പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പിന്നാലെ.. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തലസ്ഥാനമായ ഹനോയിയിലെത്തിയതെന്തിന്.. ?

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ വിയറ്റ്നാം സന്ദർശിച്ചതിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തലസ്ഥാനമായ ഹനോയിയിലെത്തിയതെന്തിന് ? നവംബർ ഒന്നിനാണ് ഡോവൽ വിയറ്റ്നാമിൽ എത്തിയത്. കഴിഞ്ഞ ദിവസം ഡോവൽ വിയറ്റ്നാമിലെ ബുദ്ധക്ഷേത്രത്തിൽ എത്തിയതോടെയാണ് സന്ദർശനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വിയറ്റ്നാമിന്റെ ഉന്നത പ്രതിരോധ, സുരക്ഷാ നേതൃത്വവുമായി തിങ്കളാഴ്ച ഡോവൽ കൂടിക്കാഴ്ച നടത്തി. രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റം, സൈബർ സുരക്ഷ, പ്രതിരോധ സഹകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നു എന്നാണ് വിയറ്റ്നാം സർക്കാരിന്റെ പ്രസ്താവനകളും മാധ്യമ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
എന്നാൽ ഇതൊന്നുമല്ല വാസ്തവം. രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള വിയറ്റ്നാം സന്ദർശനത്തിന്റെ ചുരുളഴിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ഡോവൽ വിയറ്റ്നാമിൽ എത്തിയത്. അതെന്തിനാണെന്നാണ് രാജ്യം അന്വേഷിക്കുന്നത്. വിയറ്റ്നാമിലെത്തിയ അജിത് ഡോവൽ ഞായറാഴ്ച വിയറ്റ്നാമിന്റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ജനറൽ ഫാൻ വാൻ ഗിയാങ്ങുമായും സുരക്ഷാ മന്ത്രി ജനറൽ ലുവോങ് ടാം ക്വാങ്ങുമായും കൂടിക്കാഴ്ച നടത്തി. പ്രതിരോധ രംഗത്ത് അടുത്തിടെ ഇന്ത്യയുമായി വിയറ്റ്നാം ഏറെ അടുത്തിരുന്നു. കഴിഞ്ഞ മേയ് മാസം വിയറ്റ്നാം പ്രസിഡന്റ് ടോ ലാമിന്റെ സന്ദർശന വേളയിൽ ഇന്ത്യയിൽനിന്നും ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ വാങ്ങുന്ന കരാറിൽ ഒപ്പിട്ടിരുന്നു.
സന്ദർശന വേളയിൽ ഇന്ത്യ വിയറ്റ്നാമിനു പട്രോളിങ് ബോട്ടുകളും കൈമാറിയിരുന്നു. ചൈനയുടെ ഭാഗത്തുനിന്നും അതിർത്തി തർക്കം അടക്കമുള്ള ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന വിയറ്റ്നാം ഇന്ത്യയുമായുള്ള പങ്കാളിത്തത്തിനു വലിയ പ്രാധാന്യമാണ് നൽകുന്നത്. ദക്ഷിണ ചൈന കടലിലെ ചൈനീസ് അവകാശവാദങ്ങളെയും കടന്നുകയറ്റത്തെയും എതിർക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വിയറ്റ്നാമും ഉൾപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഡോവലുമായുള്ള കൂടിക്കാഴ്ചയിൽ രഹസ്യാന്വേഷണ വിവരങ്ങളുടെ കൈമാറ്റം സംബന്ധിച്ചുള്ള ചർച്ചകൾ ചൈനയെ സംബന്ധിച്ചും നിർണായകമാണ്.ഇതിൽ രഹസ്യാന്വേഷണം എന്ന വാക്കിന് വലിയ പ്രാധാന്യമുണ്ട് .
പതിവുപോലെ ഡോവലിന്റെ വിദേശ സന്ദർശനത്തെ കുറിച്ച് ഇന്ത്യ മുൻകൂട്ടി ഔദ്യോഗിക പ്രസ്താവനയൊന്നും നടത്തിയിരുന്നില്ല. വിയറ്റ്നാം പ്രതിരോധ മന്ത്രിയെ ഡോവൽ സന്ദർശിച്ചു എന്ന വിവരം മാത്രമാണ് ഹനോയിലെ ഇന്ത്യൻ എംബസി നൽകിയത്. പ്രതിരോധ സഹകരണം ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ ചർച്ചയിൽ തീരുമാനമായെന്നും ഇന്ത്യൻ എംബസി എക്സിൽ പോസ്റ്റ് ചെയ്തു.രാഹുൽ ഗാന്ധി തന്റെ മണ്ഡലത്തേക്കാൾ കൂടുതൽ സമയം വിയറ്റ്നാമിൽ ചെലവഴിക്കുന്നുണ്ടെന്ന് ബിജെപി കഴിഞ്ഞ ശനിയാഴ്ച പരിഹസിച്ചു, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ആ രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ "അസാധാരണമായ സ്നേഹം" വിശദീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.
