ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...

അധികാരമേറ്റ് 24 മണിക്കൂർ തികയും മുൻപേ പല പ്രശ്നങ്ങളും പൊക്കി പിടിച്ചുകൊണ്ട് വന്നിരിക്കുകയാണ് കോൺഗ്രസ്. ഹൈക്കോടതി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്നാട് ഗവർണറായി പോയ സാഹചര്യത്തിലാണ് കേരളത്തിലെ 29 മത്തെ ഗവർണറായി എത്തിയത്. സിക്കിം ഗവർണറായിരിക്കെയാണ് മാഥുർ കേരള ഗവർണറായി നിയമിതനാകുന്നത്. മുഖ്യമന്ത്രി വിഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ ജനപ്രതിനിധികൾ എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിനെത്തി.
പ്രതിപക്ഷ നേതാവ് എത്തിയില്ല.കേരള ലോക്ഭവനില്‍ ഇനി മുതല്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിളമ്പിയാല്‍ മതിയെന്ന് നിയുക്ത ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം. ലോക്ഭവനിലെ ജീവനക്കാരും വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും നിര്‍ദേശമുണ്ട്. നാളെ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി നല്കിയ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.നേരത്തെ ഗവര്‍ണറായിരുന്ന രാജേന്ദ്ര ആര്‍ലേക്കറുടെ കാലത്ത് ലോക്ഭവനില്‍ മത്സ്യം ഉള്‍പ്പെടെയുള്ള നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ വിളമ്പിയിരുന്നു. അതിഥികള്‍ക്കും ജീവനക്കാര്ക്കുംനോണ് വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നില്ല.
പുതിയ ഗവര്‍ണര്‍ ചുമതലയേല്‍ക്കുന്നതോടെ ലോക്ഭവനിലെ ഭക്ഷണക്രമത്തിലാണ് മാറ്റം വരുന്നത്.ലോക്ഭവനിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം മതിയെന്ന ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ തീരുമാനത്തിനെതിരായ കോൺഗ്രസ് വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഗവർണറുടെ ഭക്ഷണശീലങ്ങളെച്ചൊല്ലി വിവാദമുണ്ടാക്കുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണെന്ന് അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ളത് ‘ഫ്രോഡ് രാഷ്ട്രീയമാണെന്നും’ രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഒരു വീട്ടിൽ എന്ത് ഭക്ഷണം വിളമ്പണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവിടെയുള്ളവർക്കാണെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ താമസിക്കുന്ന രാജ്ഭവനിലെ അടുക്കളയിൽ അദ്ദേഹത്തിന്റെ സംസ്കാരത്തിനും താൽപ്പര്യങ്ങൾക്കും അനുസരിച്ചുള്ള ഭക്ഷണം തീരുമാനിക്കാനുള്ള അവകാശം ഗവർണർക്കാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ‘ഇനി അടുത്തത് എന്താ, ഒരു മലയാളി മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി കഴിക്കാൻ ചോദിക്കുമോ ഈ കോൺഗ്രസുകാർ?’ എന്നും അദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha


























