‘അച്ഛാ... ഞങ്ങൾ മരിച്ചുപോകും’: പോയി ചാവ്, മക്കളെ കനാലിലെറിഞ്ഞ് ഈ തന്ത..! ദൈവമേ ഈ അവസ്ഥ കൂസലില്ലാതെ അച്ഛൻ കസ്റ്റഡിയിൽ

തിങ്കളാഴ്ച മുതൽ കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം ആറാട്ടുപുഴ അഴീക്കൽ കടലിൽനിന്ന് കണ്ടെത്തി. ഇടപ്പോൺ ഹരിനന്ദനത്തിൽ ശ്രീകുമാറിന്റെയും ബിന്ദുവിന്റെയും മകൻ ദേവദത്ത് (ആരോമൽ-19) ആണ് മരിച്ചത്. നൂറനാട് പാറ്റൂർ ശ്രീബുദ്ധാ കോളേജ് ഓഫ് എൻജിനീയറിങ്ങിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു. വലിയഴീക്കൽ പാലത്തിൽനിന്ന് കടലിലേക്ക് ചാടിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ കായംകുളം പൊഴിക്ക് രണ്ട് കിലോമീറ്റർ പടിഞ്ഞാറ് മാറി കടലിൽ മൃതദേഹം ഒഴുകിനടക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലെ മറൈൻ എൻഫോഴ്സ്മെന്റ് സംഘം സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. സി.പി.ഒ. ഹരികുമാർ, ഗാർഡുമാരായ ജോർജ്, ജയൻ, സ്രാങ്ക് സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തുടർന്ന് മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാവിലെ ഒൻപതേകാലോടെ പരീക്ഷ എഴുതാനായി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു ദേവദത്ത്. എന്നാൽ, വിദ്യാർഥി കോളേജിൽ എത്താതിരുന്നതിനെ തുടർന്ന് പിതാവ് ശ്രീകുമാർ നൂറനാട് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ ദേവദത്തിന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അഴീക്കൽ ഭാഗത്താണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ വലിയഴീക്കൽ പാലത്തിൽ ഉപേക്ഷിച്ച നിലയിൽ ദേവദത്ത് സഞ്ചരിച്ചിരുന്ന കാർ പോലീസ് കണ്ടെത്തി. കോളേജിലേക്ക് കൊണ്ടുപോയ ബാഗും മൊബൈൽ ഫോണും കാറിനുള്ളിൽ തന്നെയുണ്ടായിരുന്നു.
പാലത്തിൽനിന്ന് ചാടിയതിന് വ്യക്തമായ സ്ഥിരീകരണമില്ലാതിരുന്നതിനാൽ തിങ്കളാഴ്ച കടലിൽ കാര്യമായ തിരച്ചിൽ നടത്തിയിരുന്നില്ല. ചൊവ്വാഴ്ച അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം ഉൾപ്പെടെയുള്ളവർ കടലിൽ വ്യാപകമായ തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. നൂറനാട് സി.ബി.എം. ഹൈസ്കൂൾ അധ്യാപിക ബിന്ദുവാണ് അമ്മ. ദേവന ഏക സഹോദരിയാണ്.
https://www.facebook.com/Malayalivartha






















