തിളച്ച സാമ്പാറിലെ 'പുഴു' നാടകം കൈയോടെ പിടിച്ചു; കായികമേള അലങ്കോലമാക്കാൻ ശ്രമിച്ച അധ്യാപകൻ ഒടുവിൽ അറസ്റ്റിൽ...

നാല് മണിക്കൂർ തിളച്ചുമറിഞ്ഞ സാമ്പാറിൽ ജീവനുള്ള പുഴുവോ?! കേൾക്കുമ്പോൾ തന്നെ തമാശയായി തോന്നാം. എന്നാൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയെ തകർക്കാൻ ഇങ്ങനെയൊരു 'നീചമായ നാടകം' അരങ്ങേറിയിരിക്കുകയാണ്. ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് വ്യാജ വീഡിയോ ഉണ്ടാക്കി ലൈവിട്ട കായിക അധ്യാപകൻ ജിജോ ജെയിംസിനെ കുന്ദമംഗലം പൊലീസ് ഒടുവിൽ കൈയോടെ പൊക്കി അകത്തിട്ടു. ഇയാൾ പോക്കറ്റിൽ നിന്ന് പുഴുവിനെ എടുത്ത് സാമ്പാറിലേക്ക് ഇടുന്നത് അടുക്കളയിലെ സ്ത്രീകൾ നേരിട്ട് കാണുകയായിരുന്നു. സസ്പെൻഷനിലായ അധ്യാപകന് പിന്നിൽ വൻ രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കുമ്പോൾ, കുട്ടികളുടെ ജീവൻ വെച്ച് രാഷ്ട്രീയം കളിക്കുന്ന വികൃത ജന്മങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഭക്ഷണച്ചുമതലയുള്ള പഴയിടം മോഹനൻ നമ്പൂതിരിയും പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























