കൊച്ചി ഏലൂരിൽ 11 കെവി വൈദ്യുത ലൈൻ വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു... ഒഴിവായത് വൻ ദുരന്തം

ശക്തമായ ഇടിമിന്നലിനും കനത്ത മഴയ്ക്കും പിന്നാലെ കൊച്ചി ഏലൂരിൽ 11 കെവി വൈദ്യുത ലൈൻ വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു. ഇന്ന് പുലർച്ചെ 12:30 ഓടെയാണ് സംഭവം നടന്നത്.
അർധരാത്രിയിൽ ലൈൻ പൊട്ടിവീണ ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ . ഏലൂർ പുതിയ റോഡ് ഭാഗത്തുകൂടി കടന്നുപോകുന്ന 11 കെവി ഹൈടെൻഷൻ ലൈനാണ് കനത്ത കാറ്റിലും മഴയിലും മിന്നലിലും തകർന്ന് വീണത്.
വീടുകൾക്കും സമീപത്തെ കടകൾക്കും മുകളിലേക്കാണ് ലൈൻ പതിച്ചതെങ്കിലും ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടില്ല. പരിഭ്രാന്തരായ പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കെഎസ്ഇബി അധികൃതരും അഗ്നിരക്ഷാ സേനയും ഉടൻ സ്ഥലത്തെത്തി. താഴെ വീണുകിടന്ന ലൈനുകൾ മാറ്റി സുരക്ഷിതമാക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു. അറ്റകുറ്റപ്പണികൾ പൂർത്തിയായ ശേഷം മേഖലയിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് വ്യക്തമാക്കി കെഎസ്ഇബി.
"
https://www.facebook.com/Malayalivartha

























