Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാന നഗരത്തിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു.. അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകൾ വീണ്ടും ഉയർത്തും.. സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലുമുള്ളവരും ജാഗ്രത പാലിക്കണം..


പത്ത് വർഷത്തെ പ്രവാസവും സ്വന്തം വീടെന്ന സ്വപ്നവും; മകൻ മരിച്ച വിവരമറിഞ്ഞ് അമ്മ നാട്ടിലെത്തിയത് ജീവനറ്റ ശരീരത്തിന് മുന്നിലേക്ക്; തേങ്ങി തിരുവനന്തപുരം...


കെ പി സി സി കസേര ഒഴിഞ്ഞു കിടക്കുകയാണ്..അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിനായി നിലവിലുള്ള മന്ത്രിസ്ഥാനം എ.പി. അനില്‍കുമാര്‍ ഒഴിഞ്ഞേക്കും..ദീപാവലി കഴിഞ്ഞാൽ തീരുമാനം..


പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം നൽകി നിരത്തിലേക്കിറക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക..നല്ല എട്ടിന്റെ പണിയാണ് കിട്ടാൻ പോകുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകർന്നാൽ ഇന്ത്യയടക്കമുള്ള സമീപരാജ്യങ്ങളിലേക്ക് വികിരണം വ്യാപിക്കാൻ സാധ്യത..നാലു സംസ്ഥാനങ്ങൾക്ക് ഭീഷണി..ഇന്ത്യയിൽനിന്ന് ഏകദേശം 2,500 കിലോമീറ്റർ അകലെ ഈ കേന്ദ്രം..

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകർന്നാൽ ഇന്ത്യയടക്കമുള്ള സമീപരാജ്യങ്ങളിലേക്ക് വികിരണം വ്യാപിക്കാൻ സാധ്യത..നാലു സംസ്ഥാനങ്ങൾക്ക് ഭീഷണി..ഇന്ത്യയിൽനിന്ന് ഏകദേശം 2,500 കിലോമീറ്റർ അകലെ ഈ കേന്ദ്രം..

04 NOVEMBER 2026 04:34 PM IST
മലയാളി വാര്‍ത്ത

More Stories...

മോദിയെ പിണക്കിയവർ നിലം തൊട്ടിട്ടില്ല... ട്രംപിൻറെ പരാജയം ആഘോഷിച്ച് ഇന്ത്യക്കാരും; റഷ്യൻ എണ്ണ, കുടിയേറ്റ പ്രശ്നം തുടങ്ങി ഇന്ത്യയെ പിണക്കിയതിന് തിരിച്ചടിയോ? കാത്തിരിക്കുന്നത് നല്ല നാളുകളോ?

ട്രംപിനെ പരിഹസിച്ച് ഇറാൻ; അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം ആയുധമാക്കി പുതിയ നീക്കം!

പിച്ചും പേയും പറഞ്ഞ് ട്രംപ്... ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിനും പാർട്ടിക്കും വമ്പൻ തിരിച്ചടി, ട്രംപിന്റെ പാർട്ടിയെ മുട്ടുകുത്തിച്ച ഇന്ത്യൻ വംശജ; ആരാണ് പിയ ദണ്ഡിയ?

ട്രംപിനും പാർട്ടിക്കും വമ്പൻ തിരിച്ചടി; റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കാൻസസിൽ ചരിത്രവിജയം സ്വന്തമാക്കി ഡെമോക്രാറ്റുകൾ, കാൻസസിൽ 1932ന് ശേഷം ആദ്യമായി ഡെമോക്രാറ്റ്!

നില വിട്ടാൽ എന്തും ചെയ്യും... പരമാധികാരം എനിക്ക്, ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് മേൽക്കൈ ലഭിച്ചാൽ അവരുടെ നിയമനിർമാണ നീക്കങ്ങൾക്കെല്ലാം വീറ്റോ പ്രയോഗിച്ച് തടയുമെന്ന മുന്നറിയിപ്പുമായി ട്രംപ്, ഞെട്ടലോടെ ലോക രാജ്യങ്ങൾ

അമേരിക്കയില്‍ നിന്നും ഇസ്രായേലില്‍ നിന്നും ആണവ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനിടെ ചരിത്രത്തില്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വരെ ഇന്നലെ ഇറാൻ പുറപ്പെടുവിച്ചിരുന്നു . ആണവ സ്‌ഫോടനമുണ്ടായാല്‍ എങ്ങനെ ജീവന്‍ രക്ഷിക്കാം, റേഡിയേഷന്‍ അപായങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം തുടങ്ങിയ വിവരങ്ങളടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഇറാന്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ. വഴിയാണ് ഈ അപൂര്‍വ്വ മുന്നറിയിപ്പുകള്‍ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രത്യേക ബോധവല്‍ക്കരണ വീഡിയോയും ഇതോടൊപ്പം അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

 