"രാഹുൽ ഗാന്ധി എവിടെയാണ്? അദ്ദേഹം വിയറ്റ്നാമിലേക്ക് പോയതായി ഞാൻ കേട്ടു," ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു. മുസ്ലീങ്ങൾക്ക് സർക്കാർ കരാറുകളിൽ നാല് ശതമാനം സംവരണം നൽകാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തെ അദ്ദേഹം ആക്രമിച്ചു.പുതുവർഷത്തിലും ഗാന്ധിജി ആ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത് ഉണ്ടായിരുന്നുവെന്ന് പറഞ്ഞ പ്രസാദ്, ഏകദേശം 22 ദിവസം അദ്ദേഹം അവിടെ ചെലവഴിച്ചുവെന്ന് അവകാശപ്പെട്ടു."അദ്ദേഹം തന്റെ മണ്ഡലത്തിൽ ഇത്രയധികം ദിവസം ചെലവഴിക്കാറില്ല. പെട്ടെന്ന് വിയറ്റ്നാമിനോട് അദ്ദേഹത്തിന് ഇത്രയധികം സ്നേഹം തോന്നാൻ കാരണമെന്താണ്," ബിജെപി നേതാവ് ചോദിച്ചു.
ഗാന്ധി പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹം ഇന്ത്യയിൽ ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു."വിയറ്റ്നാമിനോടുള്ള രാഹുൽ ഗാന്ധിയുടെ അസാധാരണമായ ഇഷ്ടം വിശദീകരിക്കേണ്ടതുണ്ട്. ആ രാജ്യത്തേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ആവർത്തനം വളരെ കൗതുകകരമാണ്," ആഭ്യന്തര രാഷ്ട്രീയത്തിന്റെ സ്വാധീനത്തിന് യോഗ്യനല്ലാത്ത, ഗൗരവമില്ലാത്ത ഒരു രാഷ്ട്രീയക്കാരനായി രാഹുലിനെ ചിത്രീകരിക്കാൻ ഭരണകക്ഷി ശ്രമിക്കുന്നുണ്ട്, രാഹുലിന്റെ വിദേശ യാത്രകൾ വളരെക്കാലമായി ബിജെപിയുടെ രാഷ്ട്രീയ ആക്രമണങ്ങൾക്ക് കാരണമായിട്ടുണ്ട്.രാഹുൽ ഗാന്ധിയുടെ പതിവ് വിദേശ യാത്രകളുടെ വിശദാംശങ്ങൾ പാർലമെന്റിൽ വെളിപ്പെടുത്തുകയോ പരസ്യമാക്കുകയോ ചെയ്യുന്നില്ലെന്ന് ബിജെപിയുടെ ഐടി വകുപ്പ് മേധാവി അമിത് മാളവ്യ ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഈ വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ അഭിമാനമായ അജിത് ഡോവലിന്റെ കരിയറിന്റെ തുടക്കം നമ്മുടെ സ്വന്തം തലശ്ശേരിയില്‍ നിന്നാണ്. ഉത്തരാഖണ്ഡിലാണ് ജനനം. 1968 ല്‍ ഐപിഎസ് ലഭിച്ചു. എഎസ്പിയായി കേരള പൊലീസിൽ സേവനം ചെയ്യുന്നതിനിടയിലാണ് 1971 ല്‍ തലശ്ശേരിയിലെ രണ്ടു വിഭാഗങ്ങൾക്കിടയിൽ കലാപം പൊട്ടിപ്പുറപ്പെടുന്നത്. കെ. കരുണാകരനാണ് അന്ന് അഭ്യന്തര മന്ത്രി. കേരള പൊലീസിലെ ഏറ്റവും ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അജിത്ത് ഡോവലിനെയാണു കരുണാകരൻ തലശ്ശേരിയിലേക്കു നിയോഗിച്ചത്. കരുണാകരൻ നൽകിയ ആ കൈനീട്ടം പിഴച്ചില്ല. അന്നു ഡോവലിനു പ്രായം 26. ഇന്ന് 80–ാം വയസ്സിൽ ഇതേ അജിത് ഡോവലിനെത്തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശ്രയിക്കുന്നു.
