Widgets Magazine 

05
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചന്ദ്രന്റെ രാശിമാറ്റവും തൊഴിൽ വിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം_പതിനഞ്ച് വർഷത്തിനുശേഷം വിചാരണയ്ക്ക് ഇന്ന് തുടക്കം


അധിക സേവനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരസേനയിൽ ചേരാൻ വീണ്ടും അവസരം ലഭിക്കും... അ​ഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടി... അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ രം​ഗത്ത്...


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല... ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞു, സേനയുടെ ആധുനികവൽകരണത്തിന് വേണ്ടി പ്രോജക്ടുകൾ നൽകിയെന്നും മന്ത്രി


പ്രിയപ്പെട്ടവന്റെ ഓർമ്മയിൽ വിതുമ്പി പാങ്ങപ്പാറ; പ്രണയപ്പകയുടെ കെണിയിൽ പൊലിഞ്ഞത് സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരൻ...

ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം_പതിനഞ്ച് വർഷത്തിനുശേഷം വിചാരണയ്ക്ക് ഇന്ന് തുടക്കം

05 NOVEMBER 2026 06:51 AM IST
മലയാളി വാര്‍ത്ത

More Stories...

  ചേരാനെല്ലൂർ വാഹനാപകട കേസ്... കേസിലുൾപ്പെട്ട 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ ഇന്ന് കോടതി വിധി പറയും

അവളെ ഇഷ്ടമാണ് സാറേ, നീരജിനെ സ്റ്റോര്‍ റൂമില്‍ പൂട്ടിയിട്ടു..! തൂങ്ങുന്നതിന് മുൻപ് ATTACK ഈ 10-ാം ക്ലാസ്സുകാരന്റെ മരണം

അവളെ ഇഷ്ടമാണ് സാറേ, നീരജിനെ സ്റ്റോര്‍ റൂമില്‍ പൂട്ടിയിട്ടു..! തൂങ്ങുന്നതിന് മുൻപ് ATTACK ഈ 10-ാം ക്ലാസ്സുകാരന്റെ മരണം

അച്ചുവേ.... അയ്യോ ഈ അച്ഛന്റെ കരച്ചിൽ സഹിക്കില്ല, അഭിറാമിന്റെ കാലനെ ഒറ്റി കാമുകി..!അവനെ കാണാൻ രക്ഷപ്പെട്ട കൂട്ടുകാരൻ

പ്രിയപ്പെട്ടവന്റെ ഓർമ്മയിൽ വിതുമ്പി പാങ്ങപ്പാറ; പ്രണയപ്പകയുടെ കെണിയിൽ പൊലിഞ്ഞത് സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരൻ...

പതിനഞ്ച് വർഷം മുമ്പ് യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകക്കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അനിറ്റ് ജോസഫാണ് കേസ് പരിഗണിക്കുന്നത്.

പൂവാർ മണ്ണാംവിളാകം മാഹിൻ മൻസിലിൽ മനു എന്ന മാഹിൻകണ്ണ് (45), ഭാര്യ റുഖിയ (38) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. മാറനല്ലൂർ വില്ലേജിലെ വെള്ളൂർക്കോണം അംബിക വിലാസത്തിൽ താമസിച്ചിരുന്ന ദിവ്യ (23), രണ്ടര വയസ്സുള്ള മകൾ ഗൗരി എന്നിവരാണ് കൊല്ലപ്പെട്ടത്. 2011 ആഗസ്റ്റ് 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മാഹിൻകണ്ണുമായി പ്രണയത്തിലായ ദിവ്യ ഊരൂട്ടമ്പലത്തെ വാടകവീട്ടിൽ ഇയാളോടൊപ്പം താമസിച്ചുവരികയായിരുന്നു. ദിവ്യ ഗർഭിണിയായതോടെ മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നു. പ്രസവശേഷം നാട്ടിൽ തിരിച്ചെത്തിയ ഇയാൾ ദിവ്യയോടൊപ്പം വീണ്ടും താമസം തുടങ്ങി. ഇതിനിടെ മാഹിൻകണ്ണ് നേരത്തേ വിവാഹിതനാണെന്ന വിവരം ദിവ്യ അറിഞ്ഞതോടെ ഇരുവരും തമ്മിൽ നിരന്തരം കലഹമുണ്ടായി.

ആദ്യ കുടുംബജീവിതത്തിന് ദിവ്യയും കുഞ്ഞും ഭീഷണിയാകുമെന്ന് കരുതിയ മാഹിൻകണ്ണിനോട് ഇരുവരെയും ഒഴിവാക്കാൻ ഭാര്യ റുഖിയ ആവശ്യപ്പെട്ടതായും തുടർന്ന് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായുമാണ് പ്രോസിക്യൂഷൻ കേസ്.