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അമേരിക്ക പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഈ നടപടി.. ഈ മുന്നറിയിപ്പിന് പിന്നിൽ ഇറാൻ ഭയന്നിരുന്നു എന്ന് തന്നെ വേണം പറയാൻ. കാരണം ഭരണ കേന്ദ്രങ്ങളിലേക്കും തുറമുഖങ്ങളിലേക്കും സൈനിക കേന്ദ്രങ്ങളിലേക്കും ആക്രമണം നടത്തുന്നത് പോലെയാവില്ല ആണവ നിലയങ്ങളിലേക്ക് ആക്രമണം നടത്തിയാൽ സംഭവിക്കുന്നത് . ഇത്തരത്തിൽ ഒരു ആക്രമണം സംഭവിച്ചു എന്ന് തന്നെ കരുതുക ഇറാൻ മാത്രമാണോ ഭയപ്പെടേണ്ടത് . മറ്റേതെങ്കിയിലും രാജ്യങ്ങൾ ഭയക്കണോ..എങ്കിൽ ഭയപ്പെടണം എന്നുള്ളതാണ് പുതിയ പഠനങ്ങൾ നൽകുന്ന മുന്നറിയിപ്പ്..ഇന്ത്യയടക്കമുള്ള സമീപരാജ്യങ്ങളിലേക്ക് വികിരണം വ്യാപിക്കാൻ സാധ്യതയുണ്ട്.

കാറ്റ് കിഴക്കോട്ട് വീശുകയാണെങ്കിൽ റേഡിയോ ആക്ടീവ് കണങ്ങൾ പേർഷ്യൻ ഉൾക്കടൽ, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നിവ കടന്ന് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളായ പഞ്ചാബ്, രാജസ്ഥാൻ, ജമ്മു-കശ്മീർ, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് എത്തും. വിശദമായി പറയുവാണെങ്കിൽ..ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന പിക്ക്ആക്സ് പർവതത്തിലെ രഹസ്യ ഭൂഗർഭ ആണവനിലയത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ആക്രമണമുണ്ടായാൽ റേഡിയോ ആക്ടീവ് വികിരണങ്ങൾ പാകിസ്താനിലേക്കും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

 

അമേരിക്ക പിക്ക്ആക്സ് പർവതം ആക്രമിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകിയിരുന്നു. ഇറാന്റെ ഭൂരിഭാഗം ആണവശേഷിയും തകർത്തുകഴിഞ്ഞെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ട്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ബാക്കിയുള്ള ഒന്ന് രണ്ട് കേന്ദ്രങ്ങൾ കൂടി ലക്ഷ്യമിടേണ്ടി വരുമെന്നും ആഗ്രഹിക്കുന്ന ഏതു സമയത്തും പിക്ക്ആക്സ് പർവ്വതത്തിന് നേരെ ആക്രമണം നടത്താൻ തങ്ങൾക്ക് സാധിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇറാനിലെ ഫോർഡോ, നതാൻസ് എന്നീ ആണവ സമുച്ചയങ്ങൾ കഴിഞ്ഞ വർഷം ആക്രമിക്കപ്പെട്ടിരുന്നു.

 

എന്നാൽ, അവയേക്കാൾ താഴ്ചയിൽ പർവതത്തിന് 328 അടി താഴെ കടുപ്പമേറിയ ഗ്രാനൈറ്റ് പാറകൾക്കുള്ളിലാണ് പിക്ക്ആക്സ് നിലയം സ്ഥിതി ചെയ്യുന്നത്. അതിനാൽ, ആണവ കേന്ദ്രം തകർക്കാൻ അമേരിക്കയുടെ പരമ്പരാഗത ബങ്കർ ബസ്റ്റർ ബോംബുകൾക്ക് സാധിക്കില്ലെന്നും ആണവാക്രമണം മാത്രമാണ് വഴിയെന്നും ട്രംപിൻ്റെ അടുത്ത വിശ്വസ്തനും മുൻ ഫോക്സ് ന്യൂസ് അവതാരകനുമായ ടക്കർ കാൾസൺ അവകാശപ്പെട്ടിരുന്നു. ഇത് ഇന്ത്യയടക്കമുള്ള സമീപരാജ്യങ്ങളിലേക്ക് വികിരണം വ്യാപിക്കാൻ ഇടയാക്കുമെന്നും കാൾസൺ പറഞ്ഞു. ഇന്ത്യയിൽനിന്ന് ഏകദേശം 2,500 കിലോമീറ്റർ അകലെയാണ് ഈ ആണവകേന്ദ്രം സ്ഥിതി ചെയ്യുന്നത്.

സ്ഫോടനത്തിന്റെ തീവ്രത, കാലാവസ്ഥ, കാറ്റിന്റെ ഗതി എന്നിവയെ ആശ്രയിച്ചായിരിക്കും വികിരണ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നത്. കാറ്റ് കിഴക്കോട്ട് വീശുകയാണെങ്കിൽ റേഡിയോ ആക്ടീവ് കണങ്ങൾ പേർഷ്യൻ ഉൾക്കടൽ, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നിവ കടന്ന് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളായ പഞ്ചാബ്, രാജസ്ഥാൻ, ജമ്മു-കശ്മീർ, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് എത്തിയേക്കാമെന്ന് പ്രതിരോധ വിദഗ്ധനായ സന്ദീപ് ഉണ്ണിത്താൻ പറഞ്ഞു.എന്നിരുന്നാലും, ട്രംപിന്റെ വിശ്വസ്തന്റെ ആശങ്കാജനകമായ അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പരിഹസിക്കപ്പെട്ടു.