കേരളത്തിലെ സ്വർണക്കടത്തിലെ ഭീകരവാദ, വിധ്വംസക പ്രവർത്തനങ്ങളുടെ ബന്ധങ്ങളടക്കം എൻഐഎ ഇഴകീറി പരിശോധിച്ചപ്പോൾ അജിത് ഡോവൽ ആയിരുന്നു മുന്നണിയിൽ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രത്യേക താൽപര്യമെടുത്തതോടെയാണ് കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതും അന്വേഷണം എങ്ങുമെത്താത്തതുമായ സ്വർണ കള്ളക്കടത്ത് കേസുകളും എൻഐഎ അന്വേഷിക്കാൻ തീരുമാനമെടുത്തത്. അജിത് ഡോവലിന്റെ കരിയറിലെ കേരള ‘ബന്ധം’ ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല.1971 ലെ തലശേരി കലാപത്തോടെയാണ് അജിത് ഡോവലിന്റെ പേര് ആദ്യമായി വാർത്തകളില്‍ ഇടം പിടിച്ചത്. 1971 ഡിസംബർ 28നാണ് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച തലശേരി കലാപം തുടങ്ങുന്നത്.
മതസംഘട്ടനമായി തുടങ്ങിയ പ്രശ്നങ്ങൾ പുതുവർഷത്തിലേക്കു കടന്നതോടെ കലാപമായി മാറി. സ്വാതന്ത്ര്യത്തിന് ശേഷം കേരളത്തില്‍ നടന്ന ആദ്യത്തെ വർഗീയ കലാപമെന്ന പ്രത്യേകതയുമുണ്ട് തലശേരി കലാപത്തിന്. നിരവധി വീടുകളും സ്ഥാപനങ്ങളുമാണ് കലാപകാരികൾ തീവെച്ചുനശിപ്പിച്ചത്.കലാപം നിയന്ത്രിക്കാൻ കേരള പൊലീസിന് സാധിക്കുന്നില്ലെന്ന് വ്യാപകമായി വിമർശനങ്ങൾ നേരിടേണ്ടിവന്നു. ഇതോടെയാണ് പൊലീസിൽനിന്നുതന്നെ മികച്ചൊരു ഉദ്യോഗസ്ഥനെ കണ്ടെത്താൻ കരുണാകരൻ നിർബന്ധിതനായത്. അന്ന് കോട്ടയം എഎസ്പിയും ജൂനിയർ ഉദ്യോഗസ്ഥനുമായിരുന്നു അജിത് ഡോവൽ. 1968ലെ കേരള കേഡർ ഐപിഎസ് ഓഫിസർ.
സർവീസിലെത്തിയിട്ട് കുറച്ചു വർഷമേ ആയിട്ടുള്ളൂവെങ്കിലും കലാപം അടിച്ചമർത്താനുള്ള ദൗത്യം കരുണാകരൻ ഡോവലിനെ തന്നെ വിശ്വസിച്ച് ഏൽപിച്ചു.തലശേരിയിലെ കലാപ ബാധിത പ്രദേശങ്ങളിൽ ഡോവൽ സന്ദര്‍ശനം നടത്തി. സദാസമയവും ഡോവലും പൊലീസ് സംഘവും തലശേരിക്കു കാവലായി. വീടുവിട്ടു പോയവരോടെല്ലാം തിരികെ വരാന്‍ ആവശ്യപ്പെട്ടു. കാലപത്തിനിടെ കവർച്ച ചെയ്ത സാധനങ്ങൾ തിരികെയെത്തിക്കുന്നതിനും ഡോവൽ മുഖ്യപ്രാധാന്യം നൽകി. ഒരാഴ്ചയ്ക്കുള്ളിൽതന്നെ തലശേരിയിൽ സമാധാനം കൊണ്ടുവരാൻ യുവ ഓഫിസർക്ക് അന്നു സാധിച്ചു. കലാപത്തിന് ശേഷം കുറച്ചു കാലം കൂടി തലശേരിയിൽ പ്രവർത്തിച്ച ശേഷമാണ് ഡോവൽ മലബാർ വിട്ടത്.
പിന്നീടിങ്ങോട്ടു പല തവണ രാജ്യം ഡോവലിന്റെ പേര് കേട്ടു. കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ ഉണ്ടായപ്പോഴും പാക്കിസ്ഥാനെതിരെ ഇന്ത്യ മിന്നലാക്രമണം നടത്തിയപ്പോഴും ഡൽഹിയിൽ കലാപം ഉണ്ടായപ്പോഴും ഇന്ത്യ– ചൈന അതിർത്തി തർക്കത്തിലും വരെ പ്രധാനമന്ത്രിയുടെ വിശ്വസ്തനായ ഡോവലിന്റെ ഇടപെടലുകളുണ്ടായി. രാജ്യത്ത് ഇത്രയധികം ആരാധകരുള്ള ഒരു ഉദ്യോഗസ്ഥൻ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഇനി ഒരു പക്ഷേ ഉണ്ടാകാനും സാധ്യതയില്ല.ഡൽഹിയിലെ കലാപകാലത്ത് സാഹചര്യങ്ങൾ നിയന്ത്രണത്തിലാക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ തന്നെ രംഗത്തിറക്കുകയെന്നത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആശയമായിരുന്നു. ഡൽഹി പൊലീസിന് ആത്മവിശ്വാസം നൽകാനാണ് ഡോവലിനെ ഡൽഹിയിൽ നിയോഗിച്ചതെന്നാണ് അമിത് ഷാ പിന്നീട് ലോക്സഭയിൽ പ്രതികരിച്ചത്.
ഡൽഹിയില്‍ പ്രതിഷേധക്കാർ വാഹനങ്ങളും വീടുകളും അഗ്നിക്കിരയാക്കിയപ്പോഴും പൊലീസ് നോക്കിനിന്നതായി ആരോപണമുയര്‍ന്നിരുന്നു. ഡോവലിന്റെ വരവോടെ ഡൽഹിയിലും കാര്യങ്ങൾ നിയന്ത്രണ വിധേയമായതായി കേന്ദ്ര സർക്കാർ വിലയിരുത്തുന്നു.ആഭ്യന്തര മന്ത്രി സ്ഥാനത്ത് അമിത് ഷായുടെ മുൻഗാമിയായ രാജ്നാഥ് സിങ്ങുമായും ഡോവലിന് ഊഷ്മളമായ ബന്ധമാണ് ഉണ്ടായിരുന്നത്. കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ സർക്കാർ പ്രതിനിധിയായി ഡോവൽ കശ്മീരിലുമെത്തി. ആശയ വിനിമയ സംവിധാനങ്ങളെല്ലാം തടസ്സപ്പെടുത്തി കശ്മീരിന് പുറം ലോകവുമായുള്ള ബന്ധം അടച്ചിട്ടും ഡോവൽ ഷോപിയാനിലിരുന്ന് കോഴിക്കറിയും ചോറും കഴിക്കുന്ന വിഡിയോയും ചിത്രങ്ങളും ദേശീയ മാധ്യമങ്ങളിൽ തലക്കെട്ടുകളായി.
കശ്മീരിലെ തെരുവുകളില്‍ ജനങ്ങളോടു വരാനിരിക്കുന്ന നല്ല കാലത്തെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തിയതും മറ്റാരുമായിരുന്നില്ല.കേരളത്തിൽ തുടങ്ങി കേന്ദ്രസർക്കാരിന്റെ എല്ലാമെല്ലാമായതാണ് ഡോവലിന്റെ പ്രവർത്തന ചരിത്രം. 1945ൽ ഇന്നത്തെ ഉത്തരാഖണ്ഡിൽപെടുന്ന പൗരി ഗർവാൾ എന്ന സ്ഥലത്താണ് ഡോവലിന്റെ ജനനം. വളർന്നത് രാജസ്ഥാനിലെ അജ്മീറിൽ. ഇന്ത്യന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്നു ഡോവലിന്റെ പിതാവ്. ആഗ്ര സർവകലാശാലയിലെ പഠനത്തിന് ശേഷമാണ് കേരള കേഡറിൽ ഐപിഎസ് നേടുന്നത്. തലശേരി കലാപത്തിനു പുറമേ മിസോറമിലും പഞ്ചാബിലും ദേശവിരുദ്ധ പ്രവർത്തനങ്ങളെ അമർച്ച ചെയ്യുന്നതിൽ ഡോവൽ പ്രവർത്തിച്ചു.
