പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...

കൂട്ടുകാരനെ ചതിക്കാൻ വിസമ്മതിച്ചതിന് തിരുവനന്തപുരം ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥി അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി വഴി കെണിയൊരുക്കി വിളിച്ചുവരുത്തിയ പ്രതികൾ, തങ്ങൾ ലക്ഷ്യമിട്ട പെൺകുട്ടിയുടെ മുൻകാമുകനെ എത്തിക്കാൻ അഭിറാമിനെ നിർബന്ധിക്കുകയായിരുന്നു. ഇതിന് വഴങ്ങാതെ വന്നതോടെ വായിൽ തുണി തിരുകി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് ബെൽറ്റുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ കാപ്പ പ്രതി ഉമർ, പതിനെട്ടുകാരി അനന്ത, മുഖ്യപ്രതിയായ 17കാരൻ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഞായറാഴ്ച കാണാതായിട്ടും പ്രതിയെ ആദ്യം കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് അഭിറാമിന്റെ കുടുംബം ആരോപിച്ചു.
https://www.facebook.com/Malayalivartha
























