പത്ത് വർഷത്തെ പ്രവാസവും സ്വന്തം വീടെന്ന സ്വപ്നവും; മകൻ മരിച്ച വിവരമറിഞ്ഞ് അമ്മ നാട്ടിലെത്തിയത് ജീവനറ്റ ശരീരത്തിന് മുന്നിലേക്ക്; തേങ്ങി തിരുവനന്തപുരം...

അഭിരാം ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവരുന്നത് സിനിമകളെപ്പോലും വെല്ലുന്ന ഞെട്ടിക്കുന്ന ചതിയുടെ കഥകളാണ്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി, ആളൊഴിഞ്ഞ പറമ്പിലേക്ക് അഭിരാമിനെ വിളിച്ചുവരുത്തുകയായിരുന്നു പ്രതികൾ. യഥാർത്ഥത്തിൽ അഭിരാമിന്റെ സുഹൃത്തിനെ വകവരുത്താൻ തയാറാക്കിയ ത്രികോണ പ്രണയപ്പകയുടെ കെണിയായിരുന്നു അത്. എന്നാൽ സ്വന്തം കൂട്ടുകാരനെ ചതിക്കുഴിയിലേക്ക് തള്ളിവിടാൻ അഭിരാം വിസമ്മതിച്ചു. ആ ഒരൊറ്റ കാരണത്താൽ, ക്രൂരന്മാരായ ആ കൗമാരസംഘം അവനെ കഴുത്തിൽ ബെൽറ്റ് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മക്കൾക്ക് വേണ്ടി സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായി പത്ത് വർഷമായി വിദേശത്ത് ചോരനീരാക്കിയ അമ്മ നാട്ടിലെത്തിയത് മകന്റെ ജീവനറ്റ ശരീരത്തിന് മുന്നിലേക്കാണ്. പ്രായപൂർത്തിയാകാത്ത മുഖ്യപ്രതിയും കാപ്പ കേസ് പ്രതിയായ ഗുണ്ടയുമുൾപ്പെടെ നാല് പേരാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്.
https://www.facebook.com/Malayalivartha
























