കേരള നിയമസഭാ സമ്മേളനം 2026 ഇന്ന് വീണ്ടും പുനരാരംഭിച്ചു...പുതുക്കിയ ബജറ്റിലെ ഉപധനാഭ്യർഥനകളും അധിക ധനാഭ്യർഥനകളും സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാന അജണ്ട, ഒക്ടോബർ 29 വരെയാണ് നിലവിലെ സമ്മേളനം

ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിച്ചു. പുതുക്കിയ ബജറ്റിലെ ഉപധനാഭ്യർഥനകളും അധിക ധനാഭ്യർഥനകളും സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാന അജണ്ട. പിഎസ് സി ചെയർമാനേയും അംഗങ്ങളെയും പിരിച്ച് വിടാൻ മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശയും ഗവർണറുടെ നടപടിയിലെ അഭിപ്രായ ഭിന്നതയും അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സഭ സമ്മേളിക്കുന്നത്. ഇക്കാര്യത്തിൽ മന്ത്രിമാർ തന്നെ വിരുദ്ധ അഭിപ്രായം പറഞ്ഞത് പ്രതിപക്ഷം ആയുധമാക്കും. മുഖ്യമന്ത്രിയുടെ നിലപാട് നിർണ്ണായകമായിരിക്കും.
സർക്കാരിൻ്റെ അവകാശത്തിൻമേൽ ഗവർണർ ഇടപെട്ടെന്നാണ് പ്രതിപക്ഷത്തിൻ്റെയും മന്ത്രി എ പി അനിൽകുമാറിൻ്റെയും നിലപാട്. എസ്എംഎ മരുന്ന് വിവാദം അടക്കം രാഷ്ട്രീയ തർക്കങ്ങളും നിലവിലുണ്ട്. സര്‍ക്കാരിന്റെ അവകാശത്തിന്മേല് ഗവര്‍ണര്‍ ഇടപെട്ടെന്നാണ് പ്രതിപക്ഷത്തിന്റെയും മന്ത്രി എ പി അനില്‍കുമാറിന്റെയും നിലപാട്. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടും ചോദ്യമുണ്ട്. ഒക്ടോബർ 29 വരെയാണ് നിലവിലെ സമ്മേളനം.
"
https://www.facebook.com/Malayalivartha

























