Widgets Magazine 

05
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചന്ദ്രന്റെ രാശിമാറ്റവും തൊഴിൽ വിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം_പതിനഞ്ച് വർഷത്തിനുശേഷം വിചാരണയ്ക്ക് ഇന്ന് തുടക്കം


അധിക സേവനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരസേനയിൽ ചേരാൻ വീണ്ടും അവസരം ലഭിക്കും... അ​ഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടി... അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ രം​ഗത്ത്...


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല... ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞു, സേനയുടെ ആധുനികവൽകരണത്തിന് വേണ്ടി പ്രോജക്ടുകൾ നൽകിയെന്നും മന്ത്രി


പ്രിയപ്പെട്ടവന്റെ ഓർമ്മയിൽ വിതുമ്പി പാങ്ങപ്പാറ; പ്രണയപ്പകയുടെ കെണിയിൽ പൊലിഞ്ഞത് സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരൻ...

എല്ലാം മറന്നെന്ന് കരുതി പക്ഷെ... 18 വയസിൽ ചെയ്ത കൊലപാതകം കണ്ടെത്തിയത് നീണ്ട അന്വേഷണത്തിനൊടുവിൽ, മീററ്റിൽ ഒളിവുജീവിതം, കുണ്ടറയിൽ വിവാഹം; 30 വർഷത്തിനുശേഷം ‘രണ്ടാം സുകുമാരക്കുറുപ്പ്’ പിടിയിൽ

05 NOVEMBER 2026 08:15 AM IST
മലയാളി വാര്‍ത്ത

More Stories...

  നിയമലംഘകരെ പൂട്ടാൻമോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കുന്നു....

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസ്... കോടതിയുടെ ശിക്ഷാവിധി കാത്തുനിൽക്കാതെ ലൈസൻസ് റദ്ദാക്കലടക്കം നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി

അമിതവേഗത്തിലെത്തിയ ബസിടിച്ച് ഇൻഫോപാർക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും സാദ്ധ്യത

യാത്രാദുരിതത്തിന് പരിഹാരം... അറ്റകുറ്റപ്പണിക്കായി എട്ടുദിവസം അടച്ചിട്ട മാര്‍ത്താണ്ഡവര്‍മ പഴയപാലം തുറന്നു...

മുപ്പത് വർഷം... അത്രയും കാലം പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞു. ഇതിനിടെ പേര് മാറ്റി, സംസ്ഥാനം മാറി, പുതിയൊരു കുടുംബജീവിതം പോലും തുടങ്ങി. ഉത്തർപ്രദേശിലെ മീററ്റിൽ 15 വർഷം താമസം. പിന്നീട് കൊല്ലം കുണ്ടറയിലെത്തി വിവാഹം കഴിച്ച് വ്യാജവിലാസത്തിൽ ജീവിതം. ഒടുവിൽ വെൽഡിങ് തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെ പൊലീസിന്റെ പിടിയിലായി. 1995ൽ തൃശൂരിൽ നടന്ന മാർത്ത വധക്കേസിലെ പ്രതി കൃഷ്ണകുമാറിന്റെ അറസ്റ്റാണ് ഇപ്പോൾ കേരളത്തിൽ ശ്രദ്ധ നേടുന്നത്. പൊലീസ് രേഖകളിൽ രണ്ടാം സുകുമാരക്കുറുപ്പ് എന്ന വിശേഷണം വരെ ലഭിച്ച ഈ പ്രതിയുടെ ഒളിവുജീവിതത്തിന് ഒടുവിൽ അന്ത്യമായിരിക്കുകയാണ്.

1995ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൃശൂർ കിഴക്കേക്കോട്ട സ്വദേശിനിയായ 65 വയസ്സുകാരി മാർത്തയായിരുന്നു കൊല്ലപ്പെട്ടത്. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന മാർത്തയെ ആറു പവൻ സ്വർണാഭരണങ്ങൾ കവർന്നെടുക്കുന്നതിനുവേണ്ടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. അന്ന് വെറും 18 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന കൃഷ്ണകുമാറും ചാലക്കുടി സ്വദേശിയായ പ്രസാദുമായിരുന്നു കേസിലെ പ്രതികൾ. ഇരുവരെയും പൊലീസ് പിടികൂടുകയും ചെയ്തു. എന്നാൽ പിന്നീട് ജാമ്യത്തിലിറങ്ങിയ കൃഷ്ണകുമാർ മുങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയതോടെ ഇയാൾക്കെതിരെ ദീർഘകാലമായി വാറന്റും നിലനിന്നിരുന്നു.