സംഭവദിവസം കുഞ്ഞിനോടൊപ്പം മാഹിൻകണ്ണിന്റെ കൂടെ പോകുകയാണെന്ന് ദിവ്യ അമ്മ രാധയെയും സഹോദരി ശരണ്യയെയും അറിയിച്ചിരുന്നു. പിന്നീട് ഇരുവരെയും കാണാതായി. പൂവാർ, മാറനല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും ദിവ്യ വേളാങ്കണ്ണിയിലുണ്ടെന്നും അവളെ കൂട്ടിക്കൊണ്ടുവരാമെന്നും പൊലീസിനെ വിശ്വസിപ്പിച്ച് മാഹിൻകണ്ണ് വീണ്ടും വിദേശത്തേക്ക് കടന്നു.

ഊരൂട്ടമ്പലത്തുനിന്ന് ഓട്ടോറിക്ഷയിൽ ദിവ്യയെയും കുഞ്ഞിനെയും വിളവൻകോട് ആളില്ലാത്തുറയ്ക്ക് സമീപമുള്ള വിജനമായ ഇടപ്പാട് കടൽത്തീരത്തെത്തിച്ച ശേഷം കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

തേങ്ങാപ്പട്ടണം, കുളച്ചൽ തീരങ്ങളിൽനിന്ന് ദിവ്യയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ തമിഴ്നാട് പൊലീസാണ് കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
109 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കും. 104 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരാകും.

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ചേരാനെല്ലൂർ വാഹനാപകട കേസ്... കേസിലുൾപ്പെട്ട 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ ഇന്ന് കോടതി വിധി പറയും  (23 minutes ago)

ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!  (36 minutes ago)

ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം_പതിനഞ്ച് വർഷത്തിനുശേഷം വിചാരണയ്ക്ക് ഇന്ന് തുടക്കം  (46 minutes ago)

അധിക സേവനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരസേനയിൽ ചേരാൻ വീണ്ടും അവസരം ലഭിക്കും... അ​ഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടി... അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ രം​ഗത്ത്...  (1 hour ago)

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല... ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞു, സേനയുടെ ആധുനികവൽകരണത്തിന് വേണ്ടി പ്രോജക്ടുകൾ ന  (1 hour ago)

അവളെ ഇഷ്ടമാണ് സാറേ, നീരജിനെ സ്റ്റോര്‍ റൂമില്‍ പൂട്ടിയിട്ടു..! തൂങ്ങുന്നതിന് മുൻപ് ATTACK ഈ 10-ാം ക്ലാസ്സുകാരന്റെ മരണം  (9 hours ago)

അവളെ ഇഷ്ടമാണ് സാറേ, നീരജിനെ സ്റ്റോര്‍ റൂമില്‍ പൂട്ടിയിട്ടു..! തൂങ്ങുന്നതിന് മുൻപ് ATTACK ഈ 10-ാം ക്ലാസ്സുകാരന്റെ മരണം  (9 hours ago)

അച്ചുവേ.... അയ്യോ ഈ അച്ഛന്റെ കരച്ചിൽ സഹിക്കില്ല, അഭിറാമിന്റെ കാലനെ ഒറ്റി കാമുകി..!അവനെ കാണാൻ രക്ഷപ്പെട്ട കൂട്ടുകാരൻ  (9 hours ago)

മലയാളി നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; കൈയറ്റു,11 പേർ ആശുപത്രിയിൽ UAE-യിൽ ജനുവരിമുതൽ ഈ മാറ്റം  (9 hours ago)

നിഖിൽ മോഹന്റെ തിരക്കഥയും, സംവിധാനവും; മെൽകൗ പോണ്ടിച്ചേരി നവംബർ 13-ന്!!!  (12 hours ago)

പിഎൻബി വിജിലൻസ് വാരാചരണത്തിന് സമാപനം; സൈക്ലത്തോൺ സംഘടിപ്പിച്ചു  (13 hours ago)

പ്രിയപ്പെട്ടവന്റെ ഓർമ്മയിൽ വിതുമ്പി പാങ്ങപ്പാറ; പ്രണയപ്പകയുടെ കെണിയിൽ പൊലിഞ്ഞത് സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരൻ...  (13 hours ago)

പാങ്ങപ്പാറ കൊലക്കേസിൽ പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകം...  (13 hours ago)

നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം  (14 hours ago)

പത്ത് വർഷത്തെ പ്രവാസവും സ്വന്തം വീടെന്ന സ്വപ്നവും; മകൻ മരിച്ച വിവരമറിഞ്ഞ് അമ്മ നാട്ടിലെത്തിയത് ജീവനറ്റ ശരീരത്തിന് മുന്നിലേക്ക്; തേങ്ങി തിരുവനന്തപുരം...  (14 hours ago)

Malayali Vartha Recommends