Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..


ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...

കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..

25 OCTOBER 2026 05:23 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...

ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...

മുൻ എഡിജിപി എം ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള, ഉന്നത ഉദ്യോഗസ്ഥരുടെ നീക്കംപൊളിച്ചത് മുഖ്യമന്ത്രി..സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു...

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...

കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം. കൊച്ചി ചേരാനല്ലൂരില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനും ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനും കുടുംബത്തിനും പൊലീസ് സംരക്ഷണം ഒരുക്കുകയാണെന്നും ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍ ആരോപിച്ചു. നിയമത്തിന് മുന്‍പില്‍ എല്ലാവരും തുല്യരാണെന്നും,

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ലൈസന്‍സില്ലാതെ അതിവേഗത്തില്‍ ഓടിക്കാന്‍ വാഹനം നല്‍കിയ മാതാപിതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.കഴിഞ്ഞ 26 വര്‍ഷമായി പ്രദേശത്ത് തട്ടുകട നടത്തി കുടുംബം പുലര്‍ത്തിയിരുന്ന അതീവ ശാന്തനായ മനുഷ്യനായിരുന്നു കൊല്ലപ്പെട്ട ജയബാലകൃഷ്ണന്‍. മകളുടെ കല്യാണ ആവശ്യങ്ങള്‍ക്കും കുടുംബപരമായ ബാധ്യതകള്‍ക്കുമായി സഹകരണ ബാങ്കിലടക്കം വലിയ തുക കടബാധ്യതയുള്ള ഇദ്ദേഹം ഒരു ദിവസം കട തുറന്നില്ലെങ്കില്‍ ആ കുടുംബത്തിന്റെ ജീവിതം വഴിമുട്ടുന്ന അവസ്ഥയിലാണ്.

 

പുലര്‍ച്ചെ ജോലി കഴിഞ്ഞ് അരിയും മറ്റ് സാധനങ്ങളുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവെയാണ് അമിതവേഗത്തിലെത്തിയ ബെന്‍സ് കാര്‍ പിന്നില്‍ ഇടിച്ചുതെറിപ്പിച്ചത്.അപകടമുണ്ടാക്കിയ ബെന്‍സ് കാര്‍ നൂറിലധികം കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് ദൃക്സാക്ഷികളും കുടുംബവും പറയുന്നു. സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷവും വാഹനം നിര്‍ത്താതെ ഒരു കിലോമീറ്ററോളം മുന്നോട്ട് പാഞ്ഞുപോയി. 'അപകടമുണ്ടാക്കിയ കാറിന്റെ സെന്ററില്‍ തന്നെ തലയിടിച്ച പാട് കൃത്യമായി കാണാം. കാര്‍ കിടക്കുന്നതിന്റെ മീറ്ററുകള്‍ അപ്പുറത്താണ് അപകടമുണ്ടായത്.

അതായത് അതിവേഗത്തില്‍ വന്ന കാര്‍ എന്റെ അമ്മാവനെ ഇടിച്ച ശേഷം നിര്‍ത്താതെ പോകാനാണ് ശ്രമിച്ചത്. മറ്റു വഴിയില്ലാത്തതുകൊണ്ടാണ് 17-കാരന്‍ അവിടെ കുടുങ്ങിയത്.' മരിച്ച ജയബാലകൃഷ്ണന്റെ സഹോദരീപുത്രി ജയലക്ഷ്മി പറഞ്ഞു.അപകടവിവരമറിഞ്ഞ് ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയ ബന്ധുക്കളെ പ്രതിയായ കൗമാരക്കാരനെയോ അയാളുടെ പിതാവിനെയോ കാണാന്‍ പൊലീസ് ആദ്യം അനുവദിച്ചില്ല.തുടര്‍ന്ന് പ്രതിയുടെ പിതാവായ ജഡ്ജിയോട് സംസാരിച്ചപ്പോള്‍ വളരെ മോശമായ അനുഭവമാണ് ഉണ്ടായതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു. '17 വയസ്സുള്ള പയ്യന്റെ കയ്യില്‍ വണ്ടി കൊടുത്തുവിടാന്‍ പാടില്ലെന്ന് അറിയില്ലേയെന്ന് ചോദിച്ചപ്പോള്‍ 'നിങ്ങളെന്നെ ചോദ്യം ചെയ്യാനൊന്നും നില്‍ക്കേണ്ട' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 

മാമന്‍ റോഡില്‍ ചിതറിക്കിടക്കുമ്പോഴാണീ അഹങ്കാരം... ഇടിയുടെ ആഘാതത്തില്‍ ശരീരത്തിലെ ഓരോ പാര്‍ട്‌സും റോഡില്‍ ചിന്നിച്ചിതറി വീണുകിടക്കുമ്പോഴാണ് ഈ ഹുങ്ക്. അത്രയ്ക്കും സ്‌ട്രോങ് ആയിട്ടാണ് വണ്ടി വന്ന് ഇടിച്ചത്.ഞങ്ങള്‍ സ്റ്റേഷനില്‍ ചെന്നപ്പോഴും 'നിങ്ങളെന്നെ ചോദ്യം ചെയ്യാനൊന്നും നില്‍ക്കേണ്ട' എന്ന് തന്നെയാണ് കാറോടിച്ച പയ്യന്റെ അച്ഛന്‍ പറഞ്ഞത്. ആ ഒരു അധികാരത്തിന്റെ ഹുങ്കും അഹങ്കാരവും അംഗീകരിക്കാനാകില്ല. ഡിസ്ട്രിക്ട് ജഡ്ജിയാണെങ്കിലും ദൈവം തമ്പുരാനാണെങ്കിലും ഞങ്ങള്‍ക്ക് ചോദ്യം ചെയ്യാതിരിക്കാനാകില്ലല്ലോ? അല്‍പം എളിമയോടെയെങ്കിലും ആ ജഡ്ജി സംസാരിച്ചിരുന്നെങ്കില്‍ ഇത്രയും ബുദ്ധിമുട്ട് തോന്നില്ലായിരുന്നു.' ജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിലെ ഒരാള്‍ അഭിപ്രായം പറഞ്ഞാല്‍ അത് എങ്ങനെ എല്ലാവരുടേതുമാകും?  (25 minutes ago)

അറബിക്കടലിൽ ന്യൂനമർദ്ദം  (37 minutes ago)

Amit-shah മയക്കുമരുന്നിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം  (58 minutes ago)

KOCHI ACCIDENT മിനികൂപ്പറിന് പകരം ഇവിടെ ബെൻസ്  (1 hour ago)

DELHI 23 വയസ്സുകാരന്റെ വളഞ്ഞ ബുദ്ധി  (1 hour ago)

വിശദീകരണവുമായി ലോക്ഭവൻ  (1 hour ago)

ADGP Ajith Kumar സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു.  (1 hour ago)

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (3 hours ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (3 hours ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (3 hours ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (9 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (9 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (9 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (10 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (10 hours ago)

Malayali Vartha Recommends