എന്നാൽ കൃഷ്ണകുമാറിന്റെ ഒളിച്ചോട്ടം അവിടെ അവസാനിച്ചില്ല. മീററ്റിൽ എത്തിയ ഇയാൾ തിരിച്ചറിയൽ മറച്ചുവെച്ച് വർഷങ്ങളോളം താമസിച്ചു. അവിടെ നാട്ടുകാർക്കിടയിൽ മാന്യനായ ഒരാളായി ജീവിച്ചുവെന്നാണ് അന്വേഷണവിവരങ്ങൾ. പിന്നീട് മീററ്റിൽനിന്ന് കൊല്ലത്തേക്ക് കടന്നു. കുണ്ടറയിൽ പുതിയ ജീവിതം ആരംഭിച്ച ഇയാൾ വിവാഹം കഴിച്ചു. രണ്ടു മക്കളുമുണ്ടായി. കിഷൻകുമാർ എന്ന പേരിലാണ് കൊല്ലത്ത് കഴിഞ്ഞിരുന്നത്. വെൽഡിങ് തൊഴിലാളിയായി ജോലി ചെയ്തും കുടുംബജീവിതം നയിച്ചും വരികയായിരുന്നു. ഭാര്യയ്ക്കും മക്കൾക്കും ഇയാളുടെ പഴയ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ഇതിനിടെ, കൃഷ്ണകുമാറിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഉപേക്ഷിച്ചിരുന്നില്ല. പഴയ കേസിന്റെ രേഖകളും പ്രതിയുടെ ചിത്രങ്ങളും ശേഖരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോയി. 2022ൽ അന്വേഷണത്തിനിടെ പൊലീസിന് ലഭിച്ച പഴയ ചിത്രവും നിർണായകമായി. മീററ്റിൽ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നുവെന്ന സൂചന പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിന്നീട് കൊല്ലത്തേക്ക് എത്തിയതായി കണ്ടെത്തിയത്. തുടർന്ന് കുണ്ടറയിൽ നടത്തിയ പരിശോധനയിൽ വ്യാജവിലാസത്തിൽ കഴിയുകയായിരുന്ന കൃഷ്ണകുമാറിനെ പൊലീസ് കണ്ടെത്തി. ഒടുവിൽ മുപ്പത് വർഷം നീണ്ട ഒളിവുജീവിതത്തിന് തിരശ്ശീല വീണു.

1995ൽ നടന്ന ഒരു കൊലപാതകക്കേസിൽ പ്രതിയായ യുവാവ്, ജാമ്യത്തിലിറങ്ങിയ ശേഷം മൂന്ന് പതിറ്റാണ്ടോളം നിയമത്തിന്റെ പിടിയിൽപ്പെടാതെ കഴിഞ്ഞുവെന്നത് അന്വേഷണസംഘത്തിന് മുന്നിലുണ്ടായിരുന്ന വലിയ വെല്ലുവിളിയായിരുന്നു. ഇപ്പോൾ പ്രതി പിടിയിലായതോടെ പഴയ കേസിന്റെ വിചാരണ നടപടികൾക്കും നിർണായകമായ വഴിത്തിരിവുണ്ടായിരിക്കുകയാണ്. സുകുമാരക്കുറുപ്പിനെപ്പോലെ വർഷങ്ങളോളം പൊലീസിനെ വെട്ടിച്ച് ജീവിച്ച പ്രതിയെന്ന നിലയിലാണ് കൃഷ്ണകുമാറിനെ രണ്ടാം സുകുമാരക്കുറുപ്പ് എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ ഒരു കൊലപാതകക്കേസിലെ പ്രതി എത്രകാലം ഒളിച്ചുകഴിഞ്ഞാലും നിയമത്തിന്റെ കൈകളിൽനിന്ന് രക്ഷപ്പെടാനാവില്ലെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ അറസ്റ്റ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക നേതാക്കളുടെ പിന്തുണ ഉറപ്പാക്കും... ആസിയാൻ ഉച്ചകോടിക്കിടെ നരേന്ദ്ര മോദി ട്രംപിനെ കണ്ടേക്കും, യുഎസ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച; വ്യാപാര കരാറിലടക്കം പ്രതീക്ഷ, മോദിയുടെ പിന്തുണ ത  (11 minutes ago)

