Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സതീശനെ ഒതുക്കാൻ നെട്ടോട്ടം; മന്ത്രിമാർ കൂട്ടത്തോടെ രംഗത്ത്, വമ്പൻ നീക്കങ്ങൾ ഇങ്ങനെ; മുരളി കലക്കി

18 NOVEMBER 2026 10:42 PM IST
മലയാളി വാര്‍ത്ത

തിങ്കളാഴ്ച മുതൽ കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം ആറാട്ടുപുഴ അഴീക്കൽ കടലിൽനിന്ന് കണ്ടെത്തി. ഇടപ്പോൺ ഹരിനന്ദനത്തിൽ ശ്രീകുമാറിന്റെയും ബിന്ദുവിന്റെയും മകൻ ദേവദത്ത് (ആരോമൽ-19) ആണ് മരിച്ചത്. നൂറനാട് പാറ്റൂർ ശ്രീബുദ്ധാ കോളേജ് ഓഫ് എൻജിനീയറിങ്ങിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു. വലിയഴീക്കൽ പാലത്തിൽനിന്ന് കടലിലേക്ക് ചാടിയതാകാമെന്നാണ് പ്രാഥമിക നിഗമനം.


ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ കായംകുളം പൊഴിക്ക് രണ്ട് കിലോമീറ്റർ പടിഞ്ഞാറ് മാറി കടലിൽ മൃതദേഹം ഒഴുകിനടക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലെ മറൈൻ എൻഫോഴ്സ്മെന്റ് സംഘം സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. സി.പി.ഒ. ഹരികുമാർ, ഗാർഡുമാരായ ജോർജ്, ജയൻ, സ്രാങ്ക് സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തുടർന്ന് മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

തിങ്കളാഴ്ച രാവിലെ ഒൻപതേകാലോടെ പരീക്ഷ എഴുതാനായി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു ദേവദത്ത്. എന്നാൽ, വിദ്യാർഥി കോളേജിൽ എത്താതിരുന്നതിനെ തുടർന്ന് പിതാവ് ശ്രീകുമാർ നൂറനാട് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ ദേവദത്തിന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അഴീക്കൽ ഭാഗത്താണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ വലിയഴീക്കൽ പാലത്തിൽ ഉപേക്ഷിച്ച നിലയിൽ ദേവദത്ത് സഞ്ചരിച്ചിരുന്ന കാർ പോലീസ് കണ്ടെത്തി. കോളേജിലേക്ക് കൊണ്ടുപോയ ബാഗും മൊബൈൽ ഫോണും കാറിനുള്ളിൽ തന്നെയുണ്ടായിരുന്നു.

പാലത്തിൽനിന്ന് ചാടിയതിന് വ്യക്തമായ സ്ഥിരീകരണമില്ലാതിരുന്നതിനാൽ തിങ്കളാഴ്ച കടലിൽ കാര്യമായ തിരച്ചിൽ നടത്തിയിരുന്നില്ല. ചൊവ്വാഴ്ച അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം ഉൾപ്പെടെയുള്ളവർ കടലിൽ വ്യാപകമായ തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. നൂറനാട് സി.ബി.എം. ഹൈസ്കൂൾ അധ്യാപിക ബിന്ദുവാണ് അമ്മ. ദേവന ഏക സഹോദരിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറക്കുന്നതിനിടെ ഒരു എഞ്ചിനില്‍ തീപിടിച്ചു; 17 പേർ കത്തി കരിഞ്ഞു..! കണ്ട് നിന്നവർ ഞെട്ടി  (7 minutes ago)

‘അച്ഛാ... ഞങ്ങൾ മരിച്ചുപോകും’: പോയി ചാവ്, മക്കളെ കനാലിലെറിഞ്ഞ് ഈ തന്ത..! ദൈവമേ ഈ അവസ്ഥ കൂസലില്ലാതെ അച്ഛൻ കസ്റ്റഡിയിൽ  (13 minutes ago)

സതീശനെ ഒതുക്കാൻ നെട്ടോട്ടം; മന്ത്രിമാർ കൂട്ടത്തോടെ രംഗത്ത്, വമ്പൻ നീക്കങ്ങൾ ഇങ്ങനെ; മുരളി കലക്കി  (24 minutes ago)

സതീശനെ ഒതുക്കാൻ നെട്ടോട്ടം; മന്ത്രിമാർ കൂട്ടത്തോടെ രംഗത്ത്, വമ്പൻ നീക്കങ്ങൾ ഇങ്ങനെ; മുരളി കലക്കി  (29 minutes ago)

ഉമറിനെ കൊണ്ട് വാ തുറപ്പിച്ചു..!ഒടുവിൽ കെട്ടി താഴ്ത്തിയ അഭിറാമിന്റെ ഫോൺ തൂക്കി,ട്വിസ്റ്റ് ഇങ്ങനെ  (36 minutes ago)

രാജ്യം കുലുങ്ങി വിറച്ചു 4.1 തീവ്രതയിൽ ഭൂചലനം പ്രവാസികൾ അടിയന്തര മുന്നറിയിപ്പ്,ജാഗ്രത  (40 minutes ago)

മസ്ജിദ് വളഞ്ഞ് സൈന്യം..! കൊടും ഭീകരൻ ഭട്ട്ന്റെ തല ചിതറി,കുല്‍ഗാമില്‍ ആഘോഷം ധീരന്മാർക്ക് രാജ്യത്തിൻറെ സല്യൂട്ട്  (42 minutes ago)

ശബരിമല നെഞ്ചിലെ തീയാണ് കെ.മുരളീധരന് ... അട്ടിമറിക്ക് സാധ്യതയെന്ന് സംശയം വലവിരിച്ച് ഇന്റലിജൻസ്  (51 minutes ago)

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (5 hours ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (5 hours ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (5 hours ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (6 hours ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (6 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (6 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (6 hours ago)

Malayali Vartha Recommends