Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...


പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും കാര്യവിജയവും:


യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ


പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു.... സംസ്കാരം ഇന്നു വൈകുന്നേരം മാവൂർ റോഡ് സ്മൃതിപഥത്തിൽ


നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ നാട്ടുകാർ ചേർന്ന് ത‍ടഞ്ഞുനിർത്തി... അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് പോലീസ്

പ്ലാൻ ബി പൊളിഞ്ഞു... ആനന്ദയുടെ ഫോൺ ദിവസങ്ങൾക്ക് മുൻപേ ഒന്നാംപ്രതിയുടെ കൈയിൽ! അഭിരാമിനെ കൊലപ്പെടുത്താൻ ആസൂത്രിത നീക്കം; മൃതദേഹം കായലിൽ തള്ളാനും പദ്ധതിയിട്ടു, മഴ പെയ്തതോടെ എല്ലാം കുളമായി

04 NOVEMBER 2026 08:41 AM IST
മലയാളി വാര്‍ത്ത

More Stories...

പോലീസ് സ്റ്റേഷൻ കിടുങ്ങി... സുഖമാണോ ചേട്ടാ... അടൂരിൽനിന്ന് ചങ്ങനാശ്ശേരിയിലേക്ക്! പോലീസ് സ്റ്റേഷനിൽ ഏഴ് മണിക്കൂർ ഗുണ്ടാവിളയാട്ടം!

അമ്മയെയും മകനെയും ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: ഗുണ്ടകൾക്ക് കഠിനതടവും പിഴയും

സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...

കൊല്ലത്ത് മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരണത്തിന് കീഴടങ്ങി

പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു.... സംസ്കാരം ഇന്നു വൈകുന്നേരം മാവൂർ റോഡ് സ്മൃതിപഥത്തിൽ

ഒരു തെളിവെങ്കിലും അവശേഷിക്കും. അതാണ് ഇവിടേയും സംഭവിച്ചത്. മഴ വന്നില്ലായിരുന്നെങ്കിൽ ഇത് ഒരു മിസ്സിംഗ് കേസായി മാത്രം മാറിയേനെ. തിരുവനന്തപുരം ശ്രീകാര്യത്ത് പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥിയായ അഭിരാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകം പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പേരിലല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് നടന്നതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. പെൺസുഹൃത്തായ ആനന്ദയുടെ മൊബൈൽ ഫോൺ സംഭവത്തിന് ദിവസങ്ങൾക്കു മുൻപുതന്നെ ഒന്നാംപ്രതിയായ പതിനേഴുകാരന്റെ കൈവശമായിരുന്നു. ഈ ഫോൺ ഉപയോഗിച്ച് ആനന്ദയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അഭിരാമിന് നിരന്തരം സന്ദേശങ്ങൾ അയച്ചാണ് പ്രതികൾ കെണിയൊരുക്കിയത്. ആനന്ദയാണെന്ന് വിശ്വസിച്ച അഭിരാമിനെ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മുൻപ് പ്രണയത്തിലായിരുന്ന പെൺകുട്ടി ബന്ധം അവസാനിപ്പിച്ച് മറ്റൊരു യുവാവുമായി അടുപ്പത്തിലായതാണ് പതിനേഴുകാരനിൽ വൈരാഗ്യമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ആ യുവാവിനെ വകവരുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ ഇയാളുടെ സുഹൃത്തായ അഭിരാമിനെ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാമെന്നായിരുന്നു പ്രതിയുടെ കണക്കുകൂട്ടൽ.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അഭിരാം ബസിൽ യാത്രചെയ്ത് പാങ്ങപ്പാറയിലെത്തുകയായിരുന്നു. അവിടെ പതിനേഴുകാരനും രണ്ടാംപ്രതിയായ ഉമർ മുഫ്താറും കാത്തുനിൽക്കുന്നുണ്ടായിരുന്നു. താൻ ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ അഭിരാം അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ അനുവദിച്ചില്ല. തങ്ങൾ ലക്ഷ്യമിട്ടിരുന്ന സുഹൃത്തിനെ ഫോണിൽ വിളിച്ച് അവിടേക്ക് വരുത്തണമെന്ന് അഭിരാമിനോട് ആവശ്യപ്പെട്ടു. അഭിരാം രണ്ടുതവണ സുഹൃത്തിനെ വിളിച്ചെങ്കിലും സ്ഥലത്തേക്ക് വരാൻ സുഹൃത്ത് തയ്യാറായില്ല. ഇതോടെ അഭിരാമിനുമേൽ സമ്മർദം ചെലുത്തി. പിന്നീട് മടങ്ങാൻ ശ്രമിച്ച അഭിരാമിനെ പ്രതികൾ ബലംപ്രയോഗിച്ച് തടഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിനിടെ കൈകൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നാലെ മൃതദേഹം എങ്ങനെ മറച്ചുവെക്കാമെന്നതിനെക്കുറിച്ചും പ്രതികൾ ആലോചിച്ചു.

