Widgets Magazine
11
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം..മൂന്ന് ഇന്ത്യന്‍ സൈനിക മേധാവികളും ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തി..പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എത്തി..


പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ.. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. ..എല്ലാവരും ശ്രദ്ധിക്കുക...


വിഴിഞ്ഞത്ത് നങ്കൂരമിട്ട് കപ്പൽ..! 48 മണിക്കൂറിനകം തീരം വിടണമെന്ന് കോസ്റ്റ്ഗാര്‍ഡ്.. ഉദ്യോഗസ്ഥരെത്തി കപ്പലിനുളളില്‍ പരിശോധന നടത്തിയത്..തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്...


ഇന്ധനസ്റ്റേഷനുകൾ അടയ്‌ക്കാനുള്ള നീക്കത്തിൽ പാക്കിസ്ഥാൻ..48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇന്ധനം ലഭിക്കില്ല...?

കസ്‌തൂരി രംഗന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പൊളിക്കുമോ?

15 NOVEMBER 2013 03:32 AM IST
മലയാളി വാര്‍ത്ത.

കേരളത്തെ കേള്‍ക്കാതെ കസ്‌തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കികൊണ്ട്‌ വിജ്ഞാപനം ഇറക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേരള രാഷ്‌ട്രീയത്തില്‍ പൊട്ടിത്തെറികള്‍ക്ക്‌ കാരണമായേക്കും. കേരള കോണ്‍ഗ്രസിനെ കൂടെ നിര്‍ത്തി രാഷ്‌ട്രീയ മുതലെടുപ്പിനാണ്‌ സി.പി.എം ശ്രമിക്കുന്നത്‌.

കെ.എം.മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ്‌-എം കസ്‌തൂരിരംഗനെതിരെ പരസ്യമായി രംഗത്തെത്തിയത്‌ ഒരുപക്ഷേ കേരളത്തില്‍ ഭരണമാറ്റതത്തിനു വരെ ഇടനല്‍കിയേക്കാം. മാണിക്കൊപ്പം സംസ്ഥാനത്തെ മുഴുവന്‍ ക്രൈസ്‌തവ സഭകളും കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തി കഴിഞ്ഞു. സംസ്ഥാനത്തെ സ്ഥിതി വിശേഷം തങ്ങള്‍ക്ക്‌ അനുകൂലമാക്കി മാറ്റാന്‍ ഇടതുമുന്നണിയും കരുക്കള്‍ നീക്കി കഴിഞ്ഞു. മലയോരമേഖലയില്‍ നാളെ പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ വന്‍ വിജയമാക്കാന്‍ ഇടതുമുന്നണിയും തീരുമാനിച്ചു കഴിഞ്ഞു. കേരള കോണ്‍ഗ്രസ്‌ എം. റബറിന്റെ ഇറക്കുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ നടത്തുന്ന പാര്‍ലമെന്റ്‌ ധര്‍ണയ്‌ക്കും ഇടതുമുന്നണിയുടെ മാനസിക പിന്തുണയുണ്ട്‌.

കേരളത്തിന്റെ ആവശ്യം നിരാകരിക്കുക വഴി കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിനെതിരെയാണ്‌ തീരുമാനമെടുത്തത്‌. കേരളത്തിന്റെ നിലപാട്‌ അറിയുന്നതിനു മുമ്പാണ്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്‌. ജനങ്ങളുടെ അവകാശങ്ങള്‍ ചെവിക്കൊള്ളാത്ത സര്‍ക്കാര്‍ എന്തിനുവേണ്ടിയാണെന്ന്‌ തുറന്നു ചോദിക്കാന്‍, ഇടുക്കി രൂപതമെത്രാന്‍ മാര്‍ മാത്യു ആനിക്കുഴികാട്ടില്‍ മടിച്ചില്ല.

ഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കാതെ സര്‍ക്കാരില്‍ നിന്നും ജനപക്ഷത്തുള്ളവര്‍ രാജിവയ്‌ക്കണമെന്നും ഇടുക്കി മെത്രാന്‍ ആവശ്യപ്പെട്ടു. ഇടുക്കിയില്‍ നിഷേധവോട്ട്‌ ചെയ്യുമെന്ന്‌ പറയാനും മെത്രാന്‍ മടിച്ചില്ല.

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാതത്തലത്തില്‍ സി.പി.എം. സംസ്ഥാന സമിതി ഉടന്‍ വിളിച്ചു ചേര്‍ക്കും. കസ്‌തൂരിരംഗനെ അനുകൂലിക്കുന്ന പ്രമുഖരില്‍ ഒരാളാണ്‌ അച്യുതാനന്ദന്‍. റിപ്പോര്‍ട്ടിനെതിരെ രംഗത്ത്‌ വന്നാല്‍ അച്യുതാനന്ദന്‌ അടിയാകുമെന്നും പിണറായി ലക്ഷ്യമിടുന്നു.

വേണമെങ്കില്‍ കസ്‌തൂരിരംഗനില്‍ പിടിച്ച്‌ കേരള കോണ്‍ഗ്രസ്‌ യുഡിഎഫില്‍ നിന്നും പുറത്തു വരും. ഇതിന്‌ സഭകളുടെ പിന്തുണ കിട്ടുകയും ചെയ്യും.

സി.പി.എം പ്ലീനത്തിന്‌ കെ.എം.മാണിയെ ക്ഷണിക്കുക വഴി കയര്‍ ഒരു മുഴം നീട്ടിയെറിഞ്ഞ സി.പി.ഐ.എം കസ്‌തൂരിരംഗന്റെ പേരില്‍ ക്രൈസ്‌തവ സമൂഹത്തെ ഒപ്പം നിര്‍ത്താനാണ്‌ ആലോചിക്കുന്നത്‌. കെ.എം.മാണി തങ്ങള്‍ക്കൊപ്പം വന്നാല്‍ മധ്യതിരുവിതാംകൂറില്‍ നിറഞ്ഞു കളിക്കാമെന്നാണ്‌ പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍. കേരളത്തിന്റെ ആവശ്യം നിരാകരിച്ചത്‌ പ്രതിഷേധമാണെന്ന കെ.എം.മാണിയുടെ പ്രസ്‌താവനയിലാണ്‌ സി.പി.എമ്മിന്റെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആട് 3 വേദിയിൽ വിജയാഘോഷവുമായി പടക്കളം ടീം  (1 hour ago)

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം  (1 hour ago)

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ; ആട്-3യ്ക്ക് തിരി തെളിഞ്ഞു  (1 hour ago)

വീടിന് തീപിടിച്ച് അടിമാലിയില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ പൊള്ളലേറ്റ് മരിച്ചതായി സൂചന  (2 hours ago)

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു: വെടിനിര്‍ത്തലിന് പിന്നാലെ വ്യോമാതിര്‍ത്തി തുറന്ന് പാകിസ്ഥാന്‍  (2 hours ago)

തട്ടിപ്പുകാര്‍ രംഗത്തിറങ്ങിയെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്  (2 hours ago)

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി  (5 hours ago)

ആത്യന്തിക വിജയം സത്യത്തിനായിരിക്കും: മന്ത്രി വീണാ ജോര്‍ജ്; കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ സുതാര്യതയോടെ കണക്കാക്കിയ സംസ്ഥാനം  (5 hours ago)

കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രക്തസ്രാവം മൂലം മരിച്ചു  (6 hours ago)

ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം  (6 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍  (6 hours ago)

ഉന്നതതല യോഗം  (7 hours ago)

മാതാപിതാക്കള്‍ക്കൊപ്പം റിസോര്‍ട്ടിലെത്തിയ പെണ്‍കുട്ടി മരിച്ചനിലയില്‍  (7 hours ago)

പാകിസ്ഥാൻ ലക്ഷ്യമിടുന്നത് ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും; ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് കേന്ദ്രസർക്കാർ  (7 hours ago)

Malayali Vartha Recommends