മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍

65കാന്‍ ആരംഭിച്ച മസാജ് പാര്‍ലറിന് ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടായത് വന്‍ വളര്‍ച്ച. സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ രഹസ്യം ഒടുവില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ചുരുളഴിഞ്ഞത്. ലൈസന്‍സില്ലാതെ മസാജ് പാര്‍ല!ര്‍ നടത്തിയതിന് ഉടമയായ ലെങിന് 7000 സംഗപ്പൂര്‍ ഡോളര്‍ പിഴ ചുമത്തി.
സിംഗപ്പൂരിലെ പ്രശസ്തമായ ഓര്‍ച്ചാര്‍ഡ് ടവറിലായിരുന്നു ഫ്രാഗ്രന്‍സ് ബ്യൂട്ടി സലൂണ്‍ എന്ന പേരില്‍ മസാജ് പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്നത്. 2022ല്‍ ആരംഭിച്ച പാര്‍ലറിന്റെ നടത്തിപ്പ് ഉടമയായ ലെങ് കെങ് ചിയാങ് പിന്നീട് ഭാര്യയെ ഏല്‍പ്പിച്ചു. ഇതോടെ പാര്‍ലറില്‍ നിന്ന് കൂടുതല്‍ പണം സമ്പാദിക്കാന്‍ ഭാര്യ വാങ് അമേയ് മസാജിനൊപ്പം ലൈംഗിക സേവനങ്ങളും തുടങ്ങി. ഇതോടെയാണ് ബിസിനസ് കുതിച്ചുയര്‍ന്നത്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പാര്‍ലറിനെ നിരീക്ഷിച്ചു വരികയായിരുന്നു.
തുടര്‍ന്ന് ഉദ്യോഗസ്ഥരിലൊരാള്‍ ഇടപാടുകാരനെന്ന വ്യാജേന പാര്‍ലറിലെത്തി. ഉടമയുടെ ഭാര്യ ഉദ്യോഗസ്ഥനോട് ലൈംഗിക സേവനം ആവശ്യമുണ്ടോ എന്ന് അന്വേഷിച്ചതോടെയാണ് സ്ഥാപനത്തില്‍ നടന്നിരുന്ന കാര്യങ്ങള്‍ പുറത്തറിഞ്ഞത്.
https://www.facebook.com/Malayalivartha

























