ചേരാനെല്ലൂർ വാഹനാപകട കേസ്... കേസിലുൾപ്പെട്ട 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ ഇന്ന് കോടതി വിധി പറയും

ചേരാനെല്ലൂർ വാഹനാപകട കേസിൽ ജഡ്ജി തെളിവുനശിപ്പിച്ചെന്ന ആരോപണത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. സിസിടിവി ദൃശ്യങ്ങൾ അടക്കം കൈമാറിയെന്നും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും മകൾ പറഞ്ഞു.
പതിനേഴുകാരൻ ഓടിച്ച് വാഹനമിടിച്ച് അപകടമുണ്ടായ ശേഷം പിതാവായ അഡീഷണൽ ജില്ലാ ജഡ്ജി സ്ഥലത്തെത്തി ഏറെ നേരം ചെലവഴിച്ചെന്ന് ആരോപണമുണ്ടായിരുന്നു.
തെളിവുനശിപ്പിക്കാനായി ശ്രമം നടത്തിയെന്ന പരാതി പിന്നീടാണ് ഉയർന്നത്. ഇതോടെ കേസിൽ ബിഎൻഎസ് 238ാം വകുപ്പ് അന്വേഷേണ സംഘം ചേർത്തിട്ടുണ്ടായിരുന്നു. കേസിലുൾപ്പെട്ട 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ ഇന്ന് കോടതി വിധി പറയുകയും ചെയ്യും. പതിനേഴുകാരനെ ഒബ്സർവേഷനിൽ വിടണമെന്നതാണ് പൊലീസിന്റെ ആവശ്യമുള്ളത്. എറണാകുളം അഡീഷണൽ സെഷൻകോടതിയാണ് ഹർജി പരിഗണിക്കുന്നത്.
അതേസമയം, ജഡ്ജി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നതാണ് .
"
https://www.facebook.com/Malayalivartha

























