ജിഷയുടെ അമ്മയെ കാണാന്‍ അമിത് ഷായെത്തി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു. അര്‍ധരാത്രിയിലാണ് അമിത് ഷാ ആശുപത്രിയിലെത്തിയത്. സുരേഷ് ഗോപി എംപി, മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കൊച്ചി പറവൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സന്ദര്‍ശനം. ജിഷയുടെ കൊലപാതകം ആസൂത്രിതമെന്ന് എഡിജിപി പത്മകുമാര്‍. പ്രതിയെ ഉടന്‍ പിടികൂടാമെന്നാണ് പ്രതീക്ഷ. സംശയമുള്ള നാലു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ ഒരാളെ ഇതുവരെ പിടികൂടാനായിട്ടില്ല. പിടിയിലായവരുടെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ട്. ഇതുവരെ ഇരുന്നൂറോളം പേരെ ചോദ്യം ചെയ്‌തെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ, ജിഷയുടെ കൊലപാതകക്കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 30ന് കോടതി വീണ്ടും പരിഗണിക്കും. സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയിലാണ് ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.അതേസമയം, ജിഷയുടെ മരണസമയം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിച്ചു. ജിഷ കൊല്ലപ്പെട്ടത് ആറുമണിയോട് അടുപ്പിച്ചാണെന്ന് പൊലീസ് വ്യക്തമാക്കി. കൊല നടന്നത് 5.45ന് ശേഷമാണ്. ജിഷ അ!ഞ്ചുമണിക്ക് വെള്ളവുമായി പോയത് കണ്ടതായി പരിസരവാസികള്‍ മൊഴി നല്‍കി. അരമണിക്കൂറിനുശേഷമാണ് ജിഷയുടെ നിലവിളി കേട്ടത്. ഘാതകനെന്ന് സംശയിക്കുന്ന ആള്‍ കനാല്‍ വഴി പോയത് 6.05നാണ്. പരിസരവാസികളായി മൂന്നു സ്ത്രീകളാണ് മൊഴി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