1999 ലെ കാണ്ഡഹാർ ദൗത്യത്തിൽ ഇന്ത്യയെ മുന്നിൽ നിന്നു നയിച്ചത് ഡോവലാണ്. കാണ്ഡഹാറിൽ തട്ടിയെടുത്ത ഇന്ത്യൻ എയര്‍ലൈൻസ് വിമാനം ഐസി– 814ലെ യാത്രക്കാരെ സുരക്ഷിതമായി മോചിപ്പിക്കുന്നതിന് ഡോവലിനും സംഘത്തിനുമായി. 2004ലാണ് ഇന്റലിജൻസ് ബ്യൂറോയുടെ തലവനായി ഡോവലിന് നിയമനം ലഭിക്കുന്നത്. 2005ൽ വിരമിച്ച ശേഷം സ്വകാര്യ ജീവിതത്തിലേക്കു മാറിയ ഡോവൽ പിന്നീടു വീണ്ടും പ്രവർത്തന മേഖലയിലേക്കു തിരിച്ചെത്തിയത് 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ. രാജ്യത്തിന്റെ അഞ്ചാമത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിട്ടായിരുന്നു നിയമനം.ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവി കാബിനറ്റ് മന്ത്രിയുടേതിന് സമാനമായി ഉയർത്തിയിരുന്ന . വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്ര ചർച്ചകൾക്കു ഡോവൽ ചുക്കാൻ പിടിക്കുന്ന സാഹചര്യത്തിലായിരുന്നു സുപ്രധാന മാറ്റം.
ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ ചൈനയുടെ കടന്നു കയറ്റം ഉണ്ടായപ്പോൾ ഇന്ത്യയുടെ പഴയ ചൈന സ്റ്റഡി ഗ്രൂപ്പ് (സിഎസ്ജി) വീണ്ടെടുക്കുകയാണ് ഡോവൽ ആദ്യം ചെയ്തത്. 1997 കാലത്ത് ഉണ്ടാക്കിയ അനൗദ്യോഗിക സംഘമായ സിഎസ്ജിയിൽ കാബിനറ്റ് സെക്രട്ടറി, പ്രതിരോധ, ആഭ്യന്തര സെക്രട്ടറിമാർ, സൈനിക മേധാവി, ഐബി ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ. മേയ് മുതൽ മൂന്ന് തവണയെങ്കിലും ഈ സംഘം യോഗം ചേർന്നു. ചൈനയുമായുള്ള പ്രശ്നപരിഹാരത്തിൽ നിർണായക സാന്നിധ്യമായി.അതിർത്തിയിൽനിന്ന് പിന്മാറാൻ ചൈന തീരുമാനിക്കുന്നതിനു മുൻപ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി രണ്ടു മണിക്കൂർ നീണ്ട ചർച്ച നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. യഥാർഥ നിയന്ത്രണരേഖയിൽ സമാധാനം തിരിച്ചുകൊണ്ടുവരണമെന്നു ഇരുവരും നിലപാടെടുത്തു.
അതിർത്തിയിൽ ഇനി യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളും ഉണ്ടാക്കാൻ പാടില്ലെന്നു ഡോവൽ വാങ്ങിനോട് ആവശ്യപ്പെട്ടെന്നാണു വിവരം. അതിർത്തിയിൽ അതുവരെ മസിൽ പിടിച്ച് നിൽക്കുകയായിരുന്ന ചൈന പിറകോട്ട് പോയതിലൂടെ തന്നെ ഡോവലിന്റെ റേഞ്ച് എല്ലാവർക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്നാണ് ഡോവൽ ആരാധകരുടെ വാദം. ഇതേ ഡോവലിനെയാണ് രാഹുലിനെ നിയന്ത്രിക്കാൻ കേന്ദ്രം നിയോഗിച്ചത്.രാഹുലിന്റെ സ്വകാര്യ സന്ദർശനങ്ങളെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിക്കുകയും, ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന് വിദേശയാത്ര നടത്താൻ അവകാശമുണ്ടെന്ന് പറയുകയും ചെയ്തു.കഴിഞ്ഞ വർഷം ഡിസംബർ 26 ന് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിന്റെ മരണത്തെത്തുടർന്ന് രാഹുൽ ഗാന്ധി വിയറ്റ്നാം സന്ദർശിച്ചതും ബിജെപിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
സിംഗിന്റെ വിയോഗത്തിൽ രാജ്യം ദുഃഖിക്കുമ്പോൾ, പുതുവത്സരം ആഘോഷിക്കാൻ ഗാന്ധിജി വിയറ്റ്നാമിലേക്ക് പറന്നുവെന്ന് മാളവ്യ അന്ന് പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം യാത്രയുമായി ബന്ധപ്പെട്ട് പുതിയ രാഷ്ട്രീയ വിവാദം കത്തികയറുകയാണ് . രാഹുൽ വിയറ്റ്നാമിലേക്ക് യാത്ര ചെയ്യുന്നതായി അവകാശപ്പെടുന്ന വിമാനത്തിനുള്ളിൽ നിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് വിവിധ രാഷ്ട്രീയ വിഷയങ്ങളും പ്രതിഷേധങ്ങളും സജീവമായിരിക്കുന്നതിനിടയിലാണ് രാഹുലിന്റെ വിദേശ യാത്രയെന്നാരോപിച്ച് ബിജെപി രൂക്ഷ വിമർശനവുമായി എത്തിയിരിക്കുന്നത്.
