പ്രിയപ്പെട്ടവന്റെ ഓർമ്മയിൽ വിതുമ്പി പാങ്ങപ്പാറ; പ്രണയപ്പകയുടെ കെണിയിൽ പൊലിഞ്ഞത് സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരൻ...

ഒരു പ്രണയപ്പകയുടെയും ക്രൂരതയുടെയും ഇരയായി മാറിയ ശ്രീകാര്യം പാങ്ങപ്പാറയിലെ 17 വയസ്സുകാരൻ അഭിറാമിന്റെ മൃതദേഹം വൻ ജനവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. അമ്മയും സഹോദരിയും വിദേശത്തുനിന്നും എത്തിയ ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ. കേസിൽ ഒന്നിനുപിറകെ ഒന്നായി ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രതിയായ 17-കാരൻ തന്റെ പൂർവ്വകാമുകിയുടെ പുതിയ കാമുകനെ വകവരുത്താൻ പെൺകുട്ടിയുടെ ഫോൺ വഴിയാണ് കെണിയൊരുക്കിയത്. ഈ കെണിയിൽ സുഹൃത്തിന് വേണ്ടി നിലകൊണ്ട അഭിറാം പെട്ടുപോവുകയായിരുന്നു. സുഹൃത്തിനെ വിളിച്ചുവരുത്താൻ പ്രതികൾ നിർബന്ധിച്ചെങ്കിലും അഭിറാം അതിന് വഴങ്ങിയില്ല. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാപ്പാ കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha

























