്‍ നേടി. ഭോപ്പാല്‍, കാണ്‍പൂര്‍, ഹരിയാന, പൂനെ, കന്യാകുമാരി, സൈഫായി (ലക്‌നൗ) എന്നിവിടങ്ങളില്‍ നടന്ന ദേശീയ മല്‍സരങ്ങളിലും അവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
https://www.facebook.com/Malayalivartha
