‘ക്ഷീണിച്ചുപോയോ?’ എന്ന പരിഹാസത്തോടെയാണ് ബിജെപി ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ‘നുണകൾ പ്രചരിപ്പിച്ച് മടുത്തു. കുറച്ചു നേരം ഞാൻ വിയറ്റ്നാം ചുറ്റിക്കാണട്ടെ, ഇത് ആരും അറിയാൻ പോകുന്നില്ലല്ലോ’ എന്ന് കുറിച്ച് ബിജെപി ഇന്ത്യയുടെ എക്സ് ഹാന്‍ഡിലിലും ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി ജനകീയ വിഷയങ്ങളിൽ നിന്നും സമരങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്നും, പാർട്ടിയുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി വിദേശയാത്രകൾ പതിവാക്കിയിരിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.‘നോക്കൂ, രാഹുൽ എല്ലാ തവണയും ഇങ്ങനെയാണ് ചെയ്യുന്നത്. ബിഹാറിൽ ഒരു യാത്ര നടത്തിക്കഴിഞ്ഞാൽ അദ്ദേഹം രണ്ടുമാസത്തേക്ക് അവധിക്കായി വിദേശത്തേക്ക് പോകും. ഒരുപക്ഷേ അദ്ദേഹം അന്നും വിയറ്റ്നാമിലേക്കായിരിക്കും പോയത്, ഇത്തവണയും അദ്ദേഹം വിയറ്റ്നാമിലേക്ക്’ ബിജെപി വക്താവ് ആർപി സിങ് പറഞ്ഞു.
രാഹുലിന് രാഷ്ട്രീയപരമായുള്ള ഇത്രയധികം കഠിനാധ്വാനം താങ്ങാൻ കഴിയില്ലെന്നും ഇടയ്ക്കിടെ അദ്ദേഹം അവധിക്കായി ഒളിച്ചോടുകയാണെന്നും ബിജെപി പരിഹസിക്കുന്നു.‘രാഹുൽ ഗാന്ധിക്ക് ഇതൊന്നും താങ്ങാന്‍ കഴിയില്ല. അദ്ദേഹത്തിന് എത്രത്തോളം കഠിനാധ്വാനം ചെയ്യാൻ കഴിയും? വോട്ട് ചോരി വിഷയം ഒരു ഒഴിവുകഴിവ് മാത്രമാണ്. അദ്ദേഹം എത്രത്തോളം അലസനാണെന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ അദ്ദേഹത്തിന്റെ വിനോദയാത്ര വീണ്ടും ആരംഭിച്ചിരിക്കുന്നു. രണ്ടാഴ്ച പോലും പൂര്‍ണമായി അധ്വാനിക്കാന്‍ ഇത്തവണ രാഹുലിന് കഴിഞ്ഞട്ടില്ല. അപ്പോഴേക്കും യാത്രയായി’– ബിജെപി നേതാവ് ഷാസിയ ഇൽമി പരിഹസിച്ചു.അതേസമയം, ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ കോൺഗ്രസ് ശക്തമായ പ്രതികണവുമായി രംഗത്തെത്തി. രാഷ്ട്രീയ എതിരാളികൾ സ്വകാര്യതയിലേക്ക് കടന്നുകയറുകയും വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയുമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളിൽ നിന്നും തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയുള്ള പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ ശ്രമം എന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.‘ആര് എവിടേക്കാണ് യാത്ര ചെയ്യുന്നത്? ഇതാണോ വിഷയം? മറ്റുള്ളവർ പുറത്തേക്ക് യാത്ര ചെയ്യുന്നില്ലേ? രാഹുൽ ഗാന്ധി ഒരു വ്യക്തിയാണ്, പ്രതിപക്ഷ നേതാവാണ്; അദ്ദേഹത്തിന് ഉത്തരവാദിത്തങ്ങളുണ്ട്. അദ്ദേഹം യേൽ സർവകലാശാലയിലെ വിദ്യാർഥികളുമായി സംവദിക്കുന്നു, ലണ്ടനിലെ വിദ്യാർഥികളുമായി സംവദിക്കുന്നു... ഇനി പ്രധാനമന്ത്രി ചെയ്യാത്ത ഒരു കാര്യം കൂടി ചെയ്യുന്നുണ്ട്, അദ്ദേഹം മാധ്യമങ്ങളോടും സംവദിക്കുന്നു’– കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. ലോക്സഭാ സമ്മേളനകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വിദേശയാത്രകളെയും സന്ദീപ് ചൂണ്ടി കാണിച്ചു. എന്തുകൊണ്ടാണ് ആ സമയത്ത് ചോദ്യങ്ങളൊന്നും ഉയരാത്തതെന്നും സന്ദീപ് ചോദിക്കുന്നു.
രാഹുൽ ഗാന്ധി രണ്ട് വർഷത്തിനിടെ നാലാം തവണയാണ് വിയറ്റ്നാമിലേക്ക് യാത്ര ചെയ്യുന്നത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തേക്കുള്ള അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള സന്ദർശനങ്ങൾ പരസ്യമായി വെളിപ്പെടുത്താതെയാണ് അദ്ദേഹം വിയറ്റ്നാമിൽ സന്ദർശനം നടത്തിയത്. ആരെയാണ് അവിടെ കണ്ടുമുട്ടിയതെന്നോ അവർ എന്തിനാണ് അവിടെ പോയതെന്നോ പുതിയ ചോദ്യങ്ങൾ ഉയർന്നുവരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനെതിരെ പ്രതിപക്ഷത്തിന്റെ പ്രചാരണം ശക്തമാകുന്നതിനിടയിലും, ഗോവയിൽ ഒരു രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ, ഒക്ടോബർ 18 ഞായറാഴ്ചയാണ് കോൺഗ്രസ് നേതാവ് ഇന്ത്യ വിട്ടത് . ഹനോയിയിലേക്ക് പോകുന്ന ഒരു അന്താരാഷ്ട്ര വിമാനത്തിന്റെ ബിസിനസ് ക്ലാസ് ക്യാബിനിൽ രാഹുൽ ഗാന്ധി യാത്ര ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
തർക്കം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കോൺഗ്രസ് നേതാക്കൾ തന്നെ യാത്ര സ്ഥിരീകരിച്ചു.2025 മാർച്ചിൽ ബിജെപി ആദ്യമായി ഉന്നയിച്ച ഒരു ചോദ്യത്തിന് ഈ സന്ദർശനം വീണ്ടും ജീവൻ നൽകി. വിയറ്റ്നാം ഗാന്ധിയുടെ പതിവ് യാത്രകളുടെ കേന്ദ്രമായി മാറിയത് എന്തുകൊണ്ടാണെന്ന് അവർ പരസ്യമായി ചോദിക്കുകയും അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള സ്വകാര്യ യാത്രകൾക്ക് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.2024 ഡിസംബർ മുതൽ 2025 ജനുവരി വരെയുള്ള പുതുവത്സരാഘോഷങ്ങളിലും, 2025 മാർച്ചിൽ ഹോളിയോടനുബന്ധിച്ചും 2026 ജനുവരിയിലുമായിരുന്നു ഗാന്ധിയുടെ മുൻ സന്ദർശനങ്ങൾ എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 22 മാസത്തിനുള്ളിൽ അദ്ദേഹത്തിന്റെ നാലാമത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട യാത്രയായിരുന്നു ഒക്ടോബർ യാത്ര.