 

അതേസമയം, ആണവായുധങ്ങൾ ഉപയോഗിക്കേണ്ടി വരില്ലെന്ന് ട്രംപ് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇത് സാധ്യതാ പഠനമാണെന്നും കാൾസണിന്റെ അവകാശവാദങ്ങളിൽ കൃത്യമായ തെളിവുകളില്ലെന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.അതിനുമുമ്പ്, ട്രംപ് ചൂതാട്ടത്തിന് ഇറങ്ങുമോ എന്നതാണ് പ്രധാന ചോദ്യം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിൽ ഇറാൻ സമ്മതിച്ചില്ലെങ്കിൽ , പിക്കാക്സ് പർവതത്തിൽ ബോംബ് വയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് സമീപ മാസങ്ങളിൽ ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട് . എന്നിരുന്നാലും, ഇതുവരെ ആക്രമണങ്ങളിൽ നിന്ന് അദ്ദേഹം പിന്മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം  (14 minutes ago)

പത്ത് വർഷത്തെ പ്രവാസവും സ്വന്തം വീടെന്ന സ്വപ്നവും; മകൻ മരിച്ച വിവരമറിഞ്ഞ് അമ്മ നാട്ടിലെത്തിയത് ജീവനറ്റ ശരീരത്തിന് മുന്നിലേക്ക്; തേങ്ങി തിരുവനന്തപുരം...  (32 minutes ago)

ജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന ആ സംവിധാനങ്ങളെ പരിഹസിക്കുകയും എതിർക്കുകയും ചെയ്തവരാണ് യു.ഡി.എഫ്; കേവലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ട്രാഫിക് ക്യാമറകൾക്ക് മുകളിൽ കൊട്ടവെച്ച് മൂടാനും നിയമലംഘകരെ കയ  (43 minutes ago)

KPCC PRESIDENT ദീപാവലിയ്ക്ക് ശേഷം അടുത്ത വെടിക്കെട്ട്..  (45 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 53 കേസുകളിലായി 59 പേര്‍ കൂടി അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 14369  (47 minutes ago)

Minor driving രക്ഷിതാക്കൾക്കെതിരെയും കേസെടുക്കും  (54 minutes ago)

തൊഴിലാളികളുടെ ക്ഷേമം, തൊഴില്‍ സുരക്ഷ, വേതനം, ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനായി വിവിധ നിയമഭേദഗതികളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് ; മിനിമം വേതനത്തില്‍ വര്‍ധനയ്ക്ക് വഴിയൊരുക്കുമെ  (56 minutes ago)

Pickaxe Mountain ആണവ വികിരണം ഇന്ത്യയിലും എത്തുമോ  (1 hour ago)

ആരോഗ്യ വകുപ്പിലെ തസ്തികകളെക്കുറിച്ച് പഠനം നടത്തി ആവശ്യമായ കുറവുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 28 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു; ഇതിനായി രൂപീകരിച്ച സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന്റെ  (1 hour ago)

NASA ആശങ്കയോടെ ബഹിരാകാശ ശാസ്ത്രജ്ഞർ..  (1 hour ago)

മരിച്ച പോയവനെ പറ്റി ഇല്ലാക്കഥ ഉണ്ടാക്കല്ലേ, TRIANGLE LOVE ഇല്ല...!!!എന്തിനാ എന്റെ കൊച്ചിനെ കൊന്നത്; നെഞ്ച് പൊട്ടിക്കരഞ്ഞ് അഭിറാമിന്റെ അമ്മയും സഹോദരിയും  (1 hour ago)

മോദിയെ പിണക്കിയവർ നിലം തൊട്ടിട്ടില്ല... ട്രംപിൻറെ പരാജയം ആഘോഷിച്ച് ഇന്ത്യക്കാരും; റഷ്യൻ എണ്ണ, കുടിയേറ്റ പ്രശ്നം തുടങ്ങി ഇന്ത്യയെ പിണക്കിയതിന് തിരിച്ചടിയോ? കാത്തിരിക്കുന്നത് നല്ല നാളുകളോ?  (1 hour ago)

Pangappara ആ ഒറ്റരാതി പ്രതിയെ കയ്യിൽ കിട്ടിയിട്ടും വിട്ടു..  (1 hour ago)

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും ജാഗ്രത പാലിക്കണം  (2 hours ago)

ട്രംപിനെ പരിഹസിച്ച് ഇറാൻ; അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം ആയുധമാക്കി പുതിയ നീക്കം!  (2 hours ago)

Malayali Vartha Recommends