സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1240 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1240 രൂപയാണ് കുറഞ്ഞു. 1,05,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 155 രൂപയാണ് കുറഞ്ഞത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,235 രൂപയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ഉയര്‍ന്നതാണ് സ്വര്‍ണവില കുറയാനായി കാരണം. ബാരലിന് 110 ഡോളര്‍ കടന്നു. പണപ്പെരുപ്പ നിരക്ക് വർദ്ധിച്ചതോടെ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കാനായി യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറായേക്കുമോ എന്ന ആശങ്കയും വിപണിയില്‍ പ്രതിഫലിക്കുന്നു. പലിശനിരക്ക് വർദ്ധിച്ചാൽ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.
"
https://www.facebook.com/Malayalivartha

























