ഇടിച്ചുതെറിപ്പിച്ചതും കാറിനടിയിൽ കുരുങ്ങി 2 km വലിച്ചിഴച്ച് കൊണ്ടുപോയി ആ പാവത്തിനെ കൊന്നു,CCTV-യിൽ

കാറിടിച്ച ഭിക്ഷാടകനെ അപകടത്തിന് ശേഷം വാഹനം നിർത്താതെ രണ്ട് കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. ക്രൂരമായ ഈ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഭിക്ഷാടകൻ ദാരുണമായി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി വവ്വക്കാവിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. മരിച്ച ഭിക്ഷാടകൻ ആരാണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കാറോടിച്ചിരുന്ന കടത്തൂർ സ്വദേശിയായ വ്യാപാരി ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിനിടയാക്കിയ കാറും പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
കരുനാഗപ്പള്ളി വവ്വക്കാവിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഷാജഹാന്റെ കാർ റോഡിലുണ്ടായിരുന്ന ഭിക്ഷാടകനെ ഇടിച്ചിടുകയായിരുന്നു. എന്നാൽ അപകടമുണ്ടായിട്ടും വാഹനം നിർത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ഇയാൾ തയ്യാറായില്ല. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഭിക്ഷാടകൻ കാറിനടിയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമായി അറിഞ്ഞിട്ടും വാഹനം നിർത്താൻ തയ്യാറാകാതെ ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരമാണ് ഷാജഹാൻ കാറുമായി അതിവേഗം മുന്നോട്ട് പോയത്.
https://www.facebook.com/Malayalivartha

