മരിച്ചെന്ന് ഉറപ്പായതോടെ അഭിരാമിന്റെ മൃതദേഹം ചാക്കിൽ കെട്ടി കായലിൽ ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി ചാക്ക് കൊണ്ടുവന്ന് മൃതദേഹം അതിനുള്ളിലാക്കുകയും ചെയ്തു. എന്നാൽ രാത്രിയിൽ ശക്തമായ മഴ പെയ്തതോടെ കായലിലേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് മൃതദേഹം അതേ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികൾ മടങ്ങുകയായിരുന്നു. ഇതിനിടെ അഭിരാമിന്റെ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്തു. കൊലപാതകത്തിന് പിന്നാലെ പിടിക്കപ്പെട്ടാൽ കുറ്റത്തിന്റെ ഉത്തരവാദിത്തം പതിനേഴുകാരൻ ഒറ്റയ്ക്ക് ഏറ്റെടുക്കണമെന്ന ധാരണയും പ്രതികൾക്കിടയിലുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. പ്രായപൂർത്തിയാകാത്തതിനാൽ ശിക്ഷയിൽ ഇളവ് ലഭിക്കുമെന്ന കണക്കുകൂട്ടലും ഇതിനു പിന്നിലുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാൽ ചോദ്യംചെയ്യലിൽ ലഭിച്ച വിവരങ്ങളും മറ്റ് തെളിവുകളും കേസിന്റെ കൂടുതൽ ചുരുളഴിച്ചു. കാപ്പാ കേസുകളടക്കം ക്രിമിനൽ പശ്ചാത്തലമുള്ള ഉമർ മുഫ്താറിന്റെ പങ്കും അന്വേഷണത്തിൽ പുറത്തുവന്നു. കൗമാരക്കാരുടെ ബന്ധങ്ങളിലെ തർക്കം മറ്റൊരു കൗമാരക്കാരന്റെ ജീവനെടുത്ത സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാർ നമ്പറുകളുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കൾക്ക് പണം നൽകുന്ന രീതിക്ക് പകരം, ബയോമെട്രിക്‌സും വോട്ടർ ഐഡി നമ്പറുകളും ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം ഉടൻ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി  (5 minutes ago)

ശത്രുവിന് തൊടാനായില്ല... 47 വർഷത്തിനുശേഷം ചരിത്രനേട്ടം! ഒരു സൈനികനെയും നഷ്ടപ്പെടാതെ CRPF  (10 minutes ago)

പോലീസ് സ്റ്റേഷൻ കിടുങ്ങി... സുഖമാണോ ചേട്ടാ... അടൂരിൽനിന്ന് ചങ്ങനാശ്ശേരിയിലേക്ക്! പോലീസ് സ്റ്റേഷനിൽ ഏഴ് മണിക്കൂർ ഗുണ്ടാവിളയാട്ടം!  (30 minutes ago)

അമ്മയെയും മകനെയും ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: ഗുണ്ടകൾക്ക് കഠിനതടവും പിഴയും  (33 minutes ago)

എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.  (51 minutes ago)

പ്ലാൻ ബി പൊളിഞ്ഞു... ആനന്ദയുടെ ഫോൺ ദിവസങ്ങൾക്ക് മുൻപേ ഒന്നാംപ്രതിയുടെ കൈയിൽ! അഭിരാമിനെ കൊലപ്പെടുത്താൻ ആസൂത്രിത നീക്കം; മൃതദേഹം കായലിൽ തള്ളാനും പദ്ധതിയിട്ടു, മഴ പെയ്തതോടെ എല്ലാം കുളമായി  (58 minutes ago)

മുരശ് ചുഴലിക്കാറ്റ്... ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി സതേൺ റെയിൽവേ  (1 hour ago)

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിന് തിരിച്ചടി! ഇറാൻ യുദ്ധവും വിലക്കയറ്റവും വോട്ടർമാരുടെ പ്രതിഷേധമായി, ഇറാനെതിരായ നടപടി തെറ്റെന്ന് പത്തിൽ ആറു വോട്ടർമാർ: യുഎസ് സർവേ;  (1 hour ago)

മലയാളികൾക്ക് ആശ്വാസം.... ദീപാവലിക്ക് നാട്ടിലെത്താനായി ദക്ഷിണ റെയിൽവേ സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു...  (1 hour ago)

സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സുപ്രീംകോടതിയിൽ.. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകി , പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രീംകോടതി എടുക്കുന്ന തീരു  (2 hours ago)

2026-ലെ പി.ജി.മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു  (2 hours ago)

കൊല്ലത്ത് മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരണത്തിന് കീഴടങ്ങി  (2 hours ago)

പണമിടപാടുകളിലും ഔദ്യോഗിക രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ  (2 hours ago)

Malayali Vartha Recommends