തദ്ദേശതെരഞ്ഞെടുപ്പിൽ രണ്ടിലേറെ കുട്ടികളുള്ളവരെ മത്സരിക്കുന്നത് വിലക്കുന്ന നിയമങ്ങൾക്ക് പ്രസക്തിയില്ലാതായെന്ന് സുപ്രീംകോടതി.  (13 minutes ago)

  നിയമലംഘകരെ പൂട്ടാൻമോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കുന്നു....  (15 minutes ago)

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസ്... കോടതിയുടെ ശിക്ഷാവിധി കാത്തുനിൽക്കാതെ ലൈസൻസ് റദ്ദാക്കലടക്കം നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി  (22 minutes ago)

യുവേഫ ചാമ്പ്യൻസ് ലീഗ്.... റയൽ മാഡ്രിഡിന് ജയം  (36 minutes ago)

ട്രംപെ നിന്നെ പിന്നെ കണ്ടോളാം... അമേരിക്കൻ രാഷ്ട്രീയത്തിൽ ഡൊണാൾഡ് ട്രംപിന് ചരിത്ര തിരിച്ചടി, നൂറുവർഷത്തെ റെക്കോർഡ് തകർന്നു! ട്രംപിന് ഇനി പിടിച്ചുനിൽക്കാനാകുമോ? ഇറാൻ യുദ്ധം തിരിച്ചടിച്ചു; ഇംപീച്ച്‌മെന്  (40 minutes ago)

അമിതവേഗത്തിലെത്തിയ ബസിടിച്ച് ഇൻഫോപാർക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

എല്ലാം മറന്നെന്ന് കരുതി പക്ഷെ... 18 വയസിൽ ചെയ്ത കൊലപാതകം കണ്ടെത്തിയത് നീണ്ട അന്വേഷണത്തിനൊടുവിൽ, മീററ്റിൽ ഒളിവുജീവിതം, കുണ്ടറയിൽ വിവാഹം; 30 വർഷത്തിനുശേഷം ‘രണ്ടാം സുകുമാരക്കുറുപ്പ്’ പിടിയിൽ  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും സാദ്ധ്യ  (1 hour ago)

യാത്രാദുരിതത്തിന് പരിഹാരം... അറ്റകുറ്റപ്പണിക്കായി എട്ടുദിവസം അടച്ചിട്ട മാര്‍ത്താണ്ഡവര്‍മ പഴയപാലം തുറന്നു...  (1 hour ago)

തെളിവുകൾ ഒന്നൊന്നായി പുറത്ത്... അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്, അഭിരാം കൊലക്കേസിൽ വീണ്ടും അറസ്റ്റ്; പെൺ സുഹൃത്തും പിടിയിൽ! കൊലപാതകത്തിന് പിന്നാലെ എന്തു സംഭവിച്ചു?  (1 hour ago)

ശബരിമല തീര്‍ത്ഥാടനം.. ഭക്ഷ്യവസ്തുക്കളുടെ വിലയിലും തൂക്കത്തിലും കൃത്രിമത്വം പാടില്ല, വില നിലവാരം പ്രദര്‍ശിപ്പിക്കാത്തവര്‍ക്കും നിശ്ചയിച്ച വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കും ക്രിമിനല്‍ നടപടി ഉള്  (1 hour ago)

  ചേരാനെല്ലൂർ വാഹനാപകട കേസ്... കേസിലുൾപ്പെട്ട 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ ഇന്ന് കോടതി വിധി പറയും  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം_പതിനഞ്ച് വർഷത്തിനുശേഷം വിചാരണയ്ക്ക് ഇന്ന് തുടക്കം  (2 hours ago)

Malayali Vartha Recommends