തലസ്ഥാനത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി... ജലവിതരണം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

തലസ്ഥാനത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി. നഗര ഹൃദയത്തിൽ ബേക്കറി ജംഗ്ഷനിലാണ് ജലവിതരണ പൈപ്പ് പൊട്ടിയത്. വാൻറോസ് ജംഗ്ഷനിൽ നിന്ന ബേക്കറി ജംഗ്ഷനിലേക്ക് പോകുന്ന വഴിയിലാണ് പൈപ്പ് പൊട്ടിയത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം.
അതി ശക്തമായ മഴ പെയ്യുന്നതിനിടെ പൈപ്പ് പൊട്ടിയതോടെ ഒരു പ്രദേശമാകെ വെള്ളക്കെട്ടായി. കോർപ്പറേഷൻ അധികൃതർ കരാറുകാരെ വിവരം അറിയിച്ച് ജലവിതരണം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നഗരത്തിലേക്കുള്ള പ്രധാനപൈപ്പ് ലൈനാണ് പൊട്ടിയത്.
പെപ്പ് പൊട്ടിയതോടെ സെക്രട്ടറിയേറ്റ്, തമ്പാനൂർ ഉൾപ്പടെ നഗരത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങി. വേഗം അറ്റകുറ്റപണി നടത്തുമെന്നാണ് കോർപ്പറേഷനും ജലഅതോറിറ്റിയും അറിയിക്കുന്നത്.
ഒരിടവേളക്ക് ശേഷമാണ് തിരുവനന്തപുരം നഗരത്തിലെ പ്രധാനപൈപ്പ് പൊട്ടി കുടിവെള്ളവിതരണം തടസ്സപ്പെടുന്നത്. ഒരു വശത്ത് പൊട്ടിയൊഴുകിയ വെള്ളം സെക്രട്ടറിയേറ്റിലേക്കുള്ള വഴിയിൽ കെട്ടിക്കിടക്കുന്നു. സെക്രട്ടറിയറ്റ് അടക്കുള്ള സർക്കാർ സ്ഥാപനങ്ങൾ ഉള്ള പ്രധാന പാതയിൽ പൈപ്പ് അറ്റകുറ്റപണി നടക്കുന്നതിനാൽ ഗതാഗതതടസവുമുണ്ടാകും.
"
https://www.facebook.com/Malayalivartha

























