അവളെ ഇഷ്ടമാണ് സാറേ, നീരജിനെ സ്റ്റോര്‍ റൂമില്‍ പൂട്ടിയിട്ടു..! തൂങ്ങുന്നതിന് മുൻപ് ATTACK ഈ 10-ാം ക്ലാസ്സുകാരന്റെ മരണം

കാസര്‍കോട് അഴിത്തലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി നീരജ് സന്തോഷ് (15) ജീവനൊടുക്കിയ സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കും അധ്യാപകര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. സ്കൂള്‍ അധികൃതരില്‍ നിന്നുള്ള മാനസിക സമ്മര്‍ദമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒരു പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ നീരജിന് സ്കൂളില്‍ നിന്നും കടുത്ത മാനസിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു എന്നാണ് കുടുംബത്തിന്റെ ഏറ്റവും ഗുരുതരമായ ആരോപണം. ഒരു അധ്യാപകന് നീരജിനെ മണിക്കൂറുകളോളം സ്റ്റോര്‍ റൂമില്‍ പൂട്ടിയിട്ടു എന്ന് സഹോദരനോട് കുട്ടി വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha

























