നാസയുടെ ദൂരദർശിനി ഇന്ന് ഭൂമിയിൽ പതിക്കും...ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, മധ്യ-തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ ദൂരദർശിനി പതിക്കാൻ സാധ്യത..

അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ 'നീൽ ഗെഹ്റൽസ് സ്വിഫ്റ്റ് ഒബ്സർവേറ്ററി' എന്ന ബഹിരാകാശ ദൂരദർശിനി ഇന്ന് ഭൂമിയിൽ പതിക്കും. 1.5 ടൺ ഭാരമുള്ള പേടകമാണ് ഭൂമിയിൽ പതിക്കാനായി താഴേക്ക് വരുന്നത്.അവശിഷ്ടങ്ങൾ പതിക്കാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മഹാരാഷ്ട്രയുടെയും ഒഡീഷയുടെയും ഭാഗങ്ങളുമുൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, മധ്യ-തെക്കേ അമേരിക്ക എന്നിവയുടെ ചില ഭാഗങ്ങൾ ദൂരദർശിനി പതിക്കാൻ സാധ്യതയുള്ള മേഖലയിൽ പെടുന്നുവെന്ന് ദൗത്യത്തിന്റെ മുഖ്യ ശാസ്ത്രജ്ഞനായ ബ്രാഡ് സെൻകോ പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഇന്ത്യൻ സമയം, ഉച്ചയ്ക്ക് രണ്ടോടെ സ്വിഫ്‌റ്റ് അന്തരീക്ഷത്തിൽ പ്രവേശിക്കുമെന്നാണ് സൂചന ( 11 മണിക്കൂർ നേരത്തയോ വൈകിയോേ ആകാം). ദൂരദർശിനിയുടെ ഭൂരിഭാഗവും ഭ്രമണപഥത്തിൽ വെച്ച് തന്നെ കത്തിയമരുമെങ്കിലും ചില ഭാഗങ്ങൾ ഭൂമിയിൽ പതിക്കുമെന്നാണ് കണക്കുകൂട്ടൽ. 1,500 കിലോഗ്രാം ഭാരമുള്ള ദൂരദർശിനിയുടെ 100 കിലോഗ്രാം ഭാഗമെങ്കിലും അന്തരീക്ഷത്തെ അതിജീവിച്ച് ഭൂമിയിലെത്തിയാൽ അത് അത്ഭുതമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.പ്രപഞ്ചത്തിലെ ശക്തമായ കോസ്‌മിക് സ്‌ഫോടനങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനായി
2004ലാണ് സ്വിഫ്‌റ്റ് വിക്ഷേപിച്ചത്.പ്രപഞ്ചത്തിലെ ഏറ്റവും വലിയ സ്ഫോടനങ്ങളായ ഗാമ-റേ വിസ്ഫോടനങ്ങളെക്കുറിച്ച് പഠിക്കാൻ ആയിരുന്നു ഈ വിക്ഷേപണം നടന്നത് . കേവലം രണ്ട് വർഷത്തെ കാലാവധി മാത്രം നിശ്ചയിച്ചിരുന്ന ദൗത്യം 22 വർഷത്തോളം വിജയകരമായി പ്രവർത്തിച്ചു. 1.5 ടൺ ഭാരമുള്ള പേടകം നിലവിൽ അനിയന്ത്രിതമായ പുനഃപ്രവേശനത്തിലൂടെയാണ് താഴേക്ക് പതിക്കുന്നത്.വർദ്ധിച്ച സൗരപ്രവർത്തനങ്ങളുടെ ഫലമായി സ്വിഫ്‌റ്റിന്റെ ഭ്രമണപഥം താഴ്ന്നു. സ്വിഫ്‌റ്റിനെ പിടിച്ചെടുത്ത് ഉയർന്ന ഭ്രമണപഥത്തിലേക്ക് മാറ്റാൻ സ്വകാര്യ കമ്പനി നിർമ്മിച്ച റോബോട്ടിക് പേടകം നാസ വിക്ഷേപിച്ചു.
എന്നാൽ പേടകത്തിന്റെ ഭാഗം ബഹിരാകാശത്ത് വച്ച് ഒടിഞ്ഞതോടെ മൂന്ന് കോടി ഡോളറിന്റെ രക്ഷാദൗത്യം പരാജയപ്പെട്ടു.ഒക്ടോബർ 20ന് സ്വിഫ്‌റ്റ് ഔദ്യോഗികമായി പ്രവർത്തനരഹിതമായി.അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോൾ പേടകത്തിന്റെ ഭൂരിഭാഗവും കത്തിത്തീരുമെന്ന് ബഹിരാകാശ ഏജൻസി പ്രതീക്ഷിക്കുന്നുണ്ട്രം. എന്നാൽ പേടകത്തിന്റെ ചില ഘടകങ്ങൾ ഇത്തരത്തിൽ കത്തിനശിക്കാൻ സാദ്ധ്യത കുറവാണ്. പേടകത്തിന്റെ അവശിഷ്ടങ്ങൾ ഭൂരിഭാഗവും സമുദ്രത്തിൽ പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങൾ മുംബയ്, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, ഭുവനേശ്വർ, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ പതിക്കാൻ സാദ്ധ്യത ഏറെയെന്നാണ് റിപ്പോർട്ട്.
മനുഷ്യന് പരിക്കേൽക്കാനുള്ള സാദ്ധ്യത2,100ൽ ഒന്ന് മാത്രമാണ്. സമുദ്രത്തിൽ വീഴാനാണ് സാദ്ധ്യതയേറെ.ഭൂമിയുടെ 70ശതമാനവും സമുദ്രമാണെങ്കിലും 30 ശതമാനം കരയാണ്. അതിനാൽ 10ൽ മൂന്ന് ശതമാനം ഇത് കരയിൽ പതിക്കാൻ സാദ്ധ്യത
https://www.facebook.com/Malayalivartha

