വിയറ്റ്നാമും നോർവേ, സ്വിറ്റ്സർലൻഡ്, ഐസ്ലാൻഡ്, ലിച്ചെൻസ്റ്റൈൻ എന്നിവ ഉൾപ്പെടുന്ന യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനും തമ്മിലുള്ള ഒരു പ്രധാന സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചതിനോട് അനുബന്ധിച്ചാണ് ഗാന്ധിയുടെ പുതിയ സന്ദർശനം നടന്നതെന്ന് മറ്റൊരു ചോദ്യം ഉയർന്നുവന്നിട്ടുണ്ട്.രാഹുൽ ഇന്ത്യയിൽ നിന്ന് പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒക്ടോബർ 18 ന്, ഹാനോയിയിൽ വെച്ചാണ് കരാർ ഔദ്യോഗികമായി ഒപ്പുവച്ചത്, വിയറ്റ്നാമീസ് പ്രസിഡന്റ് ടോ ലാം പങ്കെടുത്ത ചടങ്ങിൽ നാല് യൂറോപ്യൻ രാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു.തുടർന്ന്, സോഷ്യൽ മീഡിയയിൽ സജീവമായ രാഷ്ട്രീയ ചിന്തകൻ ഹിമാൻഷു ജെയിനിന്റെ ഒസിന്റ് ഒരു പോസ്റ്റ് പുറത്തുവന്നു. 2025 മാർച്ച് 19 ന് ന്യൂഡൽഹിയിലെ 10 ജൻപഥിൽ നോർവീജിയൻ വിദേശകാര്യ മന്ത്രി എസ്പെൻ ബാർത്ത് ഈഡുമായി ഗാന്ധി നടത്തിയ മുൻ കൂടിക്കാഴ്ചയിലേക്ക് ഇത് ശ്രദ്ധ ആകർഷിച്ചു.
ഈ കൂടിക്കാഴ്ച വെറുമൊരു ഓൺലൈൻ ആരോപണമായിരുല്ല, കാരണം കോൺഗ്രസ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. ഗാന്ധി ഈഡിനെയും ഇന്ത്യയിലെ നോർവേ അംബാസഡർ മെയ്-എലിൻ സ്റ്റെനറെയും തന്റെ വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്നാണ് സ്ഥിരീകരണം.ജനീവ ആസ്ഥാനമായുള്ള സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ ഡയലോഗിൽ മുതിർന്ന സ്ഥാനങ്ങൾ വഹിച്ചതിന് പുറമേ, 2014 നും 2016 നും ഇടയിൽ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ മാനേജിംഗ് ഡയറക്ടറായും മാനേജിംഗ് ബോർഡ് അംഗമായും ഈഡ് മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.രാഹുലിന്റെ ഈഡുമായുള്ള മുൻ കൂടിക്കാഴ്ചയെയും, ഏറ്റവും പുതിയ വിയറ്റ്നാം സന്ദർശനത്തെയും ഹനോയിയിലെ യൂറോപ്യൻ പ്രതിനിധി സംഘങ്ങളുടെ സാന്നിധ്യവുമായി ബന്ധിപ്പിക്കാൻ ഓൺലൈൻ പോസ്റ്റ് ശ്രമിച്ചു.
എന്നിരുന്നാലും, ഒക്ടോബർ 18 ന് വിയറ്റ്നാം-ഇഎഫ്ടിഎ കരാറിൽ ഒപ്പുവച്ച നോർവീജിയൻ പ്രതിനിധികളിൽ ഈഡ് ഉണ്ടായിരുന്നില്ല, വിദേശകാര്യ മന്ത്രാലയ സ്റ്റേറ്റ് സെക്രട്ടറി ആസ്ട്രിഡ് ബെർഗ്മാൽ നോർവേയെ പ്രതിനിധീകരിച്ചു.രാഹുൽ ഗാന്ധി പോകുന്നതിന് മുമ്പ് പാർലമെന്ററി, സുരക്ഷാ സംബന്ധിയായ നടപടിക്രമങ്ങൾ പാലിച്ചിരുന്നോ എന്നതാണ് മറ്റൊരു പ്രശ്നം.2026 മെയിൽ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രാഹുൽ ഗാന്ധിയുടെ മുൻ വിദേശ യാത്രകളെ പരസ്യമായി ചോദ്യം ചെയ്യുകയും പാർലമെന്റ് അംഗങ്ങൾ വിദേശ യാത്രയ്ക്ക് മൂന്നാഴ്ച മുമ്പ് ബന്ധപ്പെട്ട പാർലമെന്ററി സെക്രട്ടേറിയറ്റിനെ അറിയിക്കണമെന്ന് പറയുകയും ചെയ്തു.അത്തരം വിവരങ്ങൾ അനുമതിക്കായുള്ള അഭ്യർത്ഥനയല്ലെന്ന് റിജിജു വ്യക്തമാക്കി, അതേസമയം വിദേശ ആതിഥ്യമര്യാദയെയും വിദേശ സംഘടനകൾ വഹിക്കുന്ന ചെലവുകളെയും നിയന്ത്രിക്കുന്ന നിയമങ്ങൾ പാലിക്കുന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു. ഇവിടെയാണ് ഡോവലിന്റെ സന്ദർശനം പ്രസക്തമാകുന്നത്.
https://www.facebook.com/Malayalivartha

























