മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 17കാരന്‍ പിടിയില്‍.. ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തെരുവുനായ്ക്കള്‍ ആക്രമിച്ചു പിന്തിരിപ്പിക്കുകയായിരുന്നു..ദൃശ്യങ്ങൾ..

ചില സമയത്ത് നമ്മൾ പറയും മനുഷ്യനേക്കാൾ നല്ലത് മൃഗങ്ങളാണ് എന്ന്. ഇപ്പോൾ നടന്നിരിക്കുന്ന ഈ സംഭവം അതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ്. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ തുടിയലൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 17കാരന്‍ പിടിയില്‍. യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തെരുവുനായ്ക്കള്‍ ആക്രമിച്ചു പിന്തിരിപ്പിക്കുകയായിരുന്നു. എന്‍ജിജിഒ കോളനി-അശോകപുരം മേഖലയിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്.
പ്രദേശത്തെ ഒരു കടയ്ക്ക് തീയിട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ പീഡനശ്രമം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.റോഡരികില്‍ ഇരിക്കുകയായിരുന്ന യുവതിയുടെ അടുക്കലേക്ക് മദ്യപിച്ചെത്തിയ 17-കാരന്‍ എത്തുകയായിരുന്നു. ഇയാള്‍ അടുത്തു വന്നതോടെ യുവതിക്കൊപ്പം അവിടെയുണ്ടായിരുന്ന രണ്ട് തെരുവുനായ്ക്കള്‍ നിര്‍ത്താതെ കുരയ്ക്കാന്‍ തുടങ്ങി. നായ്ക്കളെ ഓടിക്കാനായി ഇയാള്‍ കല്ലെടുത്തെങ്കിലും അവ അവിടെത്തന്നെ തുടര്‍ന്നു.
തുടര്‍ന്ന് ഇയാള്‍ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും യുവതി നിലവിളിക്കുകയും ചെയ്തതോടെ നായ്ക്കള്‍ 17കാരന് നേരെ പാഞ്ഞടുക്കുകയായിരുന്നു. നായ്ക്കള്‍ ഇയാളുടെ കാലില്‍ കടിക്കുകയും ആക്രമിക്കുകയും ചെയ്തതോടെ അക്രമി അവിടെനിന്ന് ഓടിപ്പോവുകയും നായ്ക്കള്‍ പിന്നാലെ പായുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസ് പറയുന്നതനുസരിച്ച്, രണ്ട് തെരുവ് നായ്ക്കൾക്ക് സമീപം റോഡരികിലിരുന്ന യുവതിയുടെ അടുത്തേക്ക് മദ്യലഹരിയിലായിരുന്ന പതിനേഴുകാരൻ എത്തുകയായിരുന്നു. യുവതിയോട് സംസാരിച്ച ശേഷം ഒരു കല്ലെടുത്ത് നായ്ക്കളെ ഓടിക്കാൻ ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. നായ്ക്കൾ അല്പം മാറി നിന്നെങ്കിലും പതിനേഴുകാരന് നേരെ തുടർച്ചയായി കുരയ്ക്കുന്നുണ്ടായിരുന്നു.
തുടർന്ന് പതിനേഴുകാരൻ യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി സഹായത്തിനായി നിലവിളിച്ചതോടെ രണ്ട് നായ്ക്കളും കൂട്ടത്തോടെ പ്രതിയുടെ മേൽ ചാടുകയും കാലിൽ കടിച്ച് വലിച്ചകറ്റുകയും ചെയ്തു
https://www.facebook.com/Malayalivartha